സംഘ നൃത്തത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന് മികച്ച വിജയം
പുൽപ്പള്ളി: ബത്തേരി ഉപജില്ല കലോത്സവത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പെരിക്കല്ലൂർ, ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടി. ഈ കുട്ടികൾ സ്വയം പരിശീലിച്ചാണ് ഈ മികച്ച വിജയം കരസ്ഥമാക്കിയത്.
പുൽപ്പള്ളി: ബത്തേരി ഉപജില്ല കലോത്സവത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പെരിക്കല്ലൂർ, ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടി. ഈ കുട്ടികൾ സ്വയം പരിശീലിച്ചാണ് ഈ മികച്ച വിജയം കരസ്ഥമാക്കിയത്.
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളുകള്ളികള്‍ ഓരോന്നായി പുറത്തേക്ക്. കോറോം ദേശീയ ആയുര്‍വേദിക് ഫാര്‍മസിയില്‍ നിന്നും കര്‍പ്പൂരാദി തൈലം വാങ്ങിയതിന്റെ ബില്ലുപയോഗിച്ചും കിണറ്റിങ്ങലില്‍ നിന്നും വഞ്ഞോടേക്ക് പോയ വാഹനത്തിന്റെ ട്രിപ്പ്ഷീറ്റ് രേഖയാക്കി സൂക്ഷച്ചുമൊക്കെയാണ് രണ്ട് കോടിയിലധികം രൂപാ തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘം പരിശോധിച്ച് കണ്ടെത്തിയത്. ഇതെല്ലാം വ്യക്തമാക്കിക്കൊണ്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശനിയമപ്രകാരം ലഭ്യമായപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമവുന്നത്. സെക്രട്ടറി ഒപ്പു വെക്കുകയോ നമ്പറിടുകയോ ചെയ്യാത്തതും പൂര്‍ണ്ണമല്ലാത്തതോ…
തൊണ്ടർനാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 11 വർഷത്തെ തടവും 100000 രൂപ പിഴയും. കുഞ്ഞോം, എടച്ചേരി വീട്ടിൽ ബാബു (46) വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 മാർച്ച് മാസം മുതൽ ജൂലൈമാസം വരെയുള്ള കാലയളവിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തൊണ്ടർനാട് എസ് എച്ച് ഓ ആയിരുന്ന ബിജു ആൻറണി കേസിൽ ആദ്യാന്വേഷണം…
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതി “ദൃഷ്ടി” പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തായി തരിയോട് മാറി. പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ചിത്രങ്ങളോട് കൂടി വെബ്പോർട്ടൽ വഴി വിരൽത്തുമ്പിൽ ലഭ്യമാകുകയും അടിസ്ഥാനപരമായ വിശകലനങ്ങൾ, ആവശ്യമുള്ള റിപ്പോർട്ടുകൾ എന്നിവ എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യും. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പദ്ധതി നിർവ്വഹണ ഏജൻസിയായ യു…
പനമരം:ഒക്ടോബർ 31 സർദാർ വല്ലഭായി പട്ടേൽ ജൻമദിനത്തിൻ്റെ ഭാഗമായി രാഷ്ട്രീയ ഏകതാ ദിവസ് പറമരം പോലീസിൻ്റെയും ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റിൻ്റേയും നേതൃത്വത്തിൽ പനമരം ടൗണിലേക്ക് ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം പനമരം IP ശ്രീ രാംജിത്ത് P G ഫ്ലാഗ് ഓഫ് ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിന് സി പി ഒ മാരായ രേഖ കെ, നവാസ് ടി, DI ശ്രീ റഹീം എന്നിവർ…
മാനന്തവാടി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനസ്‌കൂള്‍ ഒളിമ്പിക്‌സില്‍ ബാറ്റ് മിന്റണ്‍ മത്സരത്തില്‍ വയനാടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോട്ടകുന്ന് ചെമ്പലക്കര നിഷാദ്-റെനീഷ ദമ്പതികളുടെ മക്കളായ നിദഫാത്തിമ, ലുതുഫിയഫാത്തിമ എന്നിവരെ സിപിഐഎം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജു മൊമെന്റോ നല്‍കി ആദരിച്ചു.
എടവക ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപ മുടക്കി പാണ്ടിക്കടവിൽ നിർമ്മിച്ച രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻഅധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശിഹാബ് അയാത്ത്,എട്ടാം വാർഡ് മെമ്പർ വത്സൻ എംപി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ…
കമ്പളക്കാട്:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് കമ്പളക്കാട് ടൗണിൽ ഒന്നര ലക്ഷം രൂപ മുടക്കി നിർമിച്ച സൗന്ദര്യവൽക്കരണ പരിപാടി കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ:ടി സിദ്ദീഖ് അവർകൾ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് നൂർഷ ചേനോത്ത് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ, മെമ്പർ മാരായ സലിജ ഉണ്ണി, കമല രാമൻ, ബിനു ജേക്കബ്,…
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുഡിഎഫ് വയനാട് നിയോജകമണ്ഡലത്തിൽ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ സംഘടിപ്പിക്കുന്നു. ടി. സിദ്ദിഖ് എംഎൽഎ നയിക്കുന്ന യാത്ര നവംബർ 2 മുതൽ 5 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ, വയനാടിന്റെ വികസന മുരടിപ്പ്, കാർഷിക മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങൾ ജനസമക്ഷം അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. നവംബർ 2-ന് വൈകുന്നേരം 5 മണിക്ക് വടുവൻചാലിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ…
പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവാനുഭവം; മന്ത്രി കെ. രാജൻ ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിതരണം ചെയ്തത് 5491 പട്ടയങ്ങൾ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവാനുഭവമെന്ന് റവന്യൂ – ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയ അസംബ്ലിയിൽ ഉയർന്നുവന്ന…