എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

കൽപ്പറ്റ : എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സ്‌കൂൾ കായിക മേളക്ക് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു പി.ടി. എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് കായിക മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകൻ രാജീവ് പി.കെ. പി.ടി.എ അംഗം രാജേഷ് .കെ . എന്നിവർ നേതൃത്വം നൽകി

Read More

വയനാട് ജില്ലയില്‍ ബാങ്ക് അക്കൗണ്ട് വാടകയ്‌ക്കെടുത്ത് തട്ടിപ്പ്

പുല്‍പ്പള്ളി: ജില്ലയിലെ നിര്‍ജ്ജീവങ്ങളായ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് അനധികൃത പണ ഇടപാടുകള്‍ കുടുന്നതായി കണ്ടെത്തല്‍. ഏതെങ്കിലും ആവശ്യത്തിനായി മാത്രം ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന സാധാരണക്കാരായ പാവങ്ങളുടെ അക്കൗണ്ടുകള്‍ വാടകയ്‌ക്കെടുത്ത് അവര്‍ക്ക് തുഛമായ പണം നല്‍കിയാണ് ഇത്തരം അക്കൗണ്ടുകളിലൂടെ അനധികൃതമായെത്തുന്ന പണ ഇടപാടുകള്‍ നടത്തുന്നത്. താല്‍ക്കാലികമായി തുടങ്ങുന്ന അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളില്‍ നിന്ന് പണം മാറ്റി ഇവരെ കൊണ്ട് വന്‍തുക പിന്‍വലിക്കുകയും ചെയ്യുകയാണ് പതിവ്. ഇതിനായി വലിയ സംഘം തന്നെ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന അക്കൗണ്ട്…

Read More

    വ്യാജ ട്രേഡിങ് വാഗ്‌ദാനം: വയനാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

    കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്‌ദാനം ചെയ്ത് കുപ്പാടി, മൂന്നാം മൈൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി ഗാർഡൻ വിഗ്നേഷ്(29)നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ഷജു ജോസഫും സംഘവും പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത്.   മൂന്നാം മൈൽ സ്വദേശിയെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്ലൈൻ ട്രേഡിങ്ങ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള…

    Read More

      കള്ളാടി മണ്ണിടിച്ചിൽ; 18 പേർ അപകടത്തിൽപ്പെട്ടു, അഞ്ച് മരണം സ്ഥിരീകരിച്ചു.

      മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കള്ളാടി തുരങ്കപാത നിർമ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽഅഞ്ചു മരണം സ്ഥിരീകരിച്ചു. 18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ 10 പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് അഞ്ച് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ…

      Read More

      പാലിയേറ്റീവ് രോഗികളെ ചേർത്തുപിടിച്ച്ഗ്രാമ പഞ്ചായത്ത് ഓണാഘോഷം

      പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പാലിയേറ്റീവ് സപ്പോർട്ടിംഗ് ഗ്രൂപ്പ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രജിസ്റ്റർ ചെയ്യപ്പെട്ട രോഗികളെയും അവരുടെ കൂട്ടിയിരിപ്പുകാരെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷ വിജയൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പതിനാറാം മൈൽ ക്രിസ്ത്യൻ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മുഴുവൻ രോഗികൾക്കും ഓണത്തിന്റെ സ്നേഹസമ്മാനമായി ഓണക്കിറ്റും. സമൃദ്ധമായ ഓണ സദ്യയും നൽകി.ഗ്രാമ പഞ്ചായത്ത് പ്രസി കെ കെ…

      Read More

      തെരുവ്നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണണം: യൂത്ത് ലീഗ്

      മാനന്തവാടി : ടൗണിലും പ്രാന്തപ്രദേശങ്ങളിലും വര്‍ദ്ധിച്ചു വരുന്ന തെരുവ്നായ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും അടിയന്തിരവും ശാശ്വതവുമായ പരിഹാരം കാണണമെന്നും മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം വിവിധ സ്ഥലങ്ങളില്‍ നിന്ന് നായകളുടെ കടിയേറ്റ് നാലോളം പേരാണ് മാനന്തവാടിയില്‍ ചികിത്സ തേടിയെത്തിയതത്. സ്ക്കൂള്‍,മദ്രസ വിദ്യാര്‍ത്ഥികള്‍ ഏതു സമയവും നായയുടെ ആക്രമണം പ്രതീക്ഷിച്ച് ഭീതിയോടെയാണ് പോയി വരുന്നത്. നായകളുടെ കൂട്ട ആക്രമണത്തില്‍ ആരുടെയെങ്കിലും ജീവന്‍ പൊലിഞ്ഞാല്‍ മാത്രമാണോ അധികൃതര്‍ ഇടപെടൂ എന്നും…

      Read More

        കള്ളാടിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനു കാരണം അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളും: വയനാട് പ്രകൃതി സംരക്ഷണ സമിതി

        കൽപ്പറ്റ : മേപ്പാടി കള്ളാടിയില്‍ കഴിഞ്ഞദിവസം വീട്ടമ്മ ജസി കാട്ടാന ആക്രമത്തില്‍ കൊല്ലപ്പെട്ടതിനും പ്രദേശത്തും മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലും വര്‍ഷങ്ങളായി നിലനില്‍ക്കുകയും അനുദിനം വര്‍ധിക്കുകയും ചെയ്യുന്ന കാട്ടാന-മനുഷ്യ സംഘര്‍ഷത്തിനും പ്രധാന കാരണം കാമല്‍ ഹംപ് മലനിരകളിലെ അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളുമാണ്. വസ്തുതകളില്‍നിന്നു ഒളിച്ചോടി താത്കാലിക പരിഹാരമുണ്ടാക്കി ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടുകയാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വവും ജനപ്രതിനിധികളും. ജസിയുടെ മരണം ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും അടക്കം ഭരണസംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും അനാസ്ഥയും അഴിമതിയും മൂലം ഉണ്ടായതാണ്. ജസിയുടെ…

        Read More

          മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: പുൽപ്പള്ളിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

          പുൽപ്പള്ളി: ലോക ഗജദിനാചരണത്തിന്റെ ഭാഗമായി വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗം കൽപ്പറ്റ റേഞ്ചിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയനാട് വന്യജീവി സങ്കേതം ബയോളജിസ്റ്റ് ഡോ. ഒ. വിഷ്ണു വിഷയത്തിൽ ക്ലാസെടുത്തു. കൽപ്പറ്റ സാമൂഹ്യ വനവൽക്കരണ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവ് എം.പി. സ്വാഗതവും സെക്ഷൻ ഫോറസ്റ്റ്…

          Read More

            ജില്ലയിലെ അക്വിഫർ മാപ്പിങ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു

            ജില്ലയിലെ അക്വിഫർ മാപ്പിങ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു: ശാസ്ത്രീയ ഭൂജല സംരക്ഷണത്തിന് വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തണമെന്ന് കളക്ടർ ഡി. ആർ മേഘശ്രീ. കേന്ദ്ര ഭൂജല വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അക്വിഫർ മാപ്പിങ്ങിന്റെയും ഭൂജല കൈകാര്യ പദ്ധതികളുടെയും പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവതരിപ്പിച്ചു. ജില്ലയിൽ ശാസ്ത്രീയമായ ഭൂജല സംരക്ഷണം, റീചാർജ് പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത…

            Read More

            വാകേരിയിലെ കടുവ ആക്രമണം: പന്തം കൊളുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം

            മാനന്തവാടി: ബത്തേരി വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പശുവിന് പുല്ലരിയാൻ പോയ മരോട്ടി പറമ്പിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വർധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യർ നിരന്തരം ദാരുണമായി കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് പന്തം കൊളുത്തി പ്രതിഷേധം നടത്തിയത്. മാനന്തവാടി ഗാന്ധി പാർക്കിൽ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നിലംപറമ്പിൽ പ്രസംഗിച്ചു….

            Read More