ലഹരിക്കെതിരെ ഫുട്ബോൾ ലഹരി:മിസ്റ്റി ലൈറ്റ്സ് വനിതാഫുട്ബോൾ സംഘടിപ്പിച്ചു.

നീലഗിരി:വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നീലഗിരി ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച വനിതാഫുട്ബോൾ മാച്ച് പുതിയൊരു സന്ദേശമായി. ക്യാമ്പസുകളിലും സമൂഹത്തിലും ലഹരി ഉപയോഗം വർദ്ധിക്കുന്നതിനാൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശമുയർത്തിയാണ് വിദ്യാർത്ഥികളും വനിതാ ഇൻഫ്ളുവൻസേഴ്സും ചേർന്ന് നീലഗിരി ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ടറഫിൽ മാച്ച് സംഘടിപ്പിച്ചത്. വനിതാ ദിന ഘോടനുബന്ധിച്ച് കഴിഞ്ഞ അഞ്ച് വർഷമായി നടത്തുന്ന മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റിന്റെ ഭാഗമായാണ് ഫുട്ബോൾ മാച്ച് നടത്തിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള…

Read More

ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ: ഹാജരാവാതിരുന്നത് 47 കുട്ടികൾ.

കൽപ്പറ്റ: ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ, ഹാജരാവാതിരുന്നത് 47 കുട്ടികൾ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമകൊല്ലി ജി.യു.പി.സ്കൂളിലാണ് ചൊവ്വാഴ്ച്ച ഒരു കുട്ടി പോലും ഹാജരായില്ല. ആകെ 47 കുട്ടികളാണ് സ്കൂളിലുള്ളത്. തോട്ടം തൊഴിലാളികളുടെ മക്കളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെയാണിത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് സ്കൂൾ ചെമ്പ്ര മലനിരകളിലെ ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ വിദ്യാർത്ഥികൾ നടന്നുപോകാറില്ല. മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് ബാലാവകാശ കമ്മീഷന് നൽകിയ പരാതിയിൽ…

Read More

ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

മാനന്തവാടി :- മുൻ സിപ്പാലിറ്റിയിലെ ഇരുപത് ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ നിർവ്വഹിച്ചു. പി.രാജൻ അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, എ.വി മാത്യം ,പി.സുരേഷ് ബാബു ,പി.ജെസെബാസ്റ്റ്യൻ, കെ.ഷബി തപ്രസംഗിച്ചു.

Read More

    തെളിമ – ബഡ്ഡി ലേണിങ് ഉദ്ഘാടനം ചെയ്തു

    മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തെളിമ – ബഡ്ഡി ലേണിംഗ് പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൾ അൻവർ ഗൗസ് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ അധ്യക്ഷയായി. സൗഹൃദത്തിൻ്റെ തണലിൽ പഠന പരിപോഷണ പ്രവർത്തനങ്ങളെ കൂട്ടിച്ചേർക്കുന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ബഡ്ഡി ലേണിംഗ്. പഠനത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികൾക്ക് പഠന നേട്ടം കൈവരിക്കുന്നതിനായ് NSS വളണ്ടിയർമാർ സഹായം ചെയ്ത് കൊടുക്കുന്ന പദ്ധതിയാണിത്. കുട്ടികൾ പരസ്പരം സൗഹൃദത്തോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സഹായിക്കുന്ന രീതിയിലാണ് NSS യൂണിറ്റ്…

    Read More

    വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു

    *വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു* വാളാട്: വോളിബോൾ മേഖലയിലേക്ക് കടന്നു വരുന്ന ചെറുപ്പക്കാരെ വളർത്തിയെടുക്കാൻ അഞ്ച് വർഷങ്ങൾക്ക് മുമ്പ് വാളാട് ആരംഭിച്ച വാളാട് പ്രിമിയർ ലീഗിന്റെ അഞ്ചാം സീസന്റെ ഭാഗമായി നടത്തുന്ന പത്ത് ദിവസം നീണ്ടു നിൽക്കുന്ന വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു.സ്റ്റേജ് ഷോ, കാർണിവൽ,ഫുഡ് ഫെസ്റ്റ്,ചന്ത തുടങ്ങി ഒട്ടനവദി വ്യത്യസ്ത പരിപാടികളോടെയാണ് ഈ വർഷത്തെ ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു.സംഘാടക സമതി ചെയർമാൻ വി.കെ.ശശികുമാർ അധ്യക്ഷത…

    Read More

    കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

    കണിയാമ്പറ്റ: കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിൽ കൃഷി ചെയ്ത നെല്ല് കൊയ്തു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചത്. യന്ത്ര സഹായമില്ലാതെ പരമ്പരാഗത രീതി മാത്രം പിന്തുടർന്ന് കൊണ്ട് ചെയ്ത നെൽ കൃഷി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമൊരുക്കലിൽ തുടങ്ങി കൊയ്ത്തുവരെ തീർത്തത്…

    Read More

    മുണ്ടക്കൈ-ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

    മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങ‌ളുടെ ഡിഎൻഎ പരിശോധന നടത്തും. ശരീര ഭാഗങ്ങൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പിൽ- സൂചിപ്പാറ മേഖലയിലാണ് തിരച്ചിൽ നടത്തിയത്. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ നിർദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്. അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയിൽ താത്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന്…

    Read More

      അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

      വിരാജ്പേട്ട: അഞ്ചുവയസ്സുകാരിയായ മകളടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെ നിഷ്ഠൂരമായി വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് കർണാടക കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്.   കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ വെച്ച് ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഈ വർഷം മാർച്ച് 27-നായിരുന്നു നാടിനെ…

      Read More

        വികസന സെമിനാര്‍ സംഘടിപ്പിച്ചു

        കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ കച്ചേരിക്കുന്ന് തിരുഹൃദയ ജൂബിലി ഹാളില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വനിത ശിശുവികസന വകുപ്പിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കളക്ടര്‍ക്ക് നഗരസഭയുടെ സ്‌നേഹോപഹാരം നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ കൈമാറി. സെമിനാറില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.ഹാരിസ്, സെക്രട്ടറി അലി അസ്ഹര്‍, സ്റ്റാന്റിങ് കമ്മിറ്റി…

        Read More

          പതിനാറാം ധനകാര്യ കമ്മീഷൻ : ഉന്നത ഉദ്യോഗസ്ഥർ കാപ്പി കർഷകരുമായി ചർച്ച നടത്തി.

          കൽപ്പറ്റ: പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വയനാട്ടിലെ കർഷകരുമായി കൂടി ക്കാഴ്ച നടത്തി.   2027 മുതൽ 2031 വരെയുള്ള പതിനാറാം ധനകാര്യ കമ്മീഷന്റെ പദ്ധതിവിഹിതത്തിലാണ് കാപ്പിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളിൽ ഒന്നായ വയനാടിന് ഇത് ഏറെ ഗുണം ചെയ്യും. പതിനഞ്ചാം ധനകാര്യ…

          Read More