മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന -മെഡിക്കൽ കോളജ് ആയ വർഷം അധികം എത്തിയത് 1,33,853 പേർ 2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക് എത്തിയപ്പോൾ പിറ്റേ വർഷം മെഡിക്കൽ കോളജ് ആശുപത്രി ആയി ഉയർത്തിയശേഷം എത്തിയത് 4,04269 പേർ; 1,33,853 പേരുടെ…

Read More

ഒപ്പറ: ഏകദിന പരിശീലനം നല്‍കി

തീരുനെല്ലി : ഗോത്ര ജനതയ്ക്കായുള്ള വിജ്ഞാന തൊഴില്‍ പദ്ധതി ഒപ്പറയ്ക്ക് വയനാട്ടില്‍ തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി അട്ടപ്പാടി, നൂല്‍പ്പുഴ, തിരുനെല്ലി, നിലമ്പൂര്‍, ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയാണ് ഒപ്പറ. പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നടത്തി. ഗോത്ര മേഖലയിലെ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ പിന്തുണകളും നൈപുണ്യ…

Read More

രക്താദാന ദിനാചരണവും വാർഷികവും നടത്തി

 മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന പരിപാടി പിബിഡിഎ വയനാട് ജില്ലാ ചീഫ് കോർഡിനേറ്റർ കെ.ടി. ഷബ്‌ന ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ കോർഡിനേറ്റർ ഇ.ജാഫർ, ഫൈസൽ പഴശ്ശിനഗർ, എൻ.കെ. ജോഷി, ജോയി പോൾ എന്നിവർ സംസാരിച്ചു.

Read More

അഖില വയനാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് സമാപിച്ചു

കൽപ്പറ്റ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മേപ്പാടി എം.ബി.സി. ആർട്സ് ആൻ്റ് സ്പോർട്സ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സി.പി. രാജീവൻ മെമ്മോറിയൽ ട്രോഫിക്കും, കാഷ് പ്രൈസിനും, ആമ്പക്കാട്ട് കുര്യൻ മെമ്മോറിയൽ ഷീൽഡിനും കാഷ് പ്രൈസിനുംവേണ്ടിയുള്ള അഖില വയനാട് മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണമെൻ്റ് സമാപിച്ചു വയനാട് ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നും 48 ടീമുകൾ അണിനിരന്ന ആവേശകരമായ മത്സരത്തിൽ ഷിജിത്&ലിൻ്റോ (വൈത്തിരി) വിജയികളായി. ഷെറിൻ, സാജിത് (മുട്ടിൽ) എന്നിവർക്കാണ് രണ്ടാംസ്ഥാനം.

Read More

    മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ

    ബത്തേരി:മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ, പഴേരി കുപ്പാടി, പോണയേരി വീട്ടിൽ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025)രാത്രിയിൽ പഴേരിയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ അനസ് പഴേരി മംഗലത്ത് വില്യംസ് (50) എന്നയാളെ അതി ക്രൂരമായി കൈ കൊണ്ട് മർദ്ദിക്കുകയും കാല് കൊണ്ട് വയറിനും നെഞ്ചിലും ചവിട്ടുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് ബത്തേരി ഗവ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27.09.2025 ന് വില്യംസ് മരണപ്പെടുകയുമായിരുന്നു. വയറിനും നെഞ്ചിനുമേറ്റ…

    Read More

      സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഒരു പവന് സ്വർണ്ണത്തിന്റെ വില 1,09, 320 രൂപ

      തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 360 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,665 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരു പവന് 1,09, 320 രൂപയായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,08, 960 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില…

      Read More

        ദേശീയ മത്സ്യ കർഷക ദിനം ആചരിച്ചു

        മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ മത്സ്യകർഷക സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മുതിർന്ന മത്സ്യ കർഷകരെയും മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരേയും ആദരിച്ചു. വൈത്തിരി വഴിയോര വിശ്രമ കേന്ദ്രത്തിൽ നടന്ന പരിപാടിയില്‍ ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടർ സുധീർ കിഷൻ അധ്യക്ഷത വഹിച്ചു. ലീലാമ്മ കോട്ടത്തറ, ജോസഫ് ജോൺ ചക്കാലക്കൽ, സുകുമാരൻ ഉണ്ണി, ജയിംസ് വി ജെ മേപ്പാടി, ഷംസീർ മരോട്ടിക്കൽ തൊണ്ടർനാട്, ചാക്കോച്ചൻ പി ജെ മുള്ളൻകൊല്ലി, സിന്ധു…

        Read More

        സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു

        തരുവണ : തരുവണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു രണ്ടാം വർഷ വിദ്യാർത്ഥിനിയ്ക്ക് നാഷണൽ സർവ്വീസ് സ്കീം വയനാട് ജില്ലാ തലത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് തറക്കല്ലിട്ടു. ജില്ലയിലെ 55 യൂണിറ്റുകളിലെ മുഴുവൻ വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും ഇതിൽ പങ്കുചേരും. പനമരം പഞ്ചായത്ത് അംഗങ്ങളായ രജിത വിജയൻ, ബെന്നി ചെറിയാൻ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ് ശ്യാൽ, ക്ലസ്റ്റർ കൺവീനർമാരായ സാജിദ് പി.കെ, സുദർശനൻ…

        Read More

        ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു.

        ഗുണ്ടല്‍പേട്ട്: ഗുണ്ടല്‍പേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയല്‍ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹന്‍, ഭാര്യ പൂതാടി തോണിക്കുഴിയില്‍ അഞ്ജു (27), മകന്‍ ഇഷാന്‍ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മദ്യപിച്ച ഡ്രൈവർ ഓടിച്ച ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരണപെട്ടു.

        Read More

          തീപിടിത്തത്തിന് സാധ്യത; വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിച്ച് ഡി.ജി.സി.എ ഉത്തരവ്

          വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA).   യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.   പവർ ബാങ്കുകളിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ അമിതമായി ചൂടാകാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുള്ളതിനാല്‍ വിമാനത്തിനുള്ളില്‍ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.   അതോടൊപ്പം തന്നെ പവർ ബാങ്കുകള്‍ ചെക്ക്-ഇൻ ബാഗേജില്‍ കൊണ്ടുപോകാൻ…

          Read More