കാറിൽ മധ്യവയസ്‌കനെ വലിച്ചിഴച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ

മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ വീട് വിഷ്ണു (31), പനമരം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന നബീൽ കമർ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്ത‌ത്. കേസി ലെ മറ്റ് പ്രതികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു.

Read More

പോലീസെത്തി; കേയർഹോമിൽ കളിയും ചിരിയും

വൈത്തിരി: തങ്ങളെ കാണാനെത്തിയ പൊലീസുകാരെ കണ്ട് വെളുത്തയും വെള്ളിയും മാതനുമെല്ലാം ആദ്യമൊന്ന് അമ്പരന്നു. എന്നാൽ പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവെച്ചും പൊലീസുകാർ പെട്ടെന്ന് കൂട്ടായപ്പോൾ കയമയും ചൂണ്ടനുമടക്കമുള്ള മറ്റ് 24 വയോജനങ്ങളുടെയും അമ്പരപ്പ് ആഹ്ലാദത്തിന് വഴിമാറി. പട്ടികവർഗ വകുപ്പിന് കീഴിലുള്ള വൈത്തിരി സുഗന്ധഗിരിയിലെ കെയർ ഹോമാണ് ജില്ലാ ജനമൈത്രി പോലീസ് ‘പ്രശാന്തി’ പദ്ധതിയുടെ ഭാഗമായി സന്ദർശിച്ചത്. കിടപ്പുരോഗികളടക്കമുള്ള അന്തേവാസികൾക്കൊപ്പം സമയം ചെലവഴിച്ചും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും പൊലീസ് സംഘം സ്നേഹസമ്മാനങ്ങളുമായാണ് മടങ്ങിയത്.   ജനമൈത്രി അസിസ്റ്റന്റ് നോഡൽ…

Read More

    ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തു

    വയനാട് ജില്ലാ പഞ്ചായത്തിന്റെ ശുഭയാത്രാ പദ്ധതി മുഖേന ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്തു. ശുഭയാത്രാ പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ജോയ്‌സ്റ്റിക് ഓപ്പറേറ്റഡ് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കിവരുന്നതിന്റെ തുടര്‍ച്ചയാണിത്. കളക്ടറേറ്റില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏഴ് ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ പ്രജിത്ത് റിപ്പോര്‍ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.എന്‍ ശശീന്ദ്രന്‍,…

    Read More

      മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീട്കളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മറ്റി

      മേപ്പാടി.മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ മുഴുവൻ വീട്കളിലേക്കുമുള്ള അവശ്യ സാധനങ്ങൾ നൽകി വെള്ളമുണ്ട സിറ്റി ശാഖാ യൂത്ത് ലീഗ് കമ്മറ്റി. ഭക്ഷണ കിറ്റിൻ്റെ കൈമാറ്റം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ടയിൽ നിന്നും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി മുഹമ്മദ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ.മുഫീദ തസ്‌നി . റസാക്ക് അണക്കായി. സമദ് കണ്ണിയൻ. അഷറഫ് കെ.റഷീദ് എ.പി.സുബൈർ ഇ കെ.യൂസഫ് എം.അസർ എം.ഹ്‌മാൻ പി. ഷിഹാബ്.റഷീദ്…

      Read More

        ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം

        ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരംസാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന.ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. ഷിംജിത മുൻ‌കൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന.   അതേസമയം ലൈംഗികാതിക്രമം നടന്നെന്നു യുവതി…

        Read More

          കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു

          പുൽപള്ളി: എയിംസ് വേ ഡെവലപ്മെൻ്റ് സൊസൈറ്റി പുൽപള്ളിയും ഹാൻഡിൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി പുൽപള്ളി കരിമം അങ്കണവാടിയിൽ വച്ച് കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. എഴുപതോളം കാപ്പി കർഷകർ പങ്കെടുത്ത സെമിനാർ പതിനഞ്ചാം വാർഡ് മെമ്പർ അരുൺ കെ കെ ഉദ്ഘാടനം ചെയ്തു. ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രികൾച്ചറൽ എക്സ്പേർട്ട് ഗായത്രി വിഷയാവതരണം നടത്തി.എയിംസ് വേ നാഷണൽ വൈസ് പ്രസിഡൻറ് ജോണി കെ വി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എയിംസ് വേ ഡെവലപ്മെൻ്റ് സൊസൈറ്റി പുൽപള്ളി…

          Read More

          മുണ്ടക്കൈ-ചൂരൽമല-കെ.സി.ബി സിപുനരധിവാസ ഭവന പദ്ധതി ഉൽഘാടനം വ്യാഴാഴ്ച

          മാനന്തവാടി: മുണ്ടക്കൈ ചൂ|രൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉൽഘാടനം 19ാം തിയ്യതി വ്യാഴാഴ്ച 4 മണിക്ക് കെസിബിസി ചെയർമാൻ കാർഡിനൽ ബസേലിയോസ്മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്, കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ, JPD കമ്മീഷൻ ചെയർമാൻ മാർ ജോസ്…

          Read More

            തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

            തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും ഒൻപത് ബസുകളിലായി 256 വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 512 പേരാണ് ആറളത്തെ സ്കൂളിലെത്തിയത്. വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ആറളത്ത് ഒരുക്കിയിരിക്കുന്നത്.   തിരുനെല്ലി ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷ പരിഗണിച്ചാണ് വിദ്യാർത്ഥികളെ അടിയന്തിരമായി ആറളത്തേക്ക് മാറ്റാൻ മന്ത്രി ഒ.ആർ കേളു നിർദേശം നൽകിയത്….

            Read More

            ഉരുൾപൊട്ടൽ ദുരന്തം: തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ 10 വീടുകൾക്ക് തറക്കല്ലിട്ടു; സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു

            കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട 10 കുടുംബങ്ങൾക്ക് അഹ്ലുസുന്നത്ത് വൽജമാഅ തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ നിർമിച്ച് നൽകുന്ന 10 വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിൻ്റെയും തറക്കല്ലിടൽ കർമ്മം നടത്തി. തൃക്കൈപ്പറ്റ നെല്ലിമാളത്ത് വിലകൊടുത്തുവാങ്ങിയ 1.30 ഏക്കർ സ്ഥലത്താണ് വീടുകളും കമ്മ്യൂണിറ്റി ഹാളും ഉയരുന്നത്. പരിപാടിയിൽ കമ്മ്യുണിറ്റി ഹാളിന്റെ തറക്കല്ലിടൽ കർമ്മം സമസ്‌ത പ്രസിഡന്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. പ്രാർഥനക്കും അദ്ദേഹം നേതൃത്വം നൽകി. നമ്മളൊന്നാകെ സങ്കടത്തിൻ്റെ പടുകുഴിയിലേക്ക് വീണ് പോയപ്പോൾ കൈപിടിച്ച് സാന്ത്വനമേകാൻ…

            Read More

            സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

            സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്…

            Read More