ഇക്കോ സെന്‍സിറ്റീവ് സോൺ: നിവേദനം നൽകി.

ബത്തേരി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ചില ജനവാസകേന്ദ്രങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുന്നവിധത്തില്‍ ചില മാപ്പുകളില്‍ കാണാനിടയായതിനെത്തുടര്‍ന്നു ആശങ്കയിലായവര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ നിവേദനം നല്‍കി. നിജസ്ഥിതി വ്യക്തമാക്കണമെന്നും ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്ന് ജനവാസമേഖലകള്‍ ഒഴിവാക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പുല്‍പ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന്, 18 വാര്‍ഡുകളും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 16, 17, രണ്ട്, മൂന്ന് വാര്‍ഡുകളും ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുന്നതായാണ് ചില മാപ്പുകളില്‍ കാണുന്നത്. വന്യജീവി സങ്കേതത്തിലെ സെറ്റില്‍മെന്റുകള്‍ മാത്രമാണ് സോണ്‍ പരിധിയില്‍…

Read More

ആധാരം എഴുത്തുകാർക്ക്‌ ആദരം നൽകി

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ആധാരം എഴുത്തുകാർക്കും ഡിവിഷന്റെ ഗ്രാമാദരപത്രവും ഉപഹാരവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി. ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്‌ എ.ജി പുഷ്പ്പൻ അധ്യക്ഷത വഹിച്ചു. ശോഭന എ, ചിത്രലേഖ,എ. ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Read More

    കൃഷ്ണന്‍ ചെട്ടിയുടെ മരണം: കുടുംബ സഹായ സമിതി രൂപീകരിച്ചു

    സുല്‍ത്താന്‍ ബത്തേരി: പൊതു കിണറിലേക്കുള്ള വഴി സമീപവാസി വേലികെട്ടി അടച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ നെന്‍മേനി താഴത്തൂര്‍ പാടിയേരിക്കുന്ന് കൃഷ്ണന്‍ ചെട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന നാട്ടുകാരുടെയും ജനപ്രതിനിധി കളുടെയും യോഗം 51 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, ജില്ലാ സെക്രട്ടറി എന്‍.എ. ബില്ലിഗ്രഹാം, സിപിഎം ഏരിയ കമ്മിറ്റി അംഗം എം.എസ്. ഫെബിന്‍(രക്ഷാധികാരികള്‍), വി.കെ. ക്രിസ്തുദാസ്(ചെയര്‍മാന്‍), കെ.എ. മത്തായി(കണ്‍വീനര്‍),കെ.കെ. ശശീന്ദ്രദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.  …

    Read More

    റൂബി ഫൈസലിന്റെ ഫെറോമോൺ പുസ്തകം പ്രകാശനം ചെയ്തു

    കൽപറ്റ : റൂബി ഫൈസലിന്റെ പതിമൂന്ന് കഥകൾ ഉൾപ്പെടുത്തിയ ആദ്യ പുസ്തകം “ഫെറോമോൺ ” കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഹാളിൽ വച്ചു കവി ഡോ.സി രാവുണ്ണി പ്രകാശനം ചെയ്തു. ബാവ. കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൂബി ഫൈസലിന്റെ പിതാവ് അബ്ദു, ഭർത്താവ് ഫൈസൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ മുസ്തഫ ദ്വാരക പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ സാദിർ തലപ്പുഴ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ…

    Read More

      കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ്: വനിതാമത്സരത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം

      കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ്: വനിതാമത്സരത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം മത്സരത്തിൽ പിറന്നത് മൂന്നു ഹാട്രിക്കുകൾ കൽപ്പറ്റ: കുടുംബശ്രീ സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് വനിതാ വിഭാഗത്തിൽ അട്ടപ്പാടിയെ തകർത്ത് മലപ്പുറം സെമിഫൈനലിൽ. ഏകപക്ഷീയമായ പത്തു ഗോളുകൾക്കാണ് മലപ്പുറത്തിന്റെ ചുണക്കുട്ടികൾ അട്ടപ്പാടിയെ നിലംപരിശാക്കിക്കളഞ്ഞത്. മലപ്പുറത്തിനു വേണ്ടി അമൃത പി. നാലും സുവർണ പി, സജിത കെ.എസ് എന്നിവർ മൂന്നു ഗോൾ വീതവും നേടി ഹാട്രിക്കും സ്വന്തമാക്കി.   ഫൈനൽ ബർത്ത് സ്വപ്നം കണ്ടെത്തിയ ഇരുടീമുകൾക്കും തുല്യസാധ്യതയാണ്…

      Read More

        വയനാട് എന്‍ജിനീയറിങ് കോളെജ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

        മാനന്തവാടി: വയനാട് എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു 26 നു രാവിലെ 11.30 ന് നിര്‍വഹിക്കും. തലപ്പുഴ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷനാകും. പ്രിയങ്ക ഗാന്ധി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍,…

        Read More

        യൂത്ത് കോൺഗ്രസ്‌ കമ്പളക്കാട് കെ.എസ്.ഇ .ബി ഓഫീസ് ഓഫീസ് ഉപരോധിച്ചു

        കണിയാമ്പറ്റ: കമ്പളക്കാട് എലെക്ട്രിസിറ്റി ഓഫീസിന് കീഴിലുള്ള ഉപഭോക്താവിന് അമിത ബില്ല് ഈടാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കമ്പളക്കാട് കെ.എസ്.ഈ.ബി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി ചാരായ വളവിൽ സ്ഥിര താമസക്കാരനായ മട്ടറ വീട്ടിൽ ചെറിയമ്മദ് എന്നിവരുടെ 800 രൂപയിൽ താഴെ വരുന്ന ബില്ല് ജൂലൈ മാസത്തിൽ ഇരുപത്തി ഒന്നായിരത്തി ഇന്നൂറ്റി പതിമൂന്ന് രൂപ അതികം വന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താവിനെ നട്ടം കറക്കുന്ന രീതിയിൽ കെ.എസ്.ഈ.ബി അധികൃതർ…

        Read More

          ചീയമ്പം പെരുന്നാൾ: പതാക പ്രയാണത്തിന് മാനന്തവാടിയിൽ സർവ്വമത പൗര സ്വീകരണം നൽകി

          മാനന്തവാടി : സർവ്വ മത സംഗമ ഭൂമിയായ ചീയമ്പം പള്ളിയിലെ വിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് മുന്നോടിയായി നടത്തിയ പതാകാ പ്രയാണത്തിന് മാനന്തവാടി ഗാന്ധിപാർക്കിൽ സർവ്വ മത പൗര സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ ലേഖാ രാജീവൻ, പി.വി.എസ്. മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ,…

          Read More

            എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

            കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്‌ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി എൻ. ഹംസയുടെ വിജയത്തിനായി താഴെത്തട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരിടുന്നതിനും മണ്ഡലത്തിലെ സംഘടനാ സംവിധാനം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുമായി വിപുലമായ പ്രവർത്തന പദ്ധതികൾക്കും കൺവെൻഷൻ രൂപം നൽകി.   എ. യൂസുഫ്,…

            Read More

              എടപ്പെട്ടി സ്‌കൂളിൽ റെഡ് ഡേ ആഘോഷിച്ചു

              എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ എൽ കെ ജി , യു കെ ജി ക്ലാസ്സുകളിൽ റെഡ് ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു. വിദ്യാർത്ഥികൾ ചുവന്ന നിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, കളിപ്പാടങ്ങൾ എന്നിവ കൊണ്ടുവന്നു. റെഡ് ഡേയുമായി ബന്ധപ്പെട്ട ആർഷകമായ പഠനപ്രവർത്തനങ്ങൾ നടത്തി. അധ്യാപികമാരായ അനുപമ സജിത്ത്, വി എം ആഷിമ, ശ്രീജ സതീശൻ എന്നിവർ നേതൃത്വം നൽകി.

              Read More