അമ്പലവയൽ ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

അമ്പലവയൽ: ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ജെസ്സി ജോർജ്, ഷീജബാബു, ടി ബി സെനു, എ ആർ മോഹനൻ, എ എസ് വിജയ എന്നിവർ സംസാരിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ചയും ക്രോഡീകരണവും നടന്നു. ആസൂത്രണ പദ്ധതി ഉപാദ്ധ്യക്ഷൻ എൻ കെ രാജൻ നന്ദി…

Read More

തിറ്ഗലെ സന്ദർശന ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

തിരുനെല്ലി : നുറാങ്ക് കിഴങ്ങ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച തിറ്ഗലെ സന്ദർശന ഫെസ്റ്റ് ജില്ലാ കളക്ടർ ഡോ രേണുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂറ്റി അൻപതോളം വ്യത്യസ്ഥ കിഴങ്ങ് വർഗ്ഗങ്ങളാണ് കുടുംബശ്രീ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നുറാങ്കിൽ കൃഷി ചെയ്യുന്നത്. നുറാങ്കിലെ അപൂർവയിനം കിഴങ്ങുകളുടെ കൃഷിയിടങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു. നുറാങ്ക് കൂട്ടായ്മയുടെ വിശേഷങ്ങളും ജില്ലാ കളക്ടർ ചോദിച്ചറിഞ്ഞു. ഡിസംബർ…

Read More

    മാടക്കര വലിയവട്ടം വയലിൽ തീപ്പിടുത്തം; പൈപ്പുകൾ കത്തി നശിച്ചു

    ബത്തേരി: നെന്മേനി മാടക്കര വലിയവട്ടം വയലിൽ തീപ്പിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്, ചെക്ക് ഡാം നിർമാണത്തിനായി വയലിന്റെ സൈഡിൽ സ്റ്റോക്ക് ചെയ്ത വലിയ പൈപ്പുകൾ കത്തിനശിച്ചു. തോടിനരികിലായും റോഡിന്റെ സൈഡിലുമായിരുന്നു ഇറക്കി വെച്ചിരുന്നത്. ഇതിൽ തോടിനരികെയുള്ള പൈപ്പുകളാണ് കത്തി നശിച്ചത് സുൽത്താൻ ബത്തേരി യിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു സ്ഥലത്ത് നൂൽപുഴ പോലിസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

    Read More

    കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

    പുൽപള്ളി : പുൽപ്പള്ളിയിൽ 45ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി പ്രകാശ് (26) ആണ് പിടിയിലായത്. ഇന്ന് രാവിലെ 7 മണിയോടെ പുൽപ്പള്ളി പെരിക്കല്ലൂർക്കാവ് മേഖലകളിൽ എക്സൈസും, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ് ഇൻസ് പെക്ടർ ബിൽജിത്ത്, പ്രിവന്റീവ് ഓഫീസർ സോമൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, സുമേഷ് വിഎസ്, വിനു തുടങ്ങിയവർ നേതൃത്വം നൽകി

    Read More

      ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട്ടിൽ ടൂറിസം മീറ്റ് നടത്തും

      മീനങ്ങാടി: ഓൾ കേരള ടൂറിസം അസോസിയേഷൻ ജനറൽ ബോഡി യോഗം മീനങ്ങാടി തൗഫീഖ് ഹോട്ടലിൽ വെച്ചു നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. രമിത് രവി അധ്യക്ഷനായിരുന്നു. വയനാട്ടിലെ ചെറുകിട ഇടത്തരം ടൂറിസം സംരംഭകരുടെ ബിസിനസ് പുരോഗതി ലക്ഷ്യമാക്കി ടൂറിസം ബിസിനസ്സ് മീറ്റ് നടത്താൻ ആക്ട് വയനാട് ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. വയനാട്ടിലേക്കുള്ള ചുരം ബൈപാസ്സുകളുടെ പ്രവർത്തികൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലാ പ്രസിഡന്റായി മനു…

      Read More

        ‘ശ്രേഷ്ഠ ഇടയൻ’ പ്രത്യേക പതിപ്പ് പ്രകാശനം നാളെ

        കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസനം പ്രസിദ്ധീകരിക്കുന്ന ശ്രേഷ്ഠ ഇടയൻ എന്ന പ്രത്യേക പതിപ്പിൻ്റെ പ്രകാശനം നാളെ നടക്കുമെന്ന് സൺഡേ സ്കൂൾ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ പള്ളി അങ്കണത്തിൽമലബാർ ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഒരുക്കുന്ന അനുമോദന യോഗത്തിലാണ്പ്രകാശനം നടക്കുക .പൗലോസ്…

        Read More

          വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകൾ

          നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (മെയ്‌ 4) രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഒരുക്കം പൂർത്തിയായി. കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. സ്ട്രോങ്ങ് റൂം ആറ് മണിക്കും തുറക്കും.   ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റൽ വോട്ടുകളും ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ്. കൽപ്പറ്റ മണ്ഡലത്തിൽ 2413, സുൽത്താൻ ബത്തേരിയിൽ 3087, മാനന്തവാടിയിൽ 2861 വീതം പോസ്റ്റൽ വോട്ടുകളാണുള്ളത്. തിങ്കളാഴ്ച രാവിലെ…

          Read More

            ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ല: കെ പി എസ് ടി എ

            മീനങ്ങാടി: പൊതുപരീക്ഷകൾ വിളപ്പാടകലെ എത്തിനിൽക്കുമ്പോൾ സിലബസിനു പുറത്തുള്ള വിഷയങ്ങൾ കുത്തിനിറച്ച് നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ലെന്ന് കെ പി എസ് ടി എ മീനങ്ങാടി ബ്രാഞ്ച് സമ്മേളനം അറിയിച്ചു. രാഷ്ട്രീയ താല്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരം പരിപാടികൾ പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകും. പൊതുസമൂഹം തള്ളിക്കളഞ്ഞ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ക്വിസ് മൽസരം തെരഞ്ഞെടുപ്പു പ്രചരണത്തിനായാണ് സർക്കാർ ഉപയോഗിക്കുന്നത്. ഇത്തരം പരിപാടികളുടെ നടത്തിപ്പിനെ സംഘടന ശക്തമായി പ്രതിരോധിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി…

            Read More

            സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴതുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്.

            സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഗുജറാത്ത്‌ തീരം മുതല്‍ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി. വരുന്ന മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. കോട്ടയം,…

            Read More

            താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക് 200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി

            കൽപ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സംസ്ഥാന ഫര്‍ണിച്ചര്‍ മാനുഫാച്ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്റെ (ഫുമ്മ) 200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി. താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക് ആദ്യഘട്ടത്തില്‍ 200 ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നിലവില്‍ 400 ഫര്‍ണിച്ചറുകളാണ് ഫുമ്മ കൈമാറിയത്. ഒരു വീട്ടിലേക്ക് രണ്ട് കട്ടില്‍, രണ്ട് ബെഡ്, 4 തലയിണ, ഒരു ഡൈനിങ് ടേബിള്‍, നാല് കസേര, ഒരു അലമാര, മാറ്റ് എന്നിവയാണ് നല്‍കിയത്. പര്‍ണിച്ചറുകള്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ് ഏറ്റുവാങ്ങി. ഫുമ്മ സംസ്ഥാന പ്രസിഡന്റ്…

            Read More