മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം കാമല്‍ ഹമ്പ് മലനിരുടെ ഭാഗം
കല്‍പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് ഇന്നലെ മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം പരിസ്ഥിതി ദുര്‍ബലമായ കാമല്‍ ഹമ്പ് മലനിരയുടെ ഭാഗം. മീനാക്ഷി പാലത്തില്‍നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ മാത്രമാണ് 2024 ജൂലൈ 30ന് അനേകരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടം. കാമല്‍ ഹമ്പ് മലനിരയില്‍ ഉള്‍പ്പടുന്നതാണ് ഈ സ്ഥലവും. ജൈവ വൈവിധ്യത്തിന് പ്രസിദ്ധമായ കാമല്‍ ഹമ്പ് മലനിരയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 1960 മുതല്‍ നിരവധി തവണ ഉരുള്‍ പൊട്ടിയിട്ടുണ്ട്. 1984ലും 2019ലും 2020ലും മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും പാതാറും…
