മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും

    മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും. ദുരിതബാധിതര്‍ക്ക് കരുതലായി 178 വീടുകള്‍ പൂര്‍ത്തിയാവുന്നു.   മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിന്റഎ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും.   ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും…

    Read More

      പുൽപ്പള്ളി താഴെയങ്ങാടി കലുങ്ക് ഇന്ന് വൈകുന്നേരം പൊളിക്കും. വാഹനങ്ങൾ ഒരു വരിയായി കടത്തിവിടും

      പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിയിലെ കലിങ്ക് ഇന്ന് വൈകുന്നേരം മുതൽ പൊളിച്ചു തുടങ്ങും. ഒരു വരിയായി വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റോഡ് പണി മുടങ്ങിയതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. വാഹനങ്ങൾ ഒരു വരിയായി പോകുന്നതിന് വേണ്ട ക്രമീകരണങ്ങൾ യാത്രക്കാർ സ്വീകരിക്കണമെന്ന് പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ആതിര കെ നാരായണൻ അറിയിച്ചു.

      Read More

        മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം. സെന്റ് ജൂഡ് അയൽക്കൂട്ടം.

        മുള്ളൻകൊല്ലി പഞ്ചായത്തിലെ രൂക്ഷമായ പന്നി ശല്യം ഒഴിവാക്കാൻ വേണ്ടി ഷൂട്ടർമാരെ നിയമിച്ചത് പോലെ വയനാട്ടിലെ എല്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും ഷൂട്ടർമാരെ നിയമിക്കണമെന്ന് സെന്റ് ജൂഡ് അയൽക്കൂട്ടം അംഗങ്ങൾ ആവശ്യപ്പെട്ടു. വയനാട്ടിലെ ത്രിതല പഞ്ചായത്തുകൾ ഉൾപ്പെടുന്ന എല്ലാ ഭാഗത്തും കാട്ടുമൃഗങ്ങളുടെ ശല്യം കാരണം യാതൊരുവിധ കൃഷിയും നടത്താൻ കഴിയാതെ ഭൂരിഭാഗം സ്ഥലവും തരിശായി കിടക്കുകയാണ്. വയനാട്ടിലെ കൃഷിയിടങ്ങൾ പൊന്നു വിളയുന്ന കൃഷിയിടങ്ങളാണ്. പക്ഷേ കൃഷിയിറക്കി വിളവെടുക്കുന്നത് കാട്ടു മൃഗങ്ങൾ ആയതിനാൽ ഭൂരിഭാഗം ആൾക്കാരും കൃഷിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കപ്പ,…

        Read More

          ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്: ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 22 ന്

          കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പ്രമേയമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെ തിരുവനന്തപുരം ഗവ വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 22 ന് രാവിലെ 9.30 മുതല്‍ നടക്കും. രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചയ്ക്ക് 1.30 ന് സ്‌കൂള്‍ വിഭാഗം മത്സരവുമാണ് നടക്കുക. വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ജില്ലാതല ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസില്‍ സ്‌കൂള്‍, കോളേജ് വിഭാഗങ്ങളിലായി അഞ്ച് ലക്ഷത്തോളം…

          Read More

            ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ്: എം പി വീരേന്ദ്രകുമാറിനെ ഓർക്കുന്നു

            _ഒരു യാത്രാവിവരണ ഗ്രന്ഥത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് എം പി വീരേന്ദ്രകുമാർ രചിച്ച “ഹൈമവതഭൂവിൽ” എന്ന കൃതിക്കാണ്. അവാർഡ് ലഭിച്ച് പത്തു വർഷം പൂർത്തിയാകുന്ന വേളയിൽ ഗ്രന്ഥകാരൻ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ അനുസ്മരിക്കുകയാണ് ലേഖകൻ_   *ജുനൈദ് കൈപ്പാണി*   ഒരു വയനാട്ടുകാരന്‍ എം പി വീരേന്ദ്രകുമാറിനെ വായിക്കുന്നത് എങ്ങനെയാകും? സ്വന്തക്കാരന്‍ എന്ന സ്വാര്‍ഥതയോടെയായിരിക്കും. ജീവിതാന്ത്യം വരെ ഒരു സോഷ്യലിസ്റ്റാകാന്‍ എം പി വീരേന്ദ്രകുമാറിന് സ്വന്തം നാട്ടിലെ ചുറ്റുപാടുകള്‍ തന്നെ ധാരാളമായിരുന്നു. ചേറും മനുഷ്യനും…

            Read More

              വയനാട് ഗവ മെഡിക്കല്‍ കോളെജിലെ എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജം 

              വയനാട് ഗവ മെഡിക്കല്‍ കോളെജില്‍ പുതുതായി സ്ഥാപിച്ച എക്‌സ്-റേ സംവിധാനം പ്രവര്‍ത്തന സജ്ജമായി. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ മെഷീന്‍ ഒ.പി വിഭാഗത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ തകരാറിലായ എക്‌സ്-റേ മെഷീന്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മള്‍ട്ടിപര്‍പ്പസ് ബ്ലോക്കിലെ മെഡിക്കല്‍ വാര്‍ഡില്‍ മെഷീന്‍ സ്ഥാപിക്കുന്നതോടെ മെഡിക്കല്‍ കേളെജിലെ രണ്ട് എക്‌സ്- റേ യൂണിറ്റിലൂടെ രോഗികള്‍ക്ക് സേവനം ലഭ്യമാകും. നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച തുക വിനിയോഗിച്ച് ഫുള്ളി ഓട്ടോമാറ്റിക് എക്‌സ്-റേ സംവിധാനം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

              Read More

                അധ്യാപകര്‍-ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി

                വ്യവസായിക പരിശീലന രംഗത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കല്‍പ്പറ്റ ഗവ ഐ.ടി.ഐ കോളേജില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായിക പരിശീലന രംഗത്ത് സംസ്ഥാനത്തെ മികച്ച ഐ.ടി.ഐയായി കല്‍പ്പറ്റ ഗവ ഐ.ടി.ഐ മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.   കല്‍പ്പറ്റ ഗവ ഐ.ടി.ഐ വികസന മുന്നേറ്റം സൃഷ്ടിച്ച് വ്യവസായിക പരിശീലന രംഗത്ത് മികച്ച അംഗീകാരം നേടിയതായി…

                Read More

                  മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്

                  മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ നിരവധി പാലങ്ങൾ, റോഡുകൾ, പൊതുകെട്ടിടങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ പൂർത്തീകരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താൻ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ…

                  Read More

                    ക്യാമ്പസിലെ ക്രൂരതയ്ക്ക് ഇന്ന് രണ്ടു വര്‍ഷം; എങ്ങുമെത്താതെ സിദ്ധാര്‍ഥന്റെ കേസ്

                    വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിട്ട് രണ്ടു വര്‍ഷം.എന്നാല്‍ ഇതുവരെയും കേസ് എവിടെയുമെത്തിയില്ല എന്നതാണ് വാസ്തവം. 2024 ഫെബ്രുവരി 18നാണ് പൂക്കോട് കാമ്പസിലെ ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.   എസ്.എഫ്.ഐ നേതാക്കളായ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് പ്രതികള്‍. ക്രൂരമായ റാഗിങ്ങിന് ഇരയായ സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്നും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തുടക്കത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹൈകോടതിയില്‍…

                    Read More

                      കൊയിലേരി-പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

                      മാനന്തവാടി:നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി-പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. സർക്കാർ 14 ജില്ലകളിലും കാലാനുസൃതമായ വികസന മുന്നേറ്റങ്ങളാണ് നടപ്പാക്കിയത്. റോഡ് – പാലം- ആരോഗ്യ മേഖല- വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. പൊതുജനങ്ങൾക്ക് കാലഘട്ടത്തിനനുസൃതമായ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനന്തവാടി നഗരസഭ ഡിവിഷൻ കൗൺസിലർ സബിത അധ്യക്ഷയായ പരിപാടിയിൽ കൗൺസിലർമാരായ പി.ടി ബിജു, ശരണ്യ ശ്രീജിത്ത്,…

                      Read More