നഴ്സിംഗ് വിദ്യാർത്ഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു; നാടിന് നൊമ്പരമായി അമൽ

    പള്ളിക്കുന്ന്: പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിൻ്റേയും റെമിയുടേയും മകൻ അമൽ പി.എസ് (21) ആണ് മരിച്ചത്.   ഇന്നലെ രാത്രിയോടെയാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.   സംസ്‌കാരം നാളെ (ഡിസംബർ 9) രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.

    Read More

      ചെണ്ടുമല്ലി തൈ വിതരണം ചെയ്തു.

      വെള്ളമുണ്ട സി ഡി എസ് നിറപൊലിമയുടെ ഭാഗമായി ജെ എൽ ജി അംഗങ്ങൾക്ക് ചെണ്ടുമല്ലി തൈ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഖമർ ലൈല ഉദ്ഘാടനം നടത്തുകയും ചെയർപേഴ്സൺ സക്കീന കെ അധ്യക്ഷതയും പഞ്ചായത്ത് മെമ്പർമാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം,മെമ്പർ സെക്രട്ടറി എക്സിക്യൂട്ടീവ് അംഗങ്ങൾ , അഗ്രി സി ആർ. പി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു

      Read More

        സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

        അമ്പലവയൽ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടൽമാട് കമ്പാളകൊല്ലി,  കൊച്ചുപുരക്കൽ വീട്ടിൽ വെട്ടാളൻ എന്ന അബിൻ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പ പ്രകാരം ഒരു വർഷം തടവിൽ കഴിയണം. ചൊവ്വാഴ്ച രാത്രി മീനങ്ങാടി 54 ൽ വെച്ചാണ് അമ്പലവയൽ പോലീസ് ഇയാളെ പിടികൂടിയത്.   അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വളശ്ശേരിയിൽ വീട്…

        Read More

        വയനാട്ടിൽ വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി

        കൽപ്പറ്റ: ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഓൺലൈനിൽ നിന്നാണ് വിദ്യർഥി കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ ഇത് മറ്റ് വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം പോലീ സ് കേസെടുത്തിട്ടുണ്ട്.

        Read More

          ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി: മന്ത്രി ജെ. ചിഞ്ചുറാണി

          ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിനും നടപ്പാക്കി പാലുത്പാദന മേഖലയെ ശാസ്ത്രീയവും സുസ്ഥിരവുമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കിയതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ സംഘടിപ്പിച്ച മെഗാ കന്നുകുട്ടി പ്രദര്‍ശന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതലായുള്ള സങ്കരയിന പശുകളിലൂടെ പാല് ഉത്പാദനത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു. ഉയര്‍ന്ന ഗുണമേന്മയുള്ള ബീജം കര്‍ഷകര്‍ക്ക് ലഭ്യമാക്കി പാലുത്പാദനം വര്‍ധിപ്പിച്ച് വരുമാന സാധ്യതകള്‍…

          Read More

            എസ് എസ് എൽ സി ഡേ നൈറ്റ്‌ പഠനക്യാമ്പ് ആരംഭിച്ചു.

            തൊണ്ടർനാട് എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ ഇവർഷത്തെ എസ് എസ് എൽ സി പരീക്ഷകൾക്കുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി രാവിലെ 8മണിമുതൽ രാത്രി 8 മണി വരെ നീണ്ടുനിൽക്കുന്ന വിജയപഥം ഡേ നൈറ്റ്‌ ക്യാമ്പിന്റെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് എം പ്രമോദ് മാസ്റ്റർ നിർവഹിച്ചു പി ടി എ പ്രസിഡന്റ്‌ ടി. മൊയ്തു ആദ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ മുഹ്സിൻ മാസ്റ്റർ ആബിദ ടീച്ചർ എനിവർ ആശംസകൾ നേർന്നു…

            Read More

              കനത്ത ചൂടിൽ നാടും വരളുന്നു : പുൽപ്പള്ളി ചാമപാറയിൽ കൃഷിയിടത്തിൽ തീ പടർന്നു

              കനത്ത ചൂടിൽ നാടും വരളുന്നു : പുൽപ്പള്ളി ചാമപാറയിൽ കൃഷിയിടത്തിൽ തീ പടർന്നു അതിർത്തിയിൽ വേനൽമഴ പെയ്ത‌ില്ല. പകൽചൂട് അതിശക്തം. ഇതു തീപിടിത്തത്തിനും കാരണമാകുന്നു  പുൽപള്ളി : ശക്തമായ പകൽ ചൂടിൽ കാർഷിക വിളകൾ കരയുന്നതിനു പുറമേ തോടുകളും ജലാശയങ്ങളും വേഗം വറ്റുന്നതിനാൽ ജലക്ഷാമവും രൂക്ഷമാകുന്നു. ഇക്കൊല്ലം അധിക മഴ ലഭിച്ചതിനാൽ ഇതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. ജില്ലയുടെ മിക്ക ഭാഗത്തും പലവട്ടം വേനൽ മഴ ലഭിച്ചപ്പോൾ അതിർത്തിയിലൊരിടത്തും മഴ പെയ്തില്ല. അതോടെ ഇവിടെ പകൽചൂട് അതിശക്തമായി. വേനൽ…

              Read More

                ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

                കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു സൈബർ കേസിൽപെട്ട് റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷൻ വാറണ്ട് പ്രകാരം വയനാട് സൈബർ പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ ഡിസംബർ 4 വരെ റിമാൻഡ് ചെയ്തു. അതിരപ്പള്ളി, കാസർഗോഡ്, തിരുവനന്തപുരം…

                Read More

                “ജീവദായകം” രക്തദാന ക്യാമ്പ് നടത്തി

                മാനന്തവാടി: മലങ്കര കത്തോലിക്ക സഭയുടെ യുവജന കൂട്ടായ്മയായ മലങ്കര കാതോലിക് യൂത്ത് മൂവ്മെന്റ് ( എം സി വൈ എം ) ബത്തേരി രൂപതയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ വെച്ച് “ജീവദായകം” രക്തദാന ക്യാമ്പ് നടത്തി. ഫാ. റോയ് വലിയപറമ്പിൽ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങ് Sr. Dr.ഫ്രാൻസിസ് മരിയ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷത വഹിച്ചു.Dr. അർച്ചന രാജൻ,Dr. ബിനീജ…

                Read More

                സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

                കെല്ലൂർ:കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതിയുടെ കെല്ലൂർ ഗവ. എൽ.പി സ്കൂ‌ൾ തല സമിതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. ബി അനിൽ കുമാർ, എസ്.ആർ.ജി.കൺവീനർ ജോയ്സി മരിയ, സീനിയർ അസിസ്റ്റൻറ് പ്രെസി പിൻ്റോ ,പി.ടി.എ.പ്രസിഡൻ്റ് ഷമീർ ടി, എസ്.എം.സി.ചെയർമാൻ അബ്ദുള്ള എം , എം.പി.ടി.എ.പ്രസിഡൻറ്…

                Read More