മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു വീടിന്റെ മേൽക്കൂര തകർന്നു

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കൊഴിഞ്ഞങ്ങാട് കറപ്പി എന്നവരുടെ വീടിന് മുകളിലാണ് ഇന്നലെ വൈകിട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണത് ഈ സമയത്ത് 65 വയസ്സുകാരിയായ കറപ്പിയും വീടിനുള്ളിൽ ഉണ്ടായിരുന്നു വീടിന്റെ ഒരു സൈഡ് ചേർന്ന് മരം വീണത് കാരണം വലിയ അപകടത്തിൽ നിന്നും കറപ്പി തലനാരിയക്ക് രക്ഷപ്പെട്ടു ലൈഫ് ഭവന പദ്ധതിയിൽ ലിസ്റ്റിലുള്ള വീടിന്റെ അവസ്ഥ വളരെ പരിതാപകരമാണ് എത്രയും പെട്ടെന്ന് കറപ്പിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് അടിയന്തര…

Read More

സിപിഐ വയനാട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

ചീരാൽ: സിപിഐ വയനാട് ജില്ലാ സമ്മേളനം ജൂലൈ 4,5,6 തീയ്യതികളിലായി ചീരാലിൽ നടക്കും. സമ്മേളന നഗരയിലേക്ക് വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നുകൊണ്ടുവരുന്ന കൊടിമര, പതാക, ബാനർ ജാഥകൾ വൈകുന്നേരം നാലിന് സമ്മേളന നഗരിയിൽ സംഗമിക്കും.ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷത വഹിക്കും. തുടർന്ന് സമ്മേളന നഗരയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ…

Read More

    അതിശക്തമായ മഴ വരുന്നു, രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻപിടിത്തത്തിന് വിലക്ക് തുടരും

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. മൂന്ന് ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂരും കാസർകോടും നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

    Read More

    പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

    പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകൻ സജി (30) യാണ് മരിച്ചത്. ഇയ്യാൾ രണ്ട് ദിവസമായി വീട്ടിൽ എത്തിയില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി.തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

    Read More

    കോടതിവിധിയിലെ സാഹിത്യം “ബ്രാഹ്മണിക്കൽ ഫിക്ഷൻ” ആണെന്ന് പ്രൊഫ. മോഹൻ ഗോപാൽ

    കോടതി വിധികൾ നമ്മോട് സംസാരിക്കുന്നതെ ന്ത്? എന്ന വിഷയത്തിൽ വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തിൽ നടത്തിയ ചർച്ച ശ്രദ്ധേയമായി.ലീന ഗീതാ രഘുനാഥ് മോഡറേറ്ററായ സെഷനിൽ ബഹുമാനപ്പെട്ട പാനലിസ്റ്റുകളായ പ്രൊഫ. മോഹൻ ഗോപാൽ, അഡ്വ. പി.വി.ദിനേശനും അഡ്വ. കുര്യാക്കോസ് വർഗീസ്. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്തി ചെലമേശ്വർ അപ്രതീക്ഷിതമായാണ് കടന്നുവന്നത്. കോടതി വിധികൾ ഉൾപ്പെടെ എല്ലാ രചനാരീതികളിലും സാഹിത്യം ഉൾക്കൊള്ളുന്നു എന്ന പ്രൊഫ.മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. ന്യായാധിപന്മാർ രചിച്ച സാഹിത്യത്തിന്റെ തനതായ ഒരു വിഭാഗമാണ്. നീതിന്യായ വ്യവസ്ഥയിൽ…

    Read More

      ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ എട്ടാം ബാച്ച് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു

      മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2021ൽ പ്രവേശനം നേടിയ എട്ടാം ബാച്ചിലെ 75 ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെയും ചെയർമാനായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്റെ സന്ദേശത്തോടെ ആരംഭിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു.   ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി…

      Read More

      വാട്ടര്‍ കണക്ഷന്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ വെള്ളമില്ല, മുന്നറിയിപ്പുമായി ജല അതോറിറ്റി

      തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയില്‍ സ്പോട്ട് ബില്ലിംഗ് സമ്ബ്രദായം നടപ്പിലാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ നിലവിലുള്ള ഫോണ്‍ നമ്ബര്‍ നല്‍കണമെന്നും ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകള്‍ നിലനിര്‍ത്തില്ലെന്നും അധികൃതര്‍. ഇതിനൊപ്പം വെള്ളക്കര കുടിശ്ശികയുള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുമെന്നും മുന്നറിയിപ്പുണ്ട്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന്‍ ആക്കണം. ഉപഭോക്താക്കള്‍ വെളളക്കര കുടിശ്ശിക അടച്ചുത്തീര്‍ത്ത് നടപടികള്‍ ഒഴിവാക്കണം. കടുത്ത വേനല്‍കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം…

      Read More

        കുട്ടിക്കൂട്ടം ജില്ലാ ക്യാമ്പ് തുടങ്ങി

        നടവയല്‍: ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുട്ടിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് സിഎം കോളജില്‍ ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. ബാല്‍മഞ്ച് ജില്ലാ ചെയര്‍മാന്‍ ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എല്‍റ്റ മരിയ സജി, ബെന്നി അരിഞ്ചേര്‍മല, ടോമി നടവയല്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ സി. ഷഫീഖ്, ജിജി വര്‍ഗീസ്, സീന തോമസ്, അനൂപ് കുമാര്‍, ഷിനു വടക്കര എന്നിവര്‍ പ്രസംഗിച്ചു.

        Read More

          നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയാവും: എ. യൂസുഫ്

          മാനന്തവാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയായി ഉയരുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് പറഞ്ഞു. എസ്ഡിപിഐ മാനന്തവാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് നീതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസവും പിന്തുണയും പാർട്ടിയോടൊപ്പം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലപാടുകളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു….

          Read More

          ഉരുൾപൊട്ടൽ; ഹോട്ടലുകൾ ഉൾപ്പെടെ ഏറ്റെടുത്ത് സർക്കാർ പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി; ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം

          കൊച്ചി : വയനാട് ഉരുൾപൊട്ടലുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകൾ സർക്കാർ നേരിട്ട് കൊടുത്ത് തീർക്കണം. സർക്കാർ സഹായത്തിൽ നിന്നും ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം. ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി…

          Read More