അനുമോദനവും, സഹായ വിതരണവും നടത്തി

    കൽപറ്റ:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കേരള ഡ്രൈവേഴ്സ് ചങ്ക് ബോസ് (KDCB) വയനാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിക്കുകയും, അപകടത്തിൽ അരയ്ക്ക് താഴെ തളർന്ന കൽപറ്റ സ്വദേശിയായ ഷഫീഖിന് ഓട്ടോറിക്ഷയും, സംഘടനാംഗമായ അർജുന്റെ ഡി.എം.ഡി. രോഗബാധിതനായ മകൻ വിശ്വജിത്തിന് ഇലക്ട്രിക് വീൽചെയറും കൈമാറി. കൽപറ്റ ഇസാഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ കൂടെയുള്ള ആളുകളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്നതിൽ കെ.ഡി.സി.ബി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന്…

    Read More

    പലസ്തീൻ ഐക്യദാർഡ്യ സദസ് നടത്തി

    മാനന്തവാടി: അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യ സമിതി വയനാട് ജില്ലാക്കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മാനന്തവാടി ബ്ലോക്ക് ടൈസം ഹാളിൽ വെച്ച് പാലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി. യുദ്ധത്തിൽ അൽ അഹിലി ആശുപത്രിയിൽ അഭയം തേടിയവരടക്കം ആയിരക്കണക്കിന് പേരുടെ ജീവനപകരിച്ച ഈ യുദ്ധം സാമ്രാജ്യത്വ ഭികരതയുടെ സൃഷ്ടിയാണെന്ന് സദസ് ആരോപിച്ചു. ഇസ്രായേൽ-ഹാമാസ് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ലോകസമാധാനം പുന:സ്ഥാപിക്കണമെന്നും സദസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി.സഹദേവൻ, ഡോ.അമ്പി…

    Read More

    ഉപതെരഞ്ഞടുപ്പ്: ബോധവത്കരണവുമായി സ്വീപ്.

    കൽപറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്വീപിൻ്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജനാധിപത്യത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള സമ്മതിദായകർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. ഉറപ്പായും ഞാൻ വോട്ട് ചെയ്യും എന്ന ആഹ്യാനവുമായി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് കളക്ട്രേറ്റിൽ അവസാനിച്ച കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സ്വീകരിച്ചു. സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റൻ്റ് കളക്ടറുമായ എസ്. ഗൗതംരാജ് ഫ്ലാഗ് ഓഫ് ചെയ്തു. കന്നി വോട്ടർ മുതൽ 75 വയസ്സുള്ള പ്രായമായ വേട്ടർന്മാർ ഉൾപ്പടെ 20…

    Read More

      തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു

      തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു   തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയുടെ പരിധി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു.   ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥിക്ക് 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികൾക്ക് 75,000 രൂപയുമാണ് പരമാവധി ചെലവഴിക്കാനാവുക. ജില്ലാ പഞ്ചായത്തിലേക്കും കോർപ്പറേഷനുകളിലേക്കും മത്സരിക്കുന്നവർക്ക് 1,50,000 രൂപ വരെ ചെലവഴിക്കാം.   സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം…

      Read More

      മുണ്ടക്കൈ-ചൂരൽമല ദുരന്തം: ധന സഹായം കൈമാറി

      കൽപ്പറ്റ :- മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ തോട്ടം തൊഴിലാളികൾക്ക് ഹാരിസൺ മലയാളം ലിമിറ്റഡ് ധന സഹായം നൽകി. ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതമാണ് കൈമാറിയത്. തോട്ടം തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. എച്ച് എം എൽ ഉദ്യോഗസ്ഥരും, വിവിധ ട്രേഡ് യൂണിയൻ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

      Read More

        നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ; 2 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

        മാനന്തവാടി: മാനന്തവാടി പിലാക്കാവിലെ ബേക്കറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും വൻ തുകയും പോലീസ് പിടിച്ചെടുത്തു. പിലാക്കാവ് ടൗണിൽ ‘ആഷിഖ് ബേക്കറി’ നടത്തുന്ന ഇബ്രാഹിം എം.കെ. (52) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സോബിൻ കെ.കെയുടെ നേതൃത്വത്തിലാണ് കടയിൽ പരിശോധന നടത്തിയത്.   കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കൂൾ ലിപ്പുകളും 66 പാക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്. കൂടാതെ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വകയിലുള്ള 1,89,570 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നാണ് വിൽപനയ്ക്കായി…

        Read More

        ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കണം: സഫായി കർമ്മചാരി കമ്മീഷൻ ചെയർമാൻ

        കൽപ്പറ്റ: ജില്ലയിലെ നഗരസഭകളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് ഏല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സഫായി കർമ്മചാരി ദേശീയ കമ്മീഷൻ ചെയർമാൻ എം. വെങ്കിടേശൻ. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ശുചീകരണ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ ചെയർമാൻ. നമസ്തേ രജിസ്ട്രേഷൻ, മാനുവൽ സ്‌കാവഞ്ചേഴ്സ് സർവ്വെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. തൊഴിലാളികളുടെ സുരക്ഷ, വേതനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധനകൾ നടത്തണമെന്ന് ചെയർമാൻ നിർദേശിച്ചു. ശുചീകരണ തൊഴിലാളികളുടെ ക്ഷേമം,…

        Read More

        റേഷന്‍ കടകളില്‍ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കും

        റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ ക്രമീകരണം വരുന്നതോടെ തൂക്കിനൽകുന്ന ഭക്ഷ്യവസ്‌തുവിന്റെ അളവിന്റെ ബില്ല് മാത്രമേ പ്രിന്റ്ചെയ്തുവരൂ. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇ-ത്രാസുമായി ഇ-പോസ് വയർ മുഖേനയോ ബ്ലൂ ടൂത്ത് വഴിയോ ബന്ധിപ്പിക്കും. എല്ലാ താലൂക്കിലും അഞ്ചുവർഷത്തേക്ക് കോൾ സെന്ററുമുണ്ടാകും. കടകളിലെ പ്രശ്ന‌ങ്ങൾ അപ്പപ്പോൾ പരിഹരിക്കാനാണിത്.

        Read More

        ദാറുൽ ഉലൂം മദ്റസ വിദ്യാർത്ഥികൾക്ക് അനുമോദനം

        പരിയാരമുക്ക്: തരുവണ റെയ്ഞ്ച് നബിദിന റാലിയിലും വിവിധ തലങ്ങളിൽ നടന്ന ദഫ് മത്സരങ്ങളിലും മികച്ച വിജയം നേടി ചാമ്പ്യന്മാരായ ദാറുൽ ഉലൂം മദ്റസയിലെ വിദ്യാർത്ഥികളെ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് അനുമോദിച്ചു. വിജയികളായ പ്രതിഭകൾക്കും ദഫ് പരിശീലകർക്കുമുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സദർ മുഅല്ലിം ഉസ്മാൻ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം അനസ് വാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

        Read More

        ഉരുള്‍ ദുരന്ത പുനരധിവാസം; സംസ്ഥാനതല സര്‍വകക്ഷി യോഗം വിളിക്കണം: ടി. സിദ്ദിഖ് എംഎല്‍എ

        കല്‍പ്പറ്റ: വയനാട് ഉരുള്‍ ദുരന്ത ബാധിതരുടെ സമയബന്ധിതമായ പുനരധിവാസം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംസ്ഥാനതല സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിന് ഉപയോഗപ്പെടുത്തേ ണ്ട സ്ഥലം ഏറ്റെടുക്കാനായില്ല.ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് നെടുമ്പാലയില്‍ 65.41 ഹെക്ടര്‍ ഹാരിസണ്‍സ് ഭൂമിയും കല്‍പ്പറ്റ ക്കടുത്ത് 78.73 ഹെക്ടര്‍ എല്‍സ്റ്റന്‍ എസ്റ്റേറ്റ് ഭൂമിയും ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ നടത്തിയ നീക്കം നിയമക്കുരുക്കിലാണ്. സ്ഥലം 2013ലെ എഎആര്‍ആര്‍ നിയമപ്രകാരം…

        Read More