ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചു

വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തര്‌വിലൂടെ പ്രയോജനം ലഭിക്കും. 1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടക്കാരുള്‍പ്പെടെ നിരവധി ആളുകള്‍ ആ ഭൂമിയില്‍ താമസിക്കുകയോ കൈവശം എടുക്കുകയോ ചെയ്തില്ല. ഇത്തരത്തില്‍…

Read More

    മാനന്തവാടി മുനിസിപ്പാലിറ്റിയിൽ ആദ്യ നോമിനേഷൻ: ഗോരിമൂല ഡിവിഷനിൽ സജീർ എം.ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു

    മാനന്തവാടി: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഗോരിമൂല (ഡിവിഷൻ 27) വാർഡിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സജീർ എം.ടി. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈ മുനിസിപ്പാലിറ്റിയിൽ സമർപ്പിക്കപ്പെട്ട ആദ്യത്തെ നോമിനേഷൻ എന്ന നിലയിൽ സജീർ എം.ടി.യുടെ പത്രികാ സമർപ്പണം ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുൻപാകെ ആവശ്യമായ രേഖകളും സത്യവാങ്മൂലവും (അഫിഡവിറ്റ്) സമർപ്പിച്ചുകൊണ്ട് അദ്ദേഹം ഔപചാരിക നടപടികൾ പൂർത്തിയാക്കി. നോമിനേഷൻ സമർപ്പണ വേളയിൽ അദ്ദേഹത്തെ പിന്തുണച്ച് കുടുംബാംഗങ്ങളും വാർഡ് നിവാസികളും ഒപ്പമുണ്ടായിരുന്നു. വികസനത്തിലും ജനസേവനത്തിലും…

    Read More

    ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും; അനധികൃത മദ്യ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി

    സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. വീട്ടിൽനിന്ന് അനുവദനീയമായ അളവിലധികം മദ്യം പിടിച്ചതും വ്യാജമദ്യം സൂക്ഷിച്ചതും സംബന്ധിച്ച കേസിലാണ് കഴിഞ്ഞദിവസം ആന്റോ അഗസ്റ്റിനെ എക്‌സൈസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

    Read More

      “ബേട്ടി ബച്ചാവോ ബേട്ടി പഠാവോ”കായിക താരങ്ങൾക്ക് കിറ്റുകൾ നൽകി.

      പനമരം:.ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പിലെ കായികതാരങ്ങൾക്കുള്ള സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പനമരം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി വിജയി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പനമരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷാജഹാൻ കോവ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ്…

      Read More

        ബ്രഹ്മഗിരി നിക്ഷേപത്തട്ടിപ്പ്; സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണം: പി പി ആലി

         കൽപ്പറ്റ: കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകരുടെ പണം നിയമവിരുദ്ധമായി ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ച സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അനധികൃതമായി സാമ്പത്തിക തിരിമറി നടത്തിയതിൽ കുറ്റക്കാരായ ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന്കെ പി സി സി മെമ്പർ പി പി ആലി. കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരിറ്റബിൾ സൊസൈറ്റി ആക്ടിൽ രജിസ്റ്റർ ചെയ്ത ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം…

        Read More

        ഡിഎംസി അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം നടത്തി

        കണിയാമ്പറ്റ: ഡിസാസ്റ്റർ മാനേജ്മെന്റ് കോപ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ഡി എം സി ചെയർമാൻ അബ്ദുൽ ഗഫൂർ പുൽപറമ്പിൽ കൺവീനർ ജംഷീദ് കിഴക്കയിൽ എന്നിവർ ചേർന്ന് കോഡിനേറ്റർ അജിത്ത് കാരാട്ടിന് നൽകി വിതരണം നടത്തി. കഴിഞ്ഞ നാല് വർഷമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമാണ് ഡിസാസ്റ്റർ മാനേജ്മെന്റ് കോപ്സ് കണിയാമ്പറ്റ കോവിഡ്. പ്രളയം.മുണ്ടക്കൈ ചൂരൽമല ദുരന്തം എന്നീ മേഖലകളിൽ നിസ്വാർത്ഥമായ സേവനങ്ങൾ നൽകുന്നതിന് ഡിഎംസി അംഗങ്ങൾക്ക് സാധ്യമായിട്ടുണ്ട് എക്സിക്യൂട്ടീവ്…

        Read More

          ടൗണ്‍ഷിപ്പ് പദ്ധതി ഒരുമയുടെയും സ്‌നേഹത്തിന്റെയും കേരള മാതൃക: മുഖ്യമന്ത്രി

          നാടിന്റെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കേരള മാതൃക ഒരിക്കല്‍കൂടി രാജ്യത്തിനും ലോകത്തിനും മുമ്പില്‍ ഉയര്‍ത്തിക്കാട്ടുകയാണ് വയനാട് മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യര്‍ ഭേദചിന്തകള്‍ക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണ്. പരസ്പരസ്നേഹത്തോടെ മനുഷ്യര്‍ ഇടകലരുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ സംസ്ഥാനത്തിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്നേഹ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.  …

          Read More

            തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും 

            മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി ജനവിധി തേടുന്നതെന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും മാനന്തവാടിയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ മുനിസിപ്പില്‍ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. യോഗം മാനന്തവാടി മണ്ഡലം ട്രഷറര്‍ ടി.കെ ഷുഹൈബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പില്‍ കമ്മിറ്റി പ്രസിഡന്റ് കെ സുബൈര്‍, മുനിസിപ്പില്‍ സെക്രട്ടറി…

            Read More

              ജീവനേകാം ജീവനാകാം അവയവദാന കാമ്പയ്ൻ ഉദ്ഘാടനം ചെയ്തു

              സ്പന്ദനം മാനന്തവാടി താലൂക്കിലെ വായനശാലകൾ മുഖാന്തിരം നടത്തുന്ന ബൃഹത്തായ അവയവദാനയജ്ഞമായ ‘ജീവനേകാം ജീവനാകാം’ കാമ്പയ്ൻ പഴശ്ശി ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ആദ്യ സമ്മതപത്രം ഒണ്ടയങ്ങാടി സ്വദേശിനി രാധാ രാമനിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി. രേഖ ഏറ്റുവാങ്ങി. അസി. ഫോറൻസിക് സർജ്ജൻ ഡോ. മൃദുലാൽ അവയവദാന ബോധവൽക്കരണ ക്ലാസ് എടുത്തു. സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ്. കെ അദ്ധ്യക്ഷം വഹിച്ചു. ഡോ. കെ.ഗോകുൽദേവ്, പി.സുരേഷ് ബാബു,…

              Read More

                ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

                തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലാണ് രോഗികൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന അനേകം നിർധനരായ ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചു.

                Read More