അനധികൃത പാർക്കിംഗ് അപകടം പതിവാകുന്നു മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി: മാനന്തവാടി വള്ളിയൂർകാവ് റോഡിൽ നിന്ന് മൈസൂർ റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്ന കല്ലാട്ട് മാളിന് സമീപമുള്ള ബൈപ്പാസ് റോഡിൽ അനധികൃത പാർക്കിംഗ് അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പരാതി. മൈസൂർ റോഡിൽ മാളിൻ്റെ മുൻവശത്തും അരികിലുമായി ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മൈസൂർ റോഡിൽ നിന്നുള്ള വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. അനധികൃത ഓട്ടോ പാർക്കിംഗ് കാരണം…
