യുഡിഎഫ് പഞ്ചായത്ത്‌ നേതൃയോഗം സംഘടിപ്പിച്ചു

അമ്പലവയൽ: യുഡിഎഫ് പഞ്ചായത്ത്‌ നേതൃയോഗം ഡീൻ കുര്യാകോസ് എം പി ഉദ്ഘാടനം ചെയ്തു. വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തിൽ ഡിസിസി പ്രസിഡന്റ്‌ എൻ. ഡി. അപ്പച്ചൻ, കെ പി സി സി അംഗം കെ.എൽ. പൗലോസ്, മാടക്കര അബ്‌ദുളള, ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, എ.പി.കുര്യാക്കോസ്, കെ.കെ. ബാബു, എം.യു. ജോർജ്, കണക്കയിൽ മുഹമ്മദ്‌, അസ്സൈനു, അബ്‌ദുൾ…

Read More

    ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

    കൽപ്പറ്റ: ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിലും വോട്ടുചെയ്തെന്നാണ് ആരോപണം. 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്ബർ 480 ല്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലില്‍ ക്രമനമ്ബർ 799 ല്‍ വോട്ടർ പട്ടികയിലും ഉണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങള്‍ ദുർബലപ്പെടുത്തുകയാണ് ടി…

    Read More

    പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

    മാനന്തവാടി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. പരിപാടിയോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ സംഘമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കിറ്റുകളുടെ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്‌ദു ഹാജി ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ്സ അധ്യക്ഷത വഹിച്ചു. ഹാരിസ് സഖാഫി ,…

    Read More

      കെ എസ് ആർ ടി സി ബസ് ആക്‌സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസ്സം

      കുറ്റ്യാടി ചുരത്തിലും താമരശേരി ചുരത്തിലും ഗതാഗത തടസ്സം.   കെ എസ് ആർ ടി സി ബസ് ആക്‌സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസ്സം.എട്ടാം വളവിലാണ് സംഭവം.ബസ് റോഡിന് വിലങ്ങനെയായുള്ളതിനാൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.   കുറ്റ്യാടി ഭാഗത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന വാഹനമാണ് തകരാറിലായത്.   അതേസമയം താമരശേരി ചുരത്തിലും ഗതാഗത തടസ്സം നേരിടുന്നു..   ചുരത്തിലെ മരച്ചില്ലകൾ വെട്ടിമാറ്റുന്നത് മൂലമാണ് ഗതാഗത തടസ്സം   വയനാട്ടിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക്…

      Read More

        മദ്റസാ പഠനാരംഭവും പ്രവേശനോത്സവം സംഘടിപ്പിച്ചു.

        കമ്പളക്കാട് : “നേരറിവ് നല്ല നാളേക്ക് ” എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ മിഹറജാനുൽ ബിദായ മദ്റസ വർഷാരംഭ ക്യാമ്പയിന്റെ ഭാഗമായി മുളപറമ്പത്ത് മുഹാജിരിയ്യ മദ്റസയിൽ പഠനാരംഭവും, പ്രവേശനോത്സവവും സംഘടിപ്പിച്ചു.   സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ പഠനാരംഭ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നവയുഗ സാഹചര്യത്തിൽ മത വിദ്യാഭ്യാസത്തിലേക്കും മത മൂല്യത്തിലേക്കും തിരിച്ചു പോകുന്നതിലൂടെ മാത്രമാണ് പുതുതലമുറയുടെ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരം അവസരങ്ങൾ…

        Read More

        പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉജ്ജ്വല വരവേൽപ്പ്

        സുൽത്താൻ ബത്തേരി:  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി എം.പി.യെയും യു. ഡി. എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെയും മുതിർന്ന യു. ഡി. എഫ്. നേതാക്കൾ സ്വീകരിച്ചു. മൈസൂരിൽ വിമാനമിറങ്ങി റോഡ് മാർഗം ബത്തേരിയിൽ എത്തിയ ഇരുവരെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ, എ. ഐ. സി. സി….

        Read More

        മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

        മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, നൊവേനയും സെമിത്തേരി സന്ദര്‍ശനവുമുണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് കണിയാരം കത്തീഡ്രൽ വികാരി റവ.ഫാദർ സോണി വാഴക്കാട്ട് കാര്‍മികനായി. നാളെ വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ.ഫാ. ജെയ്സൺ കാഞ്ഞിരംപാറയിലും, തുടർന്ന് ലൂർദ് നഗറിലേക്ക് തിരുനാൾ പ്രദക്ഷിണവും…

        Read More

          എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

          നിര്യാതനായി അഞ്ചുകുന്ന് ഒന്നാം മൈൽ ആലഞ്ചേരി അശോകാലയത്തിൽ എ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി. ഭാര്യ കാർത്ത്യായനികെ.എം. മക്കൾ:കെ.എം പ്രമീള, (റിട്ട. അധ്യാപിക, എൽഎം എച്ച് എസ് പള്ളിക്കുന്ന് ) അശോക് കുമാർ എ.ജി (വൈസ് പ്രസിഡന്റ്,ആക്സിസ് ബാങ്ക് ബ്രാഞ്ച് ഹെഡ് പാലക്കാട് ) ബാബു എ.ജി (സ്റ്റേഷൻ ഇൻ ചാർജ് , മനകോടം ലൈറ്റ് ഹൗസ്, ആലപ്പുഴ ) മരുമക്കൾ: സുരേഷ് ബാബുവാളൽ (റിട്ട. എച്ച് എം വാളൽ യുപിഎസ് ) പ്രിയ ടി അശോക് (സിൽവർ…

          Read More

            അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണം: മുഹമ്മദ് കുട്ടി ഉസ്താദ്

            കമ്പളക്കാട്: അധ്യാപകരെ ബഹുമാനിക്കുകയും അവരുടെ സേവനങ്ങളെ ആദരിക്കുകയും ചെയ്യുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണമെന്ന് മുഹമ്മദ് കുട്ടി ഉസ്താദ് അഭിപ്രായപ്പെട്ടു. അൻസാരിയ മദ്രസയിൽ സംഘടിപ്പിച്ച മുഅല്ലിം ഡേ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം പ്രചോദനാത്മക സന്ദേശവും കൈമാറി.   ചടങ്ങിൽ കമ്പളക്കാടിന്റെ ദീനി സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കിഴക്കയിൽ ഹംസ ഹാജി, കെ.സി കുഞ്ഞിമൂസ ഹാജി, അമ്പിലേരി അഹമ്മദുക്ക, ഇല്യാസ് ഹാജി, കറുവ യൂസഫുക്ക, മാളിയേക്കൽ അബ്ദുക്ക, അത്തിലൻ മൊയ്തുക്ക…

            Read More

            സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എം.ഇ.പി ട്രെയ്നിംഗ് ഉദ്ഘാടനം ചെയ്തു

            വെള്ളമുണ്ട : മുഅല്ലിം ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എം.ഇ.പി ട്രെയ്‌നിംഗിന്റെ തരുവണ റേഞ്ച് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. അൽ ഫുർഖാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് അബ്ദുൽ ഗഫൂർ സഖാഫി വിളയിൽ നേതൃത്വം നൽകി. ഇബ്രാഹിം സഖാഫി,ഹാരിസ് ഇർഫാനി,റഷീദ് ഉലൂമി, ഉസ്മാൻ മുസ്‌ലിയാർ, മജീദ് മുസ്‌ലിയാർ എം.സി തുടങ്ങിയവർ പ്രസംഗിച്ചു.

            Read More