പെരിക്കല്ലൂരിലെ വർഷങ്ങളായി കേടായി കിടന്ന ഹൈമാസ് ലൈറ്റ് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ നന്നാക്കി

    മുള്ളൻകൊല്ലി : പെരിക്കല്ലൂർ ടൗണിലെ വർഷങ്ങളായി കേടായി കിടന്ന ഹൈമാസ് ലൈറ്റ് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ അഞ്ചെണ്ണത്തിൽ മൂന്ന് ലൈറ്റുകൾ മാറ്റിവെച്ചാണ് നന്നാക്കിയത്. പലപ്രാവശ്യം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നന്നാക്കാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് പെരിക്കല്ലൂർ പൗരസമിതി പ്രവർത്തകർ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുവാൻ തീരുമാനിക്കുകയും പഞ്ചായത്ത് അധികൃതരോട് അനുവാദം മേടിച്ച് കേടായി കിടന്ന മൂന്ന് ലൈറ്റുകൾ പെരിക്കല്ലൂർ പൗരസമിതി സ്വന്തം ചിലവിൽ മാറ്റി ടൗൺ പ്രകാശപൂരിതമാക്കിയത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഹൈമാസ് / ലോമാസ് ലൈറ്റുകൾ…

    Read More

      ടി.നസ്റുദ്ധീൻ ഓർമ ദിനം ആചരിച്ചു.

      തരുവണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലൂട നീളം ടി.നസ്റുദ്ധീൻ ഓർമ ദിനം ആചരിച്ചു.പല സ്ഥലങ്ങളും പതാക ഉയർത്തി.തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി.ജനറൽ സെക്രട്ടറി അബ്ദുൾ റഹ്‌മാൻ,ട്രെഷറെർ ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യദുപുത്ര,മക്കി നൗഷാദ്,സി.എച്.അഷ്‌റഫ്,പി.കെ.നവാസ്,മുഹമ്മദ്,ഉനൈസ് തുടങ്ങിയവർ പങ്കെടുത്തു

      Read More

        അവധിക്കാലം ആഘോഷമാക്കി കുരുന്നുകൾ

        പുൽപ്പള്ളി :പുൽപ്പള്ളി, ആലൂർകുന്ന് തീരദേശ ഹൈവേയിൽ അ വ ധിക്കാലത്ത് ഉപ്പിലിട്ട മാങ്ങാ, നാരങ്ങാവെള്ളം, മോരിൻ വെള്ളം, പഴവർഗ്ഗങ്ങൾ യാത്രക്കാർക്ക് നൽകി ചെറിയ കച്ചവടത്തിലൂടെ മാതൃകയാവുകയാണ് റയാൻ ഷിജോ ( 5- ആം ക്ലാസ്സ്‌ ), എൽവിൻ ( 1- ആം ക്ലാസ്സ്‌ ) ഷിജോ , ഇവാനാ ഷിജോ ( 2- ആം ക്ലാസ്സ്‌ ) വിദ്യാർത്ഥി കളയായ സഹോദരൻങ്ങൾ. അവധിക്കാലമായതോടെ മൊബൈലിന്റെ ലോകത്ത് രാവിലെ മുതൽ രാത്രി വെറുതെ ഒതുങ്ങി കൂടിയിരുന്ന ഇവർ കുറച്ചു…

        Read More

        കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി

        കല്‍പ്പറ്റ: കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്. അതേസമയം വോട്ടെടുപ്പിലൂടെയാണ് റഫീഖ് സെക്രട്ടറിയായതെന്നും ഗഗാറിനെ തോല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി. ഗഗാറില്‍ ജില്ലാ സെക്രട്ടറിയായി തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് റഫീഖ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേസമയം യോഗം ഐക്യ കണേ്ഠ്യനെയാണ് റഫീഖിനെ തെരഞ്ഞെടുത്തതെന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു. ഗഗാറിന്‍…

        Read More

          റോഡ് ഉദ്ഘാടനം ചെയ്തു

          തരുവണ.: ബ്ലോക്ക് പഞ്ചായത്തും,ഗ്രാമ പഞ്ചായത്തും സംയുക്തമായി ആറു ലക്ഷം രൂപ ചിലവിൽനിർമിച്ച പുലിക്കാട്….കുന്നുമ്മലങ്ങാടി റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ നാസർ സാവാൻ,സൗദ കൊടുവേരി,ഉസ്മാൻ പള്ളിയാൽ,കെ.കെ.സി.മൈമൂന,റഷീദ്,പി.കെ.ഉസ്മാൻ,ഇബ്രാഹിം എം,റഷീദ്, കെ.സി, ഉസ്മാൻ, കെ,അസീസ് എം, നാസർ,കെ, അഷ്‌കർ,സി കെ,നാസർ.വി,ഷാഫി കെ, റാബിയ.കെ എന്നിവർ പങ്കെടുത്തു

          Read More

          സംസ്ഥാനതല സര്‍ഗോത്സവം; 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. കലാമേള ഡിസംബര്‍ 27 മുതല്‍ 29 വരെ മാന്തവാടിയില്‍*

          മാനന്തവാടി: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷ്യൽ സ്‌കൂള്‍, പോസ്റ്റ്- പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 8-ാമത് സംസ്ഥാന തല സര്‍ഗോത്സവം സംഘടിപ്പിക്കുന്നതിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ 29 വരെയാണ് കലാമേള. മന്ത്രി ഒ.ആര്‍ കേളു, മാനന്തവാടി…

          Read More

            വയനാട്ടിലെ ചുരം ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം, യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം; പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി.

            മലബാറിന്റെയും പ്രത്യേകിച്ച് കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനും 2011 മുതൽ നിലനിൽക്കുന്ന രാത്രികാല യാത്ര നിരോധനത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മൈസൂർ പുറക്കാട്ടിരി ദേശീയപാത യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ വിഷൻ -24 പദ്ധതിയിൽ ഉൾപ്പെടുത്തി 7134 കോടി രൂപ വകയിരുത്തി 2022 ഇൽ കേന്ദ്രമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ബാംഗ്ലൂർ മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈറോഡ് വിഭാവനം ചെയ്തിരിക്കുന്നത് വിശദ്ധമായ പദ്ധതി റിപ്പോർട്ടും അലൈൻമെന്റ് തയ്യാറാക്കാൻ ഗാസിയാബാദ്…

            Read More

              ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ സമുച്ചയം സജ്ജം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

              ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ കെട്ടിട സമുച്ചയം പ്രവർത്തനസജ്ജമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും കേന്ദ്രീകരിച്ചുള്ള ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സമുച്ചയം മികച്ച പിന്തുണ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഭിപ്രായപെട്ടു. സിവിൽ സ്റ്റേഷനിൽ നിലവിലുള്ള ജില്ലാ ശിശു വികസന വകുപ്പ് ഓഫീസിനോട് ചേർന്ന് നാല് നിലകളിലായി 400.55 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 1.85 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം പ്രവർത്തി പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ താഴത്തെ…

              Read More

                സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി.

                ഭിന്നശേഷി സമൂഹത്തിൻറെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹാറ ഭാരത് ഫൗണ്ടേഷന്റെ ധനസമാഹരണ വാരം തുടങ്ങി.   പ്രസവകാലം മുതൽ ശാസ്ത്രീയമായ പരിചരണ -പരിശീലനങ്ങൾ നൽകുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് ശാരീരികമായും മാനസികമായും മാറ്റങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സഹാറ ഭാരതത്തിൽ ഇപ്പോൾ 127 പേരുണ്ട്.     വരും മാസങ്ങളിൽ കൂടുതൽ പേർക്ക് പാർപ്പിട -പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.   ആറു വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി…

                Read More

                  ഡിവൈഎഫ്‌ഐ യുവതി കൺവൻഷൻ സംഘടിപ്പിച്ചു.

                  മാനന്തവാടി: ജൂലൈ 17 മുതൽ 19വരെ മാനന്തവാടിയിൽ നടത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി കൺവൻഷൻ നടത്തി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. അഡ്വ. നിരഞ്ജന അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, സെക്രട്ടറി കെ എം ഫ്രാൻസിസ്, ട്രഷറർ ഷിജി ഷിബു, എസ്‌എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ 15 അംഗ സബ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. കൺവീനർ: വി സി…

                  Read More