നീറ്റ്, ജെഇഇ എൻട്രൻസ് പരീക്ഷകളിൽ വൻ മാറ്റം; പ്ലസ്ടു മാർക്കിന് 50 ശതമാനം വെയ്റ്റേജ്
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവയിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന നിർണായക ശുപാർശകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സമിതി. പ്രവേശനത്തിനായി പ്ലസ്ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് ഒൻപത് അംഗ സമിതിയുടെ പ്രധാന ശുപാർശയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ‘ഡമ്മി’ സ്കൂളുകളുടെ പ്രവർത്തനം തടയുക, പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രാലയം…
