താമരശ്ശേരി ചുരത്തിൽ 50 അടി താഴ്ചയിലുള്ള കൊക്കയിൽ വീണ് മരണം

    താമരശ്ശേരി ചുരത്തിലെ 9-ാം വളവിന് താഴെയായി ഏകദേശം 50 അടി താഴ്ചയുള്ള കൊക്കയിൽ വീണ് ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അപകടത്തിൽപെട്ടയാളെ പുറത്തെത്തിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സതീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഷിബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി. ഷറഫുദ്ദീൻ, കെ. ഷാഹുൽഹമീദ്, ദീപു കെ.ആർ…

    Read More

      കോട്ടത്തറ പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്

      കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം ൻ്റെ കള്ള പ്രചാരണങ്ങൾക്കെതിരെയും നടത്തുന്ന ദ്വിദിന ജനജാഗരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫണ്ട് തരാതെ വീർപ്പുമുട്ടിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സി പി.എം നയവും നാടിനാപത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻറ്…

      Read More

        മുനീശ്വരം കുന്നിന് സമീപം സ്വകാര്യ തോട്ടത്തിനു തീ പിടിച്ചു.

        മാനന്തവാടി:തലപ്പുഴ മുനീശ്വരം കുന്നിന് സമീപം കെ കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള തോട്ടത്തിലെ അടിക്കാടുകൾക്ക് ഇന്ന് രാവിലെ 10 മണിയോടെ തീ പിടിച്ചു. 15 ഏക്കറോളം ഭൂമിയിലെ അടികാടുകൾ കത്തി നശിച്ചു. മാനന്തവാടിയിൽ നിന്നു രണ്ടു അഗ്നിരക്ഷാ സേന യൂണിറ്റ് എത്തി തീ സമീപത്തെ വീടുകളിലേക്കും തേയില തോട്ടത്തിലേക്കും പടരാതെ നിയന്ത്രണ വിധേയമാക്കി. സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാർ, അസി സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ മാരായ വിനോദ് വി പി,…

        Read More

          സംസ്ഥാനത്ത് ഷിഗല്ല പടരുന്നു ; 8 പേര്‍ക്ക് കൂടി രോഗബാധ

          കേരളത്തില്‍ ഷിഗല്ല രോഗബാധ വീണ്ടും ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം മൂന്നുപേർക്ക് രോഗം ബാധിച്ചു. വയനാട്ടില്‍ രണ്ടുപേർക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ ഓരോരുത്തർക്കു വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.   രോഗബാധയുടെ കണക്കുകള്‍:   കോഴിക്കോട്: 3 വയനാട്: 2 എറണാകുളം: 1 തൃശൂർ: 1 മലപ്പുറം: 1   നിപയുടെ പശ്ചാത്തലത്തില്‍ അതീവജാഗ്രത തുടരുന്നതിനിടയിലാണ് സംസ്ഥാനത്ത് ഷിഗല്ലയും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ, നിപ ബാധിതനുമായി…

          Read More

            ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു

            ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു   തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ഹരിതചട്ട നിര്‍ദ്ദേശങ്ങളടങ്ങിയ ഹാന്‍ഡ്ബുക്ക് ശുചിത്വ മിഷന്‍ പുറത്തിറക്കി. ഹാന്‍ഡ് ബുക്ക് ലഭ്യമാക്കാനുള്ള ക്യൂ.ആര്‍ കോഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ഹരിത ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാക്കാനാണ് ക്യൂ.ആര്‍ കോഡ് വഴി ഹാന്‍ഡ് ബുക്ക് എല്ലാവര്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ് ഹരിത ചട്ടങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.

            Read More

              ലൈംഗീകാതിക്രമ കേസിൽ പ്രതിക്ക് തടവും പിഴയും

              കൽപ്പറ്റ : വീട്ടിൽ അതിക്രമിച്ചു കയറി 18 വയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ ലൈംഗീകാതിക്രമം നടത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും. കൽപ്പറ്റ മെസ്സ് ഹൗസ് റോഡ്, കുന്നത്തുംപടിയിൽ വീട്ടിൽ കെ.എം. അഷ്‌റഫിനെയാണ് കൽപ്പറ്റ അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറിയതിന് 5 വർഷവും, ലൈംഗീകാതിക്രമം നടത്തിയതിന് 5 വർഷവും, പരിക്കേൽപ്പിച്ചതിന് 1 വർഷത്തെ തടവും കൂടാതെ 60000…

              Read More

              സബ് ഇൻസ്‌പെക്ടറായി ചാർജെടുത്ത കെ.മൊയ്തുവിനെ ആദരിച്ചു.

              തൊണ്ടർനാട്: പോലീസ് സബ് ഇൻസ്‌പെക്ടറായി സ്ഥാനകയറ്റം ലഭിച്ച് തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ എസ്.ഐ. ആയി ചാർജെടുത്ത മക്കിയാട് സ്വദേശിയായ കെ.മൊയ്തുവിനെ മക്കിയാട് ഹിദായത്തുൽ ഉലൂം മഹല്ല് കമ്മറ്റിയുടെയും മദ്രസ പി.ടി.എ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു. മഹല്ല് ഖത്തീബ് സയ്യിദ് അഹ്‌മദ് സയീദ് ജിഫ്രി തങ്ങൾ മെമന്റോ കൈമാറി. ചടങ്ങിൽ മഹല്ല് കമ്മറ്റി പ്രസിഡണ്ട് ടി.മൊയ്തു അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എ.കെ. സുബൈർ, ഭാരവാഹികളായ എം.ഇല്യാസ്,അലി തുമ്പോളി, മദ്രസ പി.ടി.എ പ്രസിഡണ്ട് സി.റഷീദ് മാസ്റ്റർ, ഇസ്മായിൽ.എം,ടി. മുജീബ്,…

              Read More

                ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

                വൈത്തിരി :ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, വെറ്ററിനറി കോളേജ് പൂക്കോടിന്റെ ആഭിമുഖ്യത്തിൽ, World SPAY DAY (ഓമന മൃഗങ്ങളുടെ വന്ധീകരണം) ആചരണത്തിന്റെ ഭാഗമായി വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ‘നമ്മുടെ ലോകം – നായ്ക്കളുടെയും ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പൂക്കോട് പ്രസിഡന്റ്‌, ഡോ. ബിന്ദ്യ ലിസ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. ഹർഷാദ് പട്കി സ്വാഗതമോതി. വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി.രാജൻ ഉദ്ഘാടനം…

                Read More

                മാനന്തവാടി മെഡിക്കൽ കോളേജ്; പാർക്കിംഗ് ഏരിയയിലെ കൂട്ടത്തോടെയുള്ള ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കണം: എസ്ഡിപിഐ

                  മാനന്തവാടി : മെഡിക്കൽ കോളേജ് പരിസരത്ത് ആശുപത്രിയിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടി 50 ലക്ഷം മുടക്കി നിർമിച്ച പാർക്കിംഗ് ഏരിയയിൽ സ്വകാര്യ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും ആംബുലൻസുകൾക്ക് മറ്റൊരു സ്ഥലത്ത് പാർക്കിംഗ് അനുവദിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. പാർക്കിംഗ് ഏരിയയിൽ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് കൊണ്ട് തന്നെ ഒപിയിലേക്കും മറ്റും വാഹനങ്ങളിൽ വരുന്നവർക്ക് ഇവിടെ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാതെ വളരെ ദൂരത്തൊക്കെ നിർത്തി അവിടെ നിന്നും നടന്നു…

                Read More

                മഹല്ല് കൂട്ടായ്മ വയനാട് പുനരധിവാസ ഭവന പദ്ധതിയുടെ ശിലാ സ്ഥാപനം നിർവ്വഹിച്ചു.

                കല്പറ്റ: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ കല്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ 20 വീടുകൾ നിർമ്മിച്ചു നൽകുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ്‌ വെട്ടത്ത് നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറാ അംഗം പി.ഹസ്സൻ മുസ്‌ല്യാർ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഒന്നാം ഘട്ടത്തിൽ നിർമ്മാണം ആരംഭിക്കുന്ന 9 വീടുകളുടെ ശിലാസ്ഥാപനം വിവിധ ജമാഅത്ത് ഇമാമീങ്ങൾ നിർവഹിച്ചു. മഹല്ല് കൂട്ടായ്മ രക്ഷാധികാരികളായ വി. എച്ച്. അലിയാർ ഖാസിമി,…

                Read More