റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

മാനന്തവാടി; മാനന്തവാടി ചെറ്റപ്പാലം സ്വപ്ന നഗരി കപ്പണക്കുന്ന് പ്രദേശവാസികൾ കെ എം അർഷാദിന്റെ വീട്ടിൽ ഓത്തേർന്നു റെസിഡൻസ് അസോസിയേഷന് രൂപം നൽകി. യോഗത്തിൽ ജോസ്പോൾ മാസ്റ്റർ അധ്യക്ഷത വഹിച്ചു.റെസിഡൻസ് അസോസിയേഷന്റെ പ്രാധാന്യത്തെ കുറിച്ചും അസോസിയേഷൻ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പ്രധാന പ്രവർത്തനങ്ങളെ കുറിച്ചും മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് ഷിനോജ് വിശദീകരിച്ചു.ഉണ്ണികൃഷ്ണൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഹംസ ഇസ്മാലി,അർഷാദ് കെ എം ,ഡോ രമേശ്,,സുഷമ വിനീഷ്,റമീസ് എൻ,റസാക്ക് മാസ്റ്റർ ,ശെൽഭ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പുതിയ അസോസിയേഷൻ ഭാരവാഹികളെ…

Read More

    ഗ്രേസ് ഡേകെയർ & പ്രീസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

    അമ്പലവയൽ : കുടുംബശ്രീ എസ് വി ഇ പി പദ്ധതിയുടെ ഭാഗമായി തോമട്ടുചാലിൽ ഗ്രേസ് ഡേകെയർ ആൻഡ് പ്രീസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. സി കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും, ശുചിത്വവും ആരോഗ്യകരമായ പരിചരണവും നൽകുന്നതോടൊപ്പം കളിയിലൂടെയുള്ള പഠനവും , കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധയും കേന്ദ്രീകരിച്ചാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. ആറുമാസം മുതൽ പ്രായമായ കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം. രാവിലെ 8 മണിമുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവർത്തന സമയം….

    Read More

    കേന്ദ്രം വയനാടിനെ അവഗണിക്കുന്നു: രാഷ്ട്രീയ യുവജനതാദൾ

    കൽപറ്റ: ഓരോ വർഷവും രണ്ടുകോടി തൊഴിൽ നൽകുമെന്നാണ് അധികാരത്തിലേറുമ്പോൾ മോദി സർക്കാർ രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ 11 വർഷം പിന്നിടുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞവർഷം വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിൽ നടന്ന പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലും സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം പുലർത്തുന്നത്. വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും ബദൽ റോഡ് വിഷയത്തിൽ വനഭൂമി വിട്ടുനിൽക്കുന്നതിൽ…

    Read More

      ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു

      ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി കെ. രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി ടി എ പ്രസിഡൻ്റ് ഷജിത്ത് എൻ. ജെ, എസ്.എം. സി ചെയർപേഴ്സൺ മൊയ്തൂട്ടി അണിയാരത്ത്, വി.എച്ച്.എസ് ഇ ‘…

      Read More

        വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന് തക്കല്ലിട്ടു

        കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വയനാട് വികസന കോൺകേ വിൽ ഉൾപ്പെടുത്തി അനുവദിച്ച 1 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം ബഹു. കൽപ്പറ്റ എം എൽ എ അഡ്വ. ടി സിദ്ധിഖ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജിത കെ വി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ. നൂർഷ ചേനോത്ത് സ്വാഗതം പറഞ്ഞു. ആശുപത്രിയ്ക്ക് 1 ഏക്കർ സ്ഥലം സൗജന്യമായി നൽകിയ ജിന്ന ഗൗഡറുടെ സ്മരണാർത്ഥമുള്ള ആദരവ് അദ്ദേഹത്തിൻ്റെ…

        Read More

          വ്യത്യസ്ത പുതു വത്സരാഘോഷവുമായി പനമരം കുട്ടി പോലീസ്

          പനമരം: ജനുവരി 1 പുതുവത്സര ദിനത്തിൽ വാഴക്കണ്ടി കോളനിയിലെ കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ക്യാമ്പിൻ്റെ രണ്ടാം ദിനത്തിൻ്റെ അവസാന സെഷൻ കോളനിയിലെത്തി ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീമതി റുഖിയയുമൊത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു. ആഘോഷങ്ങൾ എപ്പോഴും അത് അർഹിക്കുന്നവർക്കൊപ്പമാകണം എന്ന ചിന്ത കേഡറ്റുകളിൽ ഉണ്ടാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം വളരെയേറെ സന്തോഷത്തോടെയാണ് കേഡറ്റുകൾ ഏറ്റെടുത്തത്

          Read More

          പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

          പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. ബാങ്ക് കുന്ന് – തേർത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പ്രദേശത്ത് പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

          Read More

            ഓർമ്മപെരുന്നാൾ നാളെ തുടങ്ങും

            മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും നാളെ തുടങ്ങും . വൈകിട്ട് 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും തുടർന്ന് നടക്കുന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്യും . കലാപരിപാടികൾക്ക് ശേഷം നേർച്ച ഭക്ഷണം ഉണ്ടാകും . 22ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥന , ആശിർവാദം…

            Read More

            മുതിരേരി ചെറുപുഷ്പ ദേവാലയ തിരുനാളാഘോഷം ജനുവരി 10,11,12 തീയതികളിൽ

            മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ നടക്കും. ജനുവരി 10ന് വൈകുന്നേരം 4.30 ന് ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അന്നേ ദിവസം ദിവ്യകാരുണ്യ പ്രദക്ഷിണവും വിശുദ്ധ കുർബാനയും കണിയാരം കത്തീഡ്രൽ വികാരി റവ.ഫാദർ സോണി വാഴക്കാട്ട് നയിക്കും. പൂർവികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടാകും. 11ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ.ഫാ….

            Read More

              ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി മാറണം: കെ എൽ പൗലോസ്

              മാനന്തവാടി: ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി മാറണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു.യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യ 2K24 ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗം ഉൽഘടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.എ ഐ സി സി മെമ്പർ പി കെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കക്ഷി രാഷ്ട്രീയം നോക്കാതെയുള്ള വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം നാടിന്റെ സാമൂഹ്യ…

              Read More