ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം; കനത്ത ഭീതിയിൽ ജനങ്ങൾ

    ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് (Gudalur wild elephant attack Mishab killed). ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കൗമാരക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിസ്ഹബ് സംഭവസ്ഥലത്തു…

    Read More

      വീടിന് തീ പിടിച്ചു

      ചീരാൽ: താഴത്തൂർ കൊമ്മാട് പൊയിലിൽ കൃഷ്ണൻകുട്ടി നായരുടെ വീടാണ് ഇന്ന് ബുധനാഴ്ച ഉച്ചയോടെ പൂർണമായി കത്തി നശിച്ചത്. ആളബായമില്ല. വീട്ടുടമ കൃഷ്ണൻകുട്ടി നായരും ഭാര്യ സുലോചനയും പറമ്പിലെ കൃഷിയിടത്തിൽ പോയ സമയത്താണ് വീടിന് തീപിടിച്ചത്. മരം ഉരുപ്പടികൾ കൊണ്ട് മച്ചുപാകിയതും മേൽക്കൂരയും വീടിനോട് ചേർന്ന് വിറക് ശേഖരിച്ച് വെച്ചതും പെട്ടെന്ന് തീ ആളിപ്പടരാൻ കാരണമായി. പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും വീട് തീ ഗോള മായി മാറിയിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന…

      Read More

      ചൂരൽമല മുണ്ടക്കൈ പുനരധിവാസം ; സമരപരിപാടികൾ സംഘടിപ്പിക്കും: എസ്ഡിപിഐ

      കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മറ്റി. പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ ഉദാസീനതയ്ക്കും നിഷ്ക്രിയ നിലപാടുകൾക്കെതിരെ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരകളായ മുഴുവൻ കുടുംബങ്ങളെയും ഉടൻ പുനരധിവസിപ്പിക്കുക, ഭൂമി നഷ്ടമായ മുഴുവൻ ആളുകൾക്കും ഭൂമി നൽകുക, വീട് നിർമാണ മേൽനോട്ടത്തിന് ജനകീയ സമിതിയെ നിയോഗിക്കുക, ദുരന്തമേഖലയിലെ ശേഷിക്കുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ജനകീയ…

      Read More

        വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി; 500-ഓളം കുടുംബങ്ങൾ ആശങ്കയിൽ, അധികൃതർ മൗനം വെടിയണം: എസ്ഡിപിഐ

        മാനന്തവാടി: മാനന്തവാടി നഗരസഭയിലെ 1,2 ഡിവിഷനുകളിൽ വനംവകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി മൂലം അഞ്ഞൂറോളം കുടുംബങ്ങൾ കടുത്ത ആശങ്കയിലാണെന്നും ഈ വിഷയത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. മണിയൻകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 72 കുടുംബങ്ങളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ പിലാക്കാവ് ടൗണിന്റെ ഭാഗങ്ങൾ ഉൾപ്പെടെ ഏതാണ്ട് 500-ഓളം കുടുംബങ്ങളെ ഈ പദ്ധതി ബാധിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇത്രയധികം ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമായിട്ടും കൃത്യമായ…

        Read More

        ‘ചങ്ങാതി’ പദ്ധതിക്ക് പനമരത്ത് തുടക്കം

        പനമരം : സംസ്ഥാന സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ചങ്ങാതി പദ്ധതിക്ക് പനമരം ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു. നിരക്ഷരര്‍, മലയാളം അറിയാത്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഹമാരി മലയാളം പാഠാവലി ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ ഇന്‍സ്ട്രകര്‍മാരെ നിയോഗിക്കും. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യക്ക് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ് പദ്ധതി രൂപരേഖ കൈമാറി. പനമരം ഗവ ഹൈസ്‌കൂള്‍ പരിസരത്ത് ഇന്ന് (ഞായര്‍ )പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്താനുള്ള…

        Read More

        പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം; ആരോഗ്യവകുപ്പ് സെമിനാർ സംഘടിപ്പിച്ചു

        ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന സെമിനാർ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ ദിനേഷ് പി, എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ…

        Read More

          കല്യാണത്തും പള്ളിക്കൽ നേർച്ച ജൂൺ 7, 8, 9 തീയതികളിൽ

          മാനന്തവാടി: എടവക കല്യാണത്തും പളളിക്കലിൽ അന്ത്യവിശ്രമം കൊളളുന്ന ശൈഖ് ശാഹുൽ മുർതളാ തങ്ങളുടെ ആണ്ട് നേർച്ച ജൂൺ 07, 08, 09 ദിവസങ്ങളിലായി വിപുലമായ രീതിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാത്രി 7 മണിക്ക് യുവ പ്രഭാഷകൻ ഷുഹൈബുൽ ഹൈതമി വാരാമ്പറ്റ മഹല്ലുകളുടെ സംഗമത്തിന് നേതൃത്വം നൽകും. തിങ്കളാഴ്ച അമീൻ ഫൈസി കോക്കടവ് നടത്തുന്ന പ്രഭാഷണം, ദിക്റ് ദുആ മജ്ലിസ് എന്നിവ നടക്കും. സമാപന ദിവസമായ ചൊവാഴ്ച രാവിലെ 9.30 മണിക്ക് നടത്തപ്പെടുന്ന…

          Read More

          അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറി അനുമോദിച്ചു

          വെള്ളമുണ്ട: കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത ലൈബ്രറി പ്രവർത്തക സമിതി അംഗം മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വി. കെ ശ്രീധരൻ മാസ്റ്റർ ഉപഹാരം കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ കണിയാങ്കണ്ടി അബ്ദുല്ല , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി ടി സുഗതൻ, എം മണികണ്ഠൻ, എം സുധാകരൻ, മിഥുൻ മുണ്ടക്കൽ, എം. നാരായണൻ, വി.ജെ…

          Read More

            ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

            നമ്പ്യാർകുന്ന് യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. പുരുഷന്മാരെ മെമെന്റോ നൽകി ആദരിച്ചു .സെക്രട്ടറി വത്സല,സി ഡി ഒ മാരായ കെ. പി. വിജയൻ,രാധ പ്രസാദ്,ശ്രീജില എന്നിവർ സംസാരിച്ചു.

            Read More

            ലഹരിക്കെതിരെ കൈയൊപ്പു ചാർത്തി വിദ്യാർഥികൾ

            മീനങ്ങാടി: പുതുവർഷത്തിൽ സ്കൂളിലെത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ ലഹരി വിരുദ്ധ ഒപ്പുമരവുമായി വിദ്യാർഥികൾ. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളാണ് സ്കൂൾ കവാടത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങളുൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി ഒപ്പുമരം തീർത്തത്.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി ഒ സുമിത , ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി വേണുഗോപാൽ,പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് സി പി ഒ റജീന ബക്കർ, കെ.എ അലിയാർ…

            Read More