അജികുമാർ പനമരത്തിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി അവാർഡ്

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ (Sicta – 2024) ആറാമത് സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് നൈറ്റ് വൈലോപ്പിള്ളി സംസ്കൃതി സംസ്കൃതി ഭവനിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി അജികുമാർ പനമരം രചനയും സംഗീതവും നിർവ്വഹിച്ച ഗസൽ നിലാ മ്യൂസിക് ആൽബത്തിന് മികച്ച ആൽബത്തിനുള്ള ഗോൾഡൻ അവാർഡ് മന്ത്രി രാമചന്ദ്രനിൽ നിന്നും അജികുമാർ പനമരം ഏറ്റുവാങ്ങി. അജികുമാർ രചിച്ച കേരള…

Read More

കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കർണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ ഡ്രൈവർ കർണാടക സുള്ളിയ സ്വദേശി വിനയ് (28) ഒഴികെ മറ്റാർക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരും നാട്ടുകാരും…

Read More

ടൂറിസം മേഖലയിലെ സുരക്ഷയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി.

കല്‍പ്പറ്റ: ടൂറിസം മേഖലയില്‍ സുരക്ഷ ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനങ്ങളും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും, കുടുംബത്തിന്റെ ഏക ആശ്രയവും, സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന നിഷ്മയുടെ കുടുംബത്തെ സഹായിക്കാനുള്ള നടപടികളുണ്ടാവണമെന്നും ആവശ്യപ്പെട്ട് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി. മേപ്പാടി പഞ്ചായത്തിലെ 900 കണ്ടിയില്‍ കഴിഞ്ഞ ദിവസം വിനോദസഞ്ചാരത്തിന് വന്ന മലപ്പുറം അകമ്പാടം സ്വദേശിനി നിഷ്മ താമസിച്ചിരുന്ന ടെന്റ് പൊളിഞ്ഞ് വീണ്…

Read More

സൊലേസ് മക്കളുടെ കൈയ്യെഴുത്ത് മാസിക ”നറുനാമ്പുകൾ” പ്രകാശനം ചെയ്തു.

മുട്ടിൽ: ദീർഘകാലമായി രോഗങ്ങളാൽ സഹനമനുഭവിക്കുന്ന മക്കളുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വയനാട് സൊലേസ് കുടുംബത്തിലെ മക്കൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുട്ടികളുടെ സർഗ്ഗ രചനകളും കുടുംബാംഗങ്ങൾ തയ്യാറാക്കിയ രചനകളും ഉൽപ്പെടുത്തി കുട്ടികൾ സ്വന്തം കൈയ്യെഴുത്തോടെ തയ്യാറാക്കിയ മാസിക നറുനാമ്പുകളുടെ പ്രകാശനം പത്രാധിപർ സി.ഡി.സുനീഷ് സൊലേസ് കൺവീനർ റജി.കെ.കെക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ ജോയന്റ് കൺവീനർ മാരായ സിദീഖ് മുട്ടിൽ, ലൈല സുനീഷും ആശംസകൾ നേർന്നു. ടി. ഷുക്കൂറും നൂർബിനയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു….

Read More

    കേരളത്തിലെ തീയ്യ വിഭാഗത്തെ ഈഴവ വിഭാഗത്തിന് പുറത്ത് പ്രത്യേക ജാതിയായി പരിഗണിക്കണം

    കോഴിക്കോട്: കേരളത്തിലെ തീയ്യ വിഭാഗത്തെ ഈഴവ വിഭാഗത്തിന് പുറത്ത് പ്രത്യേക ജാതിയായി പരിഗണിക്കണം എന്ന ആവശ്യം ശക്തമാകുന്നു. കേരളത്തില്‍ ജാതി സെന്‍സസ് ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് മലബാറിലെ തീയ്യ വിഭാഗത്തിന് പ്രത്യേകത ഐഡന്റിറ്റി വേണമെന്ന ആവശ്യം ഉയരുന്നത്. ജാതി സെന്‍സസ് നടപ്പാക്കുമ്പോള്‍ തീയ്യർ വിഭാഗത്തെ ഈഴവ സമുദായത്തില്‍ നിന്ന് വേര്‍തിരിക്കണമെന്നാണ് തീയ്യ മഹാസഭ, തീയ്യ ക്ഷേമ സഭ തുടങ്ങിയ സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുള്ള ശ്രമങ്ങളും സജീവമാണ്.   ആയുര്‍വേദം, ആയോധനകല, തെയ്യം…

    Read More

    പേപ്പർ ബാഗ് ദിനം ആചരിച്ചു

    കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സ്കൂളിലും പരിസരത്തും പേപ്പർ ബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരിക്കുകയും ഫ്രൈഡേ ക്ലീൻ അപ്പ് പരിപാടി ആചരിക്കുകയും, ബുക്ക് മാർക്കുകൾ ഗിഫ്റ്റ് ബാഗുകൾ എന്നിവയുടെ ക്രാഫ്റ്റ് വർക്ക് ഷോപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും പേപ്പർ ഉപയോഗിക്കുന്നതിന്‍റെയും പ്രാധാന്യത്തിൽ…

    Read More

      കരുതലായവന് പിൻതുണയുമായി ദുരന്ത ബാധിതർ ഒല്ലൂരിൽ.

      ദുരന്ത കാലത്ത് കരുതലായവന് പിൻതുണയുമായി മുണ്ടക്കൈയിൽ നിന്നും അവർ ഒല്ലൂരിലെത്തി. ഒല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റവന്യൂ മന്ത്രി കെ രാജന് പിൻതുണ അറിയിക്കാനും, വിജയാശംസകൾ അറിയിക്കാനുമാണ് അവർ ഒല്ലൂരിലെത്തിയത്.   മനസിൽ നിന്നും മായാതെ നിൽക്കുന്ന ഭൂമിയിൽ നിന്നും പിൻതുണയുമായി ഇവർ വന്നതിൽ അതിയായ സന്തോഷമാണെന്നും, പൊതുപ്രവർത്തനത്തിന് കരുത്തും , അംഗീകാരവുമാണെന്നും രാജൻ പറഞ്ഞു.   ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രിസഭാ ഉപസമിതിയുടെ കൺവീനറായിരുന്നു മന്ത്രി രാജൻ.   അന്നും ഇന്നും വിളി പുറത്ത്…

      Read More

        ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; ചരിത്ര തീരുമാനവുമായി റെയില്‍വേ

        ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പുതിയ നയം നടപ്പാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പണം പണം നഷ്ടപ്പെടില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികള്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നയമാണ് റെയില്‍വേ നടപ്പാക്കുന്നത്. കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതല്‍ ഫീസ് ഇല്ലാതെ ഓണ്‍ലൈനായി മാറ്റാം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ടിക്കറ്റുകള്‍ റദ്ദാക്കുന്ന…

        Read More

        വോട്ടര്‍ പട്ടിക പുതുക്കല്‍: അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും.

        തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്. 27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു. 2025 ജൂലായ് 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും…

        Read More

        ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തിയായി

        കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തീകരിച്ചു. പോളിങ് ഡ്യൂട്ടി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള കാരണങ്ങളാല്‍ ഡ്യൂട്ടിയില്‍ നിന്നും ഇളവ് ലഭിക്കേണ്ട ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിലെ ഹെല്‍പ് ഡെസ്‌കില്‍ അപേക്ഷ നല്‍കണം. പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബര്‍ 30, 31, നവംബര്‍…

        Read More