രാഹുൽ ഗാന്ദിയുടെ വോട്ട് ചോരിയാത്രക്ക് ഐക്യദാർഡ്യം

തലപ്പുഴ: വോട്ടർ പട്ടികയിൽ തിരിമറി നടത്തി അധികാരം മോഷ്ടിച്ചെടുക്കുന്ന BJP യുടെ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെ കുഴിച്ച് മൂടുന്ന നെറികെട്ട രാഷ്ട്രീയ പ്രവർത്തനത്തിനെതിരെ രാഹുൽ ഗാന്ദി നടത്തുന്ന കാമ്പയിൻ പ്രവർത്തിത്തിനു മുസ്ലിം ലീഗ് തവിഞ്ഞാൽ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു.യോഗത്തിൽ സിദീഖ്‌ അദ്ധ്യക്ഷം വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി യോഗം ഉദ്ചെഘാടനം യ്തു.മണ്ഡലം വൈസ് പ്രസിഡന്റ് കുന്നത് ഇബ്രാഹിം ഹാജി,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,കേളോത് സലീം,മൊയ്‌ൻ കാസിം,അഷ്‌റഫ് പേര്യ,പി.എം.ഇബ്രാഹിം,മുജീബ്,തുടങ്ങിയവർ സംസാരിച്ചു

Read More

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാതല വിതരണ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

മീനങ്ങാടി : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെപിസിസി അംഗം കെ.ഇ. വിനയന്‍ നിര്‍വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ് കുമാര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജു മാത്യു, ജില്ലാ സെക്രട്ടറി ടി എം അനൂപ്, എം ടി ബിജു, ജിജോ കുര്യാക്കോസ്, നന്ദകുമാര്‍, രജീഷ് മായന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ ഡബ്ലൂ ടൂ; സ്നേഹസംഗമം സംഘടിപ്പിച്ചു

പിണങ്ങോട്: സേവന സന്നദ്ധ കൂട്ടായ്മയായ ഡബ്ല്യൂ ടൂ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ എന്ന പേരിൽ പിണങ്ങോട് പീസ് വില്ലേജിൽ സംഘടിപ്പിച്ച സ്നേഹസംഗമം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ ടൂ പ്രസിഡന്റ്‌ മുഹമ്മദ് ഷമീം വി അധ്യക്ഷത വഹിച്ചു. റീമ റഷീദ്, ജൂസൈല കെ, സഫ്‌വാൻ ടി , മുഹമ്മദ് സ്വാലിഹ്, അൻസിഫ് കൊളത്തൂർ, ഷാനവാസ്‌ പി തുടങ്ങിയവർ സംസാരിച്ചു. സന്നദ്ധ പ്രവർത്തകനായി പ്രവർത്തിക്കുന്നത് ആത്മാഭിമാനവും…

Read More

    ശബ്ദത്തിന്റെ ലോകം അന്യമായവരെ ചേർത്തുനിർത്തണം:ജുനൈദ് കൈപ്പാണി

    കൽപ്പറ്റ: കേള്‍വിശക്തിയില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ ചേർത്തു നിർത്താനും പൊതുസമൂഹം മുന്നോട്ട് വരണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ (ഡബ്ലൂ. എഫ്.ഡി) ജില്ലാ സംഗമം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൽപ്പറ്റ ഡബ്ല്യൂ എഫ് ഡി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ, നജീം കൽപ്പറ്റ,മുഹമ്മദ് കോയ…

    Read More

      ജിയോ ഓഫീസ് അടഞ്ഞു കിടക്കുന്നതിനാൽ പുൽപ്പള്ളി മേഖലയിലെ ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾ കഷ്ടപ്പാടിൽ

      പുൽപ്പള്ളി : പുൽപ്പള്ളി മേഖലയിലെ ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾക്ക് സേവനത്തിനായും പരാതി നൽകുവാനോ മറ്റു സേവനങ്ങൾ ലഭിക്കുന്നതിനുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പുൽപ്പള്ളി താഴെയങ്ങാടിയിലെ ഓഫീസ് മിക്ക ദിവസവും അടഞ്ഞു തന്നെ. മിക്ക ദിവസവും ആളുകൾ ഓഫീസിൻ്റെ മുമ്പിൽ വന്നു പോകുന്നത് പതിവാണെന്ന് അടുത്തുള്ള സ്ഥാപന ഉടമകൾ പറഞ്ഞു. ജിയോ നെറ്റ്‌വർക്ക് വിളിച്ചാൽ കിട്ടില്ല എന്നും ബിസി ആണെന്നും മറ്റുമുള്ള പരാതികൾ ഉള്ളപ്പോഴാണ് ഈ ഓഫീസ് തുറക്കാതിരിക്കുന്നത്. പുൽപ്പള്ളി മേഖലയുടെ 60 ശതമാനം ഉപഭോക്താക്കളും ജിയോ നെറ്റ് വർക്കിന്റെ കീഴിലായി…

      Read More

      അമ്പലവയൽ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

      അമ്പലവയൽ: ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, ഷീജബാബു, ടി ബി സെനു, എ ആർ മോഹനൻ, എ എസ് വിജയ എന്നിവർ സംസാരിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ചയും ക്രോഡീകരണവും നടന്നു. ആസൂത്രണ പദ്ധതി ഉപാദ്ധ്യക്ഷൻ എൻ കെ രാജൻ നന്ദി…

      Read More

        രണ്ട് ദിവസം സമ്പൂര്‍ണ മദ്യനിരോധനം

        നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ രണ്ട് ദിവസത്തെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നരം ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച (ഏപ്രില്‍ 9) വൈകുന്നേരം ആറ് മണി വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. മദ്യഷാപ്പുകള്‍, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മദ്യം വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും മദ്യനിരോധനം ബാധകമാണ്.

        Read More

        കുടുംബശ്രീകളെ ക്വാറി നടത്തിപ്പ് ഏൽപിക്കണമെന്ന് പ്രചരിപ്പിക്കുന്നത് സ്ഥാപിത താൽപര്യക്കാർ: സിപിഐ (എം എൽ)

        കൽപറ്റ: ഗാഡ്ഗിൽ നിർദേശമെന്ന രീതിയിൽ കുടുംബശ്രീകളെ ക്വാറി നടത്തിപ്പ് ഏൽപിക്കണമെന്ന് പ്രചരിപ്പിക്കുന്നത് ക്വാറികളുടെ അതിപ്രസരത്തിനും സ്ഥാപിത താൽപര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങളുമാണന്ന് സിപിഐ (എം എൽ) ആരാപിച്ചു. മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ കണ്ണീരുണങ്ങും മുമ്പ്, മനുഷ്യരെ പൂർണമായും കണ്ടു കിട്ടാനുള്ള സാവകാശം പോലുമില്ലാതെ അതിവേഗ പരിസ്ഥിതി ആഘാത പഠനം തങ്ങളുടെ ഇംഗിതത്തി നനുസരിച്ച് റിപ്പോർട്ട് നൽകുന്നവരെ കൊണ്ട് ചെയ്യിച്ചും, വയനാട് – മലപ്പുറം – കോഴിക്കോട് ജില്ലകളിലെ മലയോര ജനതയെ കുരുതി കൊടുക്കുന്ന തുരങ്ക പാതയുമായി മുന്നോട്ട് എന്ന് പ്രഖ്യാപിച്ചും…

        Read More

        സ്കൂൾ മേളകളിലെ ജേതാക്കളെ അനുമോദിച്ചു

        പിണങ്ങോട്: പിണങ്ങോട് ഗവ.യു.പി സ്കൂളിൽ നിന്നും സബ് ജില്ല, ജില്ല കായിക മേളയിലും, സബ് ജില്ല ശാസ്ത്രമേളയിലും പങ്കെടുത്ത് സമ്മാനാർഹരായ 53 പ്രതിഭകളെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ കെ.എ.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ജറീഷ് കെ, എം.പി.ടി.എ പ്രസിഡണ്ട് പ്രിയ, മോട്ടിവേഷൻ ട്രെയിനർ സാജിദ് മച്ചിങ്ങൽ, സ്കൂൾ സീനിയർ അസിസ്റ്റൻറ് മീരമ്മ എം.ബി എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്…

        Read More

        മുണ്ടക്കൈ ദുരന്തം: ‘ആക്ച്വൽ’ കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാവണം; രമേശ് ചെന്നിത്തല.

        തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ ആക്ച്വൽ കണക്ക് പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണക്കുകൾ വിവാദമായതോടെ അത് എസ്റ്റിമേറ്റ് ആണെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ റിപ്പോർട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില സംഘടനകളുടെ ഭക്ഷണവിതരണത്തിൽനിന്ന് വിലക്കിയത് കള്ളക്കണക്ക് ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രത്തിൽനിന്ന് സഹായം ലഭിക്കാൻ വേണ്ടിയാണെങ്കിൽ യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾ നൽകുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കണം….

        Read More