പറളിക്കുന്ന്ഡബ്ല്യു ഒ എൽ പി സ്കൂൾ ബത്തേരി ഉപ ജില്ലാ ശാസ്ത്ര മേളയിൽ ചാമ്പ്യൻമാർ

  കമ്പളക്കാട്: ബത്തേരി ഉപ ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രമേള , സാമൂഹ്യശാസ്ത്രമേള , ശാസ്ത്രമേള എന്നീ മൂന്ന് മേളകളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി പറളിക്കുന്ന് ഡബ്ല്യു ഒ എൽ പി സ്കൂൾ. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ തുടർച്ചയായി മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന സ്കൂളിനെ മാനേജ്മെൻ്റും പിടിഎയും അനുമോദിച്ചു

Read More

കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പരിസ്ഥിതി ലോല മേഖല വനാതിർതിയിൽ നിജപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് , ഇ എസ് എ കരട് വിജ്ഞാപനത്തിനെതിരെ കത്തോലിക കോൺഗ്രസ് തെനേരി യൂണിറ്റ് നടത്തിയ പ്രതിഷേധ സംഗമം ഫാ പോൾ ഇടയകൊണ്ടാട്ട് ഉദ്ഘാടനം ചെയ്യുന്നു. സിറിയക്ക് തെക്കേ അറയ്ക്കൽ അദ്യക്ഷനായിരുന്നു. ബിനു തോമസ് ഏറണാട്ട് , ബേബി കൈതമറ്റം, ജോസ് മരിയാലയം, ടോമി പരിയാരം, ബാബു പുളിഞ്ഞാപ്പള്ളി, സജി മുളങ്ങാടിൽ , ജയിംസ് കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .

Read More

    താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു

    ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ മെയ് 30നകം സമര്‍പ്പിക്കണമെന്നും ജനപ്രതിനിധികളേയും കുടുംബശ്രീ അംഗങ്ങളേയും ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ദുരന്തസാഹചര്യങ്ങളില്‍ വേഗത്തിലുള്ള പ്രതികരണവും മുന്‍കരുതലുകളും ഉറപ്പാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.   താപവാതം,…

    Read More

      വയനാട്അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ.എസ് അനില്‍കുമാര്‍ ചുമതലയേറ്റു.

      കൽപറ്റ: വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) കെ.എസ് അനില്‍കുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശിയാണ്. തിരുവനന്തപുരം കലക്ടറേറ്റ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്, നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ്, ഇടുക്കി കലക്ടറേറ്റ് എന്നിവടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

      Read More

        തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം

        തലപ്പുഴ :തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുൽ സലാം ഫൈസി വള്ളിത്തോട് പ്രസിഡന്റ്. ശരീഫ് ഇ, സി മുള്ളൽ,സുനീർ തലപ്പുഴ, ഹാഷിം പേര്യ,വൈസ് പ്രസിഡന്റുമാർ, ജലീൽ പടയൻ വാളാട് ജനറൽ സെക്രട്ടറി.മുസ്തഫ റഹ്മാനി, റാഫി മൊട്ട, കബീർ നൊട്ടൻ സെക്രട്ടറിമാർ. അനസ് ചുങ്കം ട്രഷറർ. അഷ്‌കർ ഫൈസി മുള്ളൽ, ജലീൽ പടയൻ എന്നിവർ മണ്ഡലം കൗൺസിലർമാർ. അസീസ് പുത്തൂർ സ്വാഗതവും മുസ്തഫ റഹ്മാനി നന്ദിയും പറഞ്ഞു. കൗൺസിൽ മീറ്റിൽ സമദ്…

        Read More

        എയ്ഡ്‌സ് ദിനാചരണം നടത്തി

        കൽപ്പറ്റ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ഫ്‌ലെയിം മൈഗ്രന്റ് സുരക്ഷ, വയനാട് സൈക്കിള്‍ അസോസിയേഷന്‍, അസംപ്ഷന്‍ എന്‍.സി.സി യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍കരണ സൈക്കിള്‍ റാലി നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബത്തേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ വിദ്യ അധ്യക്ഷത വഹിച്ചു. ഫ്‌ലെയിം കേരള പ്രസിഡന്റ് പി.എ ബെന്നി, ഇംഹാന്‍സ് പ്രൊജക്ട് ഡയറക്ടര്‍ ഡോ.വിവിന്‍ മാത്യൂ, ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിനു തോമസ്,…

        Read More

          പുഴയിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

          മാനന്തവാടി: പനമരം മാത്തുർവയലിൽ ഇന്നലെ രാത്രി 12 മണിയോടെ സ്ത്രീ അബദ്ധത്തിൽ വെള്ളത്തിൽ അകപ്പെട്ടതായിട്ട് സേനയിക്ക് വിവരം ലഭിക്കുകയും, തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങളായ സ്റ്റേഷൻ ഓഫീസർ ശ്രീ നിധീഷ് കുമാർ പി യുടെ നേതൃത്വത്തിൽ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ രഞ്ജിത്ത് ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേശ് എം ബി,ജയൻ സി എ, സുജിത്ത് എം എസ്, മനു അഗസ്റ്റ്യൻ,ജിതിൻ കെജെ,വിനു…

          Read More

          കെ.ആർ.ടി.എ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

          കൽപ്പറ്റ: സമഗ്രശിക്ഷ കേരളക്ക് കീഴിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 3 മുതൽ നടക്കുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജോലി സ്ഥിരത, ശമ്പള വർദ്ധനവ്, സേവന വേതന വ്യവസ്ഥകൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ഡി.വൈ.എഫ്. ഐ ജില്ലാ…

          Read More

            സുവർണ ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു

            കമ്മന ലിറ്റിൽഫ്ലവർ ദേവാലയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷം മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനു ബന്ധിച്ച് രാവിലെ 7.30 ന് അഭിവന്ദ്യ മെത്രാൻ ജൂബിലി പതാക ഉയർത്തുകയും വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നല്കുകയും ചെയ്തു. തുടർന്നു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട ലോഗോ നിർമാണം, ജൂബിലി ഗാന രചന എന്നീ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും ജൂബിലി ഗാനം ആലപിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസം,…

            Read More

              ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു

              താമരശ്ശേരി: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവും, വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും പ്രായം കുറഞ്ഞ കവിയിത്രി പട്ടികയിൽ സ്ഥാനം പിടിച്ച ആഗ്നയാമി മുഖ്യാതിഥിയായി.   വിനോദ് താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാക് കോഴിക്കോട് പ്രസിഡൻ്റ്…

              Read More