മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

    മാനന്തവാടി: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു.ഒണ്ടയങ്ങാടി മുദ്രമൂല മൈക്കിള്‍ ആലപ്പാട്ട് (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആടിന് ചപ്പ് വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നിട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 9 മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സൂസമ്മ. മക്കള്‍: ജയിംസ്, ഷിനോയ് , ഷിനി. മരുമക്കള്‍: വിജി മോള്‍, കൊച്ചുറാണി, പ്രതീഷ്. സംസ്‌ക്കാരം പിന്നീട്.

    Read More

      മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ്; കേസെടുത്ത് പോലീസ്

      കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്തു നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്തത്.   ചികിത്സാ പിഴവ് ആരോപിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരി നല്‍കിയ പരാതിയിലാണ് കേസ്. മന്ത്രി ഒ ആര്‍ കേളുവിനും പോലീസിനുമാണ് പരാതി നല്‍കിയത്. മാനന്തവാടി എസ് ഐ. എം സി പവനനാണ് അന്വേഷണ ചുമതല. പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. യുവതിയുടെ ശരീരത്തിനകത്ത് നിന്ന് ലഭിച്ച തുണിക്കഷ്ണം അന്വേഷണത്തിന്റെ…

      Read More

      എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത.

      പുല്‍പ്പള്ളി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും  എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത. കാവുംമന്ദം നടുവില്‍ പാലില്‍ ബാലന്‍-ബിന്ദു ദമ്പതികളുടെ മകളാണ്. പുല്‍പ്പള്ളി സി.കെ ആര്‍എം ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

      Read More

        യുദ്ധവിരുദ്ധ പ്രതിജ്ഞയും തിരിതെളിക്കലും നടത്തി

        മാനന്തവാടി : സൺഡേ സ്കൂൾ ഡിസ്ട്രിക്ടിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയും മെഴുകു തിരി തെളിയിക്കലും നടത്തി. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടർ അനിൽ ജേക്കബ് , ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഇൻസ്പെക്ടർ എബിൻ പി.ഏലിയാസ്, ഫാ.ബാബു നീറ്റുംകര , ഫാ.ഷിൻസൺ മത്തോക്കിൽ, ഫാ.എൽദോ കൂരന്താഴത്തുപറമ്പിൽ, ഫാ.അനൂപ് ചാത്തനാട്ടുകൂടി,…

        Read More

        ‘ഉബുണ്ടു എടവക’ ഭിന്നശേഷി കലോത്സവം നടത്തി

        തോണിച്ചാൽ : എടവക ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘ഉബുണ്ടു എടവക’ നടത്തി. തോണിച്ചാല്‍ പാരിഷ് ഹാളില്‍ നടത്തിയ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിദ്യാലയങ്ങളിലും അങ്കണവാടികളിലും പഠിക്കുന്ന അറുപത്തിരണ്ട് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ ജെന്‍സി ബിനോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സ്റ്റേറ്റ് അഡ്വക്കസ്സി ഫോര്‍ ഡിസെബിലിറ്റി റൈറ്റ് ആന്റ് ഇന്‍ക്ലൂഷന്‍ മെമ്പര്‍ സോണ ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു….

        Read More

        ദര്‍ശനം സാംസ്‌കാരിക വേദി പുസ്തകങ്ങള്‍ നല്‍കി

        കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വായനയ്ക്ക് ലഭ്യമാക്കുന്നതിന് കോഴിക്കോട് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി 167 പുസ്തകം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കൈമാറി. ജില്ല ലൈബ്രറി കൗണ്‍സിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് പുസ്തകങ്ങള്‍ എത്തിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണില്‍നിന്ന് വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ നമ്പ്യാലത്ത് ബാബു, വി. ഹരികൃഷ്ണന്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറക്കല്‍ സതീശന്‍, സുമേഷ്…

        Read More

          കണിയാമ്പറ്റ ഗവ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും, സിഗ്നേച്ചർ ക്യാമ്പയ്നും നടത്തി

          കണിയാമ്പറ്റ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും സിഗ്നേച്ചർ ക്യാമ്പയ്‌നും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന്റെയും സിഗ്നേച്ചർ ക്യാമ്പയ്‌ന്റെയും ഉദ്ഘാടനം എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നിർവഹിച്ചു. ലഹരി എന്ന വിപത്ത് വ്യക്തികളെ മാത്രമല്ല,ഒരു തലമുറയെയും സമൂഹത്തെയുമാണ് തകർക്കുന്നതെന്നും, വിദ്യാർഥി ജീവിതത്തിൽ അച്ചടക്കവും ജാഗ്രതയും പുലർത്തേണ്ടത് ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ…

          Read More

          മുണ്ടക്കൈ ഉരുൾപൊട്ടൽ: കെ.എൻ.എം പുനരധിവാസ പ്രോജക്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു

          കൽപറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ഭവന പദ്ധതിയുടെ രൂപരേഖ ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീക്ക് സമര്‍പ്പിച്ചു. കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഒരുക്കുന്ന ഭവന പദ്ധതിയുടെ വിശദമായ പ്രോജക്ടാണ് പുനരധിവാസ കമ്മിറ്റി ചെയര്‍മാന്‍ സി കെ ഉമ്മര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. പുനരധിവാസ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് അലി സലാഹി, നജീബ് കാരാടന്‍, സി കെ അബ്ദുല്‍ അസിസ്, യൂനുസ് ഉമരി…

          Read More

            സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ വേഗതയില്ലന്നും അനിശ്ചിതത്വമാണന്നും പരാതി

            സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള പത്തേക്കറിലെ കുടുംബങ്ങളുടെ സ്വയംസന്നദ്ധ പുനരധിവാസത്തിനു ആവിഷ്‌കരിച്ച പദ്ധതിയുടെ നിര്‍വഹണത്തിനാണ് മന്ദഗതിയെന്ന് ഗുണഭോക്താക്കൾ പരാതി പ്പെട്ടത്. കൈവശഭൂമി ഒഴിഞ്ഞുപോകുന്നതിന് സമ്മതപത്രവും മറ്റു രേഖകളും വനം വകുപ്പിന് കൈമാറി നാല് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. പദ്ധതി നടത്തിപ്പിലെ മെല്ലപ്പോക്ക് പത്തേക്കറിലെ കുടുംബങ്ങള്‍ക്ക് വിനയാകുകയാണന്ന് ഇവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.   സംസ്ഥാനാവിഷ്‌കൃത പുനരധിവാസ പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നതിന് പത്തേക്കറിലെ 59 കുടുംബങ്ങളാണ് 2021ല്‍ അപേക്ഷ നല്‍കിയത്….

            Read More

            ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ

            തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസിൽ ബി.കെ. സമ്പത്ത് (50)എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. മിനറൽ വാട്ടറിൻ്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയി ലെടുത്തു. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കാനായി ചുരം വളവിൽ വാഹനം നിർത്തിയപ്പോൾ അടുത്തെത്തിയ…

            Read More