ഓശാന പെരുന്നാൾ ആഘോഷിച്ചു.

  മാനന്തവാടി: മാനന്തവാടി സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ലോകരക്ഷകനായ യേശുക്രിസ്‌തുവിൻ്റെ ജെറുസലേം യാത്രയുടെ ഓർമ്മ പുതുക്കി നടന്ന ഈ വർഷത്തെ ഓശാന പെരുന്നാളിന് വികാരി ഫാദർ ജിയോ ജോർജ് കാർമ്മികത്വം വഹിച്ചു. ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും കുരുത്തോലകൾ എന്തിയുള്ള പ്രതിക്ഷണവും ഉണ്ടായിരുന്നു.

Read More

മുസ്ലിം ലീഗ് ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു

കണ്ടത്തുവയൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്ലസ്.ടു,എസ്എസ്എൽസി എന്നിവയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ പ്രസിഡണ്ട് ഷൗക്കത്ത്കിഴട്ട അധ്യക്ഷതവഹിച്ചു. ശാഖാ സെക്രട്ടറി മുനീർ പൊന്നാണ്ടി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി മോയി ആറങ്ങാടൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ല എം എസ് എഫ് പ്രസിഡണ്ടു സഫ് വാൻ കിണറ്റിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് കൺവീനർ മുരിങ്ങാക്കല്‍ ഇബ്രാഹിം, സുലൈമാൻ കുനിങ്ങാരത്ത് (ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട്), മുതിർന്ന നേതാവ് കെ സി കുഞ്ഞബ്ദുള്ള ഹാജി…

Read More

ഇന്ത്യൻ ടീമിന് അഭിമാനമായി വയനാടിന്റെ ഷാരോൺ സിബി

കൽപറ്റ : ഡിസംബർ 16 മുതൽ 20 വരെ നടന്ന ഇന്ത്യ-നേപ്പാൾ ത്രോ ബോൾ ടെസ്റ്റ്‌ സീരീസ് മത്സരത്തിൽ ചാംപ്യൻമാരായ ഇന്ത്യൻ ടീമിൽ വയനാടിന് അഭിമാനമായി ഷാരോൺ സിബി. ഇന്ത്യക്കുവേണ്ടി ജഴ്സി അണിഞ്ഞ മുൻ കേരള ടീമിലെ വയനാടിന്റെ ഷാരോൺ സിബി ടീമിൻ്റെ വിജയത്തിൽ അഭിമാനമായി. വെങ്ങപ്പള്ളി പഞ്ചായത്ത് ചോലപ്പുറം പാലനിൽക്കും കാലായിൽ സിബിയുടെയും ഡയോണിയ സിബിയുടെയും മകനാണ് ഷാരോൺ . ഇന്ത്യൻ ടീമിനു വേണ്ടി ജഴ്സിയണിഞ്ഞതോടെ വയനാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഷാരോൺ സിബി. ഇന്ത്യൻ ത്രോബോൾ…

Read More

ഓണസമ്മാനത്തിലൂടെ ഗോത്ര വിഭാഗത്തെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍: മന്ത്രി ഒ.ആര്‍ കേളു

തിരുനെല്ലി: സംസ്ഥാനത്തെ 60 വയസ്സ് തികഞ്ഞ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുന്നതിലൂടെ ആദിവാസി വിഭാഗക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാരെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂല നഗറില്‍ ഓണസമ്മാനം സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണാഘോഷ ദിനങ്ങളില്‍ ആദിവാസി മേഖലകളില്‍ പണ്ടുണ്ടായിരുന്ന പ്രതിസന്ധി ഇന്നുണ്ടാകാന്‍ പാടില്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഓണക്കിറ്റിന് പുറമേ വയോധികര്‍ക്ക് ഓണസമ്മാനമായി 1000 രൂപ വീതം നല്‍കുന്നത്. ഗോത്ര…

Read More

    കോഴിക്കോട്-മാനന്തവാടി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കമായി

    കുറ്റ്യാടി: കോഴിക്കോട്-മാനന്തവാടി റൂട്ടിൽ പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനോട് എം.എൽ.എ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് അനുവദിച്ച 12 സർവീസുകളിൽ ആദ്യത്തെ രണ്ടെണ്ണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പുലർച്ചെ 4.50-നും രാവിലെ 7-നും തൊട്ടിൽപ്പാലത്തുനിന്നാണ് സർവീസുകൾ ആരംഭിക്കുക. കുറ്റ്യാടി സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. മോഹന്ദാസ്, കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ വി.എം. ഷാജി, എ.ടി.ഒ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

    Read More

    ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

    കണ്ടത്തുവയൽ: കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ,കണ്ടത്തുവയൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മ‌യുടെ നേതൃത്വത്തിൽ രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ സംഘടിപ്പിച്ച കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നിജാസ് കുനിങ്ങാരത്ത്,ഷാഫിദ് അബ്‌ദുള്ള, ജമാൽ കെ സി,സാലിം മാസ്റ്റർ കെ. സി, അഡ്വ അഫ്സൽ അലി തുടങ്ങിയവർ സംബന്ധിച്ചു. ചായ് ഷാഫിയാണ്‌ സ്പോൺസർഷിപ്പ്. കളിയിലെ ജേതാക്കൾക്ക് ക്യൂട്ടീസ് കോസ്മെറ്റിക്‌സ് ക്ലിനിക്‌സ് 5001 രൂപയും ബ്ലാക്ക് സ്ക്വാഡ് ഇന്റർനാഷണൽ…

    Read More

    കുറുവാ ദ്വീപിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം

    മാനന്തവാടി: മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനിരിക്കെ പാല്‍വെളിച്ചത്ത് നിന്നും കുറുവദ്വീപിലേക്കുള്ള പ്രവേശനം നിര്‍ത്തിവെക്കുന്നു.ഇതോടെ ടൂറിസത്തെ ആശ്രയിച്ചുകഴിയുന്ന പയ്യമ്പള്ളി പാല്‍വെളിച്ചം മേഖലയിലെ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാവുന്ന തൊടൊപ്പം വടക്കെ വയനാട്ടിലെ ടൂറിസത്തിനും കനത്ത തിരിച്ചടിയാകും.കാട്ടാനയുടെ ആക്രമണത്തിൽ വന സംരക്ഷണ സമിതി ജീവനക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സoഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി സ്വമേധയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ച് പൂട്ടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ നിർദ്ദേശം നൽകിയത്.നിരന്തരമായ ആവശ്യങ്ങളെ തുടർന്ന്ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സെപ്തംബര്‍…

    Read More

    കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാമനിർദേശം: കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്

    തിരുവനന്തപുരം: കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്. സർവകലാശാലയുടെ പ്രോ-ചാൻസലർ എന്ന നിലയിലോ സർക്കാരിന്റെ ഭാഗമായ കൃഷിമന്ത്രി എന്ന നിലയിലോ തന്നോട് യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് നാമനിർദേശങ്ങളിൽ പ്രത്യേക രാഷ്ട്രീയ സമീപനവും താൽപ്പര്യവും സ്വീകരിച്ചതെന്നും ഇത് ആശങ്കയുളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാലയിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളല്ലാതെ മറ്റൊരു പ്രവർത്തനവും നടത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം പൊതുസമൂഹത്തോടും ഉത്തരവാദപ്പെട്ട എല്ലാവരോടും വ്യക്തമായി അറിയിക്കുകയാണ്….

    Read More

    നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു; പ്രഭാത യോഗത്തില്‍ ഇരുന്നൂറോളം ക്ഷണിതാക്കൾ

    കൽപ്പറ്റ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു. നവംബര്‍ 23 ന് രാവിലെ 9 ന് ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ ജില്ലയില്‍ നിന്നുള്ള 200 ഓളം ക്ഷണിതാക്കള്‍ പങ്കെടുക്കും. പുരസ്‌കാര ജേതാക്കള്‍, കലാകാരന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികള്‍, സഹകരണ സ്ഥാപന തൊഴിലാളികകളുടെ പ്രതിനിധികള്‍ തുടങ്ങി സാമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ നവകേരള സദസ്സിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടം തേടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇവരോട് സംവദിക്കും. സര്‍ക്കാരിന്റെ…

    Read More

    കമ്പളക്കാട് യുപി സ്കൂളിൽ*സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാച്വർ ടച്ച്‌ ഹാൻഡ് വാഷ് , സോപ്പ് പുറത്തിറക്കി

    കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നേച്ചർ ടച്ച്‌ ഹാൻഡ് വാഷ്, സോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് മുനീർ സി കെ,വൈസ് പ്രസിഡന്റ് നയിം സി.എ, പ്രധാനാ ധ്യാപകൻ ഒ.സി എമ്മാനുവൽ, സീഡ് ക്ലബ്ബ് കോഡിനേറ്റർ ഷംന കെ, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ, അധ്യാപിക റീന സി. എ, എസ് ആർ…

    Read More