പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍.

മാനന്തവാടി :പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതില്‍ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് കാരണം നേത്രപടല തകരാറുകളാണ്. നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. മരണാനന്തരം ദാനം ചെയ്യുന്ന കണ്ണിന്റെ നേത്രപടലമാണ്…

Read More

    ഡയാലിസിസ് കാർഡ് ജില്ലാതല വിതരണോദ്ഘാടനം നടത്തി

    കൽപ്പറ്റ: എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുസ്‌ലിം ജാമഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി, ഉമർ സഖാഫി ചെതലയം മൊയ്തീൻ കുട്ടി സഖാഫി,ലത്തീഫ് കാക്കവയൽ,കെ കെ മുഹമ്മദലി…

    Read More

    വിജയികൾക്കും പിതാക്കന്മാർക്കും ശ്രേയസിന്റെ സ്നേഹാദരം

    കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടിക ളെയും,പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെയും ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത്‌ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഗർഭാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിന് ധന്യ നേതൃത്വം നൽകി.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാവർക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.സോഫി ഷിജു,ലിസി ബാബു,സിനി ഷാജി എന്നിവർ സംസാരിച്ചു.

    Read More

    ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.

    പുൽപ്പള്ളി : ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്‌കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ ജിഷ്‌ണു കെ എസ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മാത്യു മത്തായി, സിവിൽ എക്‌സൈസ് ഓഫീസർ മനു കൃഷ്ണൻ, അജേഷ് കൃഷ്ണ , പ്രിൻസിപ്പാൾ സതി കെ. എസ്, ഹെഡ് മിസ്ട്രസ് ഷൈനി ജേക്കബ് എന്നിവർ സംസാരിച്ചു. യോഗത്തിൽ എല്ലാവരും…

    Read More

    ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

    കൽപറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നേടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പ്രണബ്‌ജ്യോതി നാഥ് ജില്ലയിലെത്തി. പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, ബത്തേരി ഇ.വി.എം വെയര്‍ഹൗസ്, സെന്റ് മേരീസ് കോളജിലെ താൽക്കാലിക സ്‌ട്രോങ് റൂം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ മുന്നൊരുക്കങ്ങള്‍ മുഖ്യ…

    Read More

    ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: സുബൈർ ഇളകുളം കേരള ടീം മാനേജർ

    ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: സുബൈർ ഇളകുളം കേരള ടീം മാനേജർ മാർച്ച് 28 മുതൽ 31 വരെ ഹരിയാനയിലെ പഞ്ചഗുളയിൽ വെച്ച് നടക്കുന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൻ്റെ കേരള ടീം മാനേജരായി സുബൈർ ഇള കുളം തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറിയാണ്. വിവിധ ജില്ലകളിൽ നിന്നായി കേരളത്തെ പ്രതിനിധികരിച്ച് 30 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കും . കേരള ടീമിൽ 11 പേർ വയനാട്ടുകാരാണ്..

    Read More

    വിളങ്ങോടൻ മുഹമ്മദ് (മീനങ്ങാടി മുഹമ്മദ്) അനുസ്മരണം സംഘടിപ്പിച്ചു.

    .റിപ്പൺ : റിപ്പൺ പുതുക്കാട്ടിലെ നിറസാനിധ്യമായിരുന്ന. കഴിഞ്ഞ ദിവസം അന്തരിച്ച മീനങ്ങാടി മുഹമ്മദ് അനുസ്മരണം റിപ്പൺ പൗര സമിതി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . യൂനസ് സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. പൗരസമിതി വൈസ് പ്രസിഡൻ്റ് വി. കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ പഞ്ചാര ( ഐ എൻ എൽ ജില്ലാ സെക്രട്ടറി ) സുരേഷ് (സി പി എം) ഹരികൃഷ്ണൻ (ആർ ജെ ഡി) ഒ കെ മുഹമ്മദലി (ഐ എൻ എൽ) ടി…

    Read More

    മദ്യ മയക്കുമരുന്നു ലഹരി മാഫിയയ്ക്കെതിരെ; കോൺഗ്രസ് ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തി

    ബത്തേരി: മദ്യ മയക്കുമരുന്നു ലഹരി മാഫിയയ്ക്കെതിരെ, സംസ്ഥാന സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാത്തതിനെതിരെയുംസമൂഹത്തെ ഭീഷണിയിലാക്കി ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെയും മീനങ്ങാടി, ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തി. കോൺഗ്രസിൻ്റേയും യു.ഡി.എഫിൻ്റേയും കലവറയില്ലാത്ത സഹായം ഗവൺമെൻ്റിനു നൽകിയിട്ടും ബ്രൂവറിയും, ബാർലൈസൻസിൽ ഇളവു നൽകിയും ബാറുകൾ യഥേഷ്ട്ടം നൽകിയും മദ്യമാഫിയയെ സഹായിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ…

    Read More

      മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

      പൊൻകുഴി : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ   നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 63.957 gram മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താൻഗോളി വികാസ് നഗർ സ്വദേശി വികാസ് നഗർ വീട്ടിൽ മുഹമ്മദ്‌ സുമൈർ…

      Read More

      ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍; ക്ഷീര കര്‍ഷക മുന്നണിക്ക് വിജയം

      പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ ക്ഷീര കര്‍ഷക മുന്നണിക്ക് മികച്ച വിജയം. ഒമ്പത് സീറ്റുകളില്‍ മുഴുവന്‍ സീറ്റും വിജയിച്ച് ക്ഷീര കര്‍ഷക മുന്നണി ഭരണം നിലനിര്‍ത്തി. പ്രസിഡണ്ടായി കെ.കെ അബ്രഹാം, വൈസ് പ്രസിഡണ്ടായി ബിന്ദു ഷാജി എന്നിവരെ തിരഞ്ഞെടുത്തു.

      Read More