ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
ബത്തേരി: 25 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരണപ്പെട്ടതില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു. ബത്തേരി, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികള്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളജ്…
