കണിയാരത്ത് സർഗോൽസവവും ഗുരുവന്ദനവും നടത്തി.

    കണിയാരം: ഫാ. ജികെഎം ഹയർ സെക്കണ്ടറി സ്‌കൂൾ കണിയാരം സംഘടിപ്പിച്ച സർഗോൽസവവും ഗുരു വന്ദനം പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാ. ജെറിൻ പൊയ്കയിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ മാർട്ടിൻ എൻ പി,അദ്വൈത് അജി കൊളോണിയ,ബിനു കെ,അലോണ മേരി,ജിഷ ജോർജ്,നിഹാൽ ഇ തുടങ്ങിയവർ പ്രസംഗിച്ചു

    Read More

      പ്രതിഷ്ഠാ ദിനം ആചരിച്ചു

      കൽപ്പറ്റ: ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീ . കുമാരൻ നമ്പുതിരിപ്പാടിൻ്റെയും ക്ഷേത്രം മേൽശാന്തി കെ.ആർ ശിവദാസ് അയ്യരുടെയും മടക്കിമല മഹേശൻ എസ്രാന്തിരിയുടെയും കാർമ്മികത്വത്തിൽ വിശേഷൽ പൂജകളോടെ നടത്തി. പ്രതിഷ്ഠാ ദിനത്തിൽ മാരിയമ്മയെ തൊഴുതു വണങ്ങുന്നതിനായി നൂറ് കണക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേർന്നു. പ്രത്യേകമായി നടത്തിയ പ്രസാദ ഊട്ടിന് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു   ക്ഷേത്ര സമിതി അംഗങ്ങളായ കെ . രാജൻ , എം മോഹനൻ,…

      Read More

      യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം നടന്നു.

      മാനന്തവാടി: 2024 ലെ യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം മാനന്തവാടിയിൽ വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു.മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജസ്റ്റിൻ ബേബി യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ.ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹ്യ ശാസ്ത്ര വിദഗ്‌ധൻ, രാജീവ് ഖേദ്‌കർ സംസാരിച്ചു. കീസ്റ്റോൺ ഫൗണ്ടേഷൻ ഡയറക്‌ടർ സ്നേഹ ലത, സഹജ സമൃദ്ധ, കൃഷ്‌ണപ്രസാദ്, ബിജിഷ്ണ എന്നിവർ സംസാരിച്ചു. 1996 മുതൽ ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘങ്ങളുടെ ഒരു കൂട്ടായ്‌മ ആണ്…

      Read More

        ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ 

        ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി. 16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി…

        Read More

        ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതി: ആശയശേഖരണം തുടങ്ങി

        കൽപ്പറ്റ : ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഇന്നൊവേഷന്‍ പോര്‍ട്ടലിലൂടെ ആശയ ശേഖരണം നടത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പ്രാദേശിക തലത്തില്‍ നൂതനാശയ ധാതാക്കളെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായിട്ടാണ് ആശയശേഖരണം നടത്തുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരമായ നൂതന ആശയം ഉണ്ടെങ്കില്‍ അത് നിര്‍ദ്ദേശിക്കാന്‍ വേണ്ടിയാണ് പോര്‍ട്ടലില്‍…

        Read More

        ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങൾ യാത്രാ ചിലവിനായി പ്രയാസത്തിൽ.

        കൽപ്പറ്റ: ഏഷ്യാ കപ്പ് വുമൺസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടി രണ്ട് മലയാളികൾ. മലപ്പുറം താനൂർ സ്വദേശിനി പി. അഞ്ജലി കൽപ്പറ്റ മണിയങ്കോട് സ്വദേശിനി എം.എസ്. ശ്രുതി എന്നിവരാണ് ചൈനയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്. ജൂലൈ 11 മുതൽ 20 വരെയാണ് മത്സരം. ഇരുവരും വയനാട് ടീമിന് വേണ്ടി കളിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മുന്ന് തവണകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന…

        Read More

        ഐ.എന്‍.ടി.യു.സി കെ.എസ്.ഇ.ബി. ഓഫീസ് ധര്‍ണ്ണ നടത്തി

        മുട്ടില്‍:- ഐ.എന്‍.ടി.യു.സി(INTUC) മുട്ടില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ മുട്ടില്‍ കെ.എസ്.ഇ.ബി ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. അമിതമായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെയാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ സമരം ഐ.എന്‍.ടി.യു.സി (INTUC) വയനാട് ജില്ലാ വൈസ് പ്രസിഡന്റ് മോഹന്‍ദാസ് കോട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു. കെ.എല്‍.ജോഷി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി( INTUC) ജില്ലാ സെക്രട്ടറി സുന്ദര്‍ രാജ് എടപ്പെട്ടി ശശി പന്നിക്കുഴി, പ്രസന്ന രാമകൃഷ്ണന്‍ ,ഇക്ബാല്‍ മുട്ടില്‍, കെ.സി. ഹസ്സന്‍ , കുട്ടി ഹസ്സന്‍,. രവീന്ദ്രന്‍ മാണ്ടാട്, കെ.സുരേഷ്, അജ്‌നാസ്…

        Read More

          അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 9 വ്യാഴാഴ്ച വോട്ടെടുപ്പ്; മെയ് 4ന് വോട്ടെണ്ണൽ

          ന്യൂ ഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.   വാർത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.   തീയതികള്‍ ഇങ്ങനെ     കേരളം: ഏപ്രില്‍ 9, വ്യാഴം, മെയ് 4ന് വോട്ടെണ്ണല്‍. തമിഴ്നാട്: പോളിംഗ്…

          Read More

            നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്ന്

            കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വി.വി പാറ്റ് മെഷീനുകളുടെയും ആദ്യഘട്ട പ്രാഥമിക പരിശോധനയ്ക്ക് ഇന്ന് (ജനുവരി 3) തുടക്കമാവും. സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ ഇ.വി.എം ഗോഡൗണിൽ രാവിലെ ഒൻപതിന് പരിശോധന തുടങ്ങും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ അംഗീകൃത എൻജിനീയർമാരാണ് പ്രാഥമിക പരിശോധന നടത്തുന്നത്. ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പ്രാഥമിക പരിശോധന നിരീക്ഷിക്കാൻ അവസരമുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, മുഖ്യ തെരഞ്ഞെടുപ്പ്…

            Read More

              വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ   

              വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ   വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഒക്ടോബർ രണ്ട്, മൂന്ന് തിയ്യതികളിലായി ജില്ലാതല മത്സരങ്ങളും, ഒക്‌ടോബർ എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടക്കും. പ്രകൃതിയേയും, വന്യജീവികളേയും അടിസ്ഥാനമാക്കി ലോവർ പ്രൈമറി, അപ്പർ പ്രൈമറി…

              Read More