വിദ്യാർത്ഥിക്കെതിരെയുള്ള ക്രൂര മർദ്ദനം; സമൂഹവും സർക്കാറും ജാഗ്രത കാണിക്കണം: എസ്.ഡി.പി.ഐ

    കൽപ്പറ്റ: 16 കാരനെതിരെ മുതിർന്ന വിദ്യാർത്ഥികൾ ക്രൂരമായി ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, ഇത്തരം ക്രൂരതകൾക്കെതിരെ സമൂഹവും അധികാരികളും അടിയന്തരമായി ജാഗ്രത കാണിക്കണമെന്നും എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പും ഇതേ സംഘം സമാന രീതിയിൽ വിദ്യാർത്ഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും ഗുരുതര ആരോപണമുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം അക്രമ പ്രവണതകൾ വളരാൻ കാരണമാകുന്നത് ലഹരി മാഫിയകളുമായുള്ള ബന്ധങ്ങളാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും, വിദ്യാർത്ഥികൾക്കിടയിൽ സൗഹാർദ്ദവും സുരക്ഷിതമായ…

    Read More

      ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ കായികതാരങ്ങളെ ആദരിച്ചു; ‘ജീവിതമാണ് ലഹരി’ സെമിനാർ സംഘടിപ്പിച്ചു

      അമ്പലവയൽ:ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവാലുവേഷൻ മീറ്റിംഗിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെ ‘ജീവിതമാണ് ലഹരി’ സെമിനാറും കായികതാരങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.സംസ്ഥാന സബ്ജൂനിയർ ഗേൾസ് ഫുട്ബോൾ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.അലംകൃത ലക്ഷ്മി, അൻഹ ഷെറിൻ,ഗൗരി സജി എന്നീ പ്രതിഭകളെ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വത്സ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ‘ജീവിതമാണ് ലഹരി’…

      Read More

        മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ

        മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച സംഭവം അതീവ ഗുരുതരമാണെന്നും ഇതിന് ഉത്തരവാദികളായ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഉടൻ അന്വേഷണ വിധേയമാക്കി കർശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 21 വയസ്സുള്ള യുവതി മാസങ്ങളോളം കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും മാനസിക വേദനയും അനുഭവിക്കേണ്ടിവന്ന സാഹചര്യം അത്യന്തം ഗൗരവകരമാണ്. ചികിത്സാ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാതിരുന്നതും ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരിയായി പരിശോധിച്ച് പുറത്തെടുക്കാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്ന്…

        Read More

        വയനാട് രക്ഷാപ്രവർത്തനം; ‘ചെലവ് എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത’; മന്ത്രി കെ രാജൻ.

        കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് വാർത്താസമ്മേളനം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ട കണക്കുകളാണ് പുറത്തുവന്നിരുന്നത്. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വൊളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വോളണ്ടിയേഴ്സിന് യൂസർ കിറ്റ്…

        Read More

          വയോജന കലാമേള സംഘടിപ്പിച്ചു

          കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. കണിയാമ്പറ്റ മുല്ലഹാജി മദ്രസ്സ ഹാളിൽ നടന്ന കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. വി രജിത അധ്യക്ഷത വഹിച്ച പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി…

          Read More

          ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക

          കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാല്‍ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും.   നേരത്തെ നടത്തിയിരുന്ന പണിമുടക്കിൻ്റെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, രണ്ട്…

          Read More

          കോളറ പകർച്ചവ്യാധി: നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

          കൽപ്പറ്റ : നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ടാനംകുന്ന് ഉന്നതിയിൽ കോളറ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ (ഓഗസ്റ്റ് 22) മുതൽ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉത്തരവിട്ടു. രോഗ സമ്പർക്കമുള്ള സാഹചര്യത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തിരുവണ്ണൂർ, ലക്ഷംവീട്, കണ്ടാനംകുന്ന് ഉന്നതികളും ഉന്നതികളുടെ 500 മീറ്റർ ചുറ്റളവിലുമാണ് കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചത്. ദുരന്ത നിവാരണ നിയമം 2005- ലെ 34 (എം) വകുപ്പ് പ്രകാരം ഇനിയൊരു ഉത്തരവ്…

          Read More

            ജ്യോതിർഗമയ രക്തദാന വാരാചരണം സമാപിച്ചു

            മാനന്തവാടി : ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണം സമാപിച്ചു. കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ സമാപനം ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ജിതിൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ പി. വി എസ്. മൂസ, പാലിയേറ്റീവ് വൊളൻ്റിയർ ഷിഹാബ് മലബാർ, മാനന്തവാടി സെൻ്റ് ജോർജ്…

            Read More

              വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി

              വയനാട് ജില്ലാ സമ്പൂർണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം വയനാട് ജില്ലയിലെ 265 ഗ്രന്ഥശാലകളും കേരള ഹരിത മിഷന്റെ നിബന്ധനകൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തിക്കൊണ്ട് ഹരിത ഗ്രന്ഥശാ ലകളായി. ഇതിനായി കഴിഞ്ഞ ഒരുവർഷമായി ജില്ലാ ലൈബ്രറി കൗൺസിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഓരോ താലൂക്കിലും ആദ്യം 10 ഗ്രന്ഥശാലകൾ വീതം തെരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കേണിച്ചിറ യുവപ്രതിഭ ലൈബ്രറി ആദ്യ ഘട്ടത്തിൽ തന്നെ ചട്ടങ്ങൾ മുഴുവൻ പാലിച്ചുകൊണ്ട് ഹരിത സാക്ഷ്യപത്രം…

              Read More

              വർണക്കൂടാരം കൂടാരം’ ഉദ്ഘാടനം ചെയ്തു

              മൊതക്കര: പ്രീപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ജി.എൽ.പി.എസ് മൊതക്കരയിൽ വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അനിൽകുമാർ വി,ഡി. പി.സി എസ് എസ് കെ വയനാട് പദ്ധതി വിശദീകരണം നടത്തി. ജുനൈദ് കൈപ്പാണി,ജില്ലാ പഞ്ചായത്ത്ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ,മുഖ്യാതിഥി ആയിരുന്നു. വിവിധ കളിയിടങ്ങളുടെ ഉദ്ഘാടനം പി കല്യാണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി,സി.എം അനിൽകുമാർ,ആരോഗ്യ…

              Read More