സായേമെം, പൂർവ്വ അധ്യാപകരെ ആദരിച്ചു.

കൽപറ്റ: അധ്യാപക ദിനത്തിൻ്റെ ഭാഗമായി കെ.യു.ടി.എ യുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ തല മുതിർന്ന അധ്യാപകരെ ആദരിച്ചു. കെ. യു. ടി എ മുൻ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഷാഫി മാസ്റ്റർ, അസീസ് മാസ്റ്റർ പടിഞ്ഞാറത്തറ, പി.എം വത്സ ടീച്ചർ മാനന്തവാടി, തങ്കം ടീച്ചർ ബത്തേരി എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിന് പി.പി. മജീദ് മാസ്റ്റർ, കെ. യു.ടി.എ ജില്ല പ്രസിഡണ്ട് കെ. മമ്മൂട്ടി നിസാമി, സെക്രട്ടറി അബ്ബാസ് മാസ്റ്റർ, ട്രഷറർ അബൂക്കർ സി , ജൻസി…

Read More

ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പനമരം:സ്വകാര്യ ബസ്സും ദോസ്‌ത്‌ പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്നലെ വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത്‌ ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ‌് സ്ഥലത്ത് എത്തിയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്

Read More

പലസ്തീൻ ഐക്യദാർഡ്യ സദസ് നടത്തി

മാനന്തവാടി: അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യ സമിതി വയനാട് ജില്ലാക്കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മാനന്തവാടി ബ്ലോക്ക് ടൈസം ഹാളിൽ വെച്ച് പാലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തി. യുദ്ധത്തിൽ അൽ അഹിലി ആശുപത്രിയിൽ അഭയം തേടിയവരടക്കം ആയിരക്കണക്കിന് പേരുടെ ജീവനപകരിച്ച ഈ യുദ്ധം സാമ്രാജ്യത്വ ഭികരതയുടെ സൃഷ്ടിയാണെന്ന് സദസ് ആരോപിച്ചു. ഇസ്രായേൽ-ഹാമാസ് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ലോകസമാധാനം പുന:സ്ഥാപിക്കണമെന്നും സദസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി.സഹദേവൻ, ഡോ.അമ്പി…

Read More

ഓണം സ്പെഷ്യൽ ഡ്രൈവ്; സംയുക്ത യോഗം നടത്തി.

ഓണം സ്പെഷ്യൽ ഡ്രൈവ്; സംയുക്ത യോഗം നടത്തി. മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പരിശോധനകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി – വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ചാമരാജനഗർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി….

Read More

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍ ചേർന്നു

കൽപ്പറ്റ : ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ…

Read More

    പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കണം; ഓപ്പറേഷൻ തൂഫാൻ സജീവമാക്കാൻ നിര്‍ദ്ദേശം നല്‍കി സാദിഖലി തങ്ങള്‍

    കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കാൻ നിർദ്ദേശം നല്‍കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നാളെ പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. വിദഗ്ധരെ ഉള്‍പ്പെടുത്തി മഹല്ലുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കണമെന്നും സാദിഖലി തങ്ങള്‍ ഖാസിയായിട്ടുള്ള മഹല്ലുകള്‍ക്ക് നിർദ്ദേശം നല്‍കി.

    Read More

    പനമരം പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള കാലാവധി നീട്ടി

    പനമരം: പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനവാസമേഖലകളിൽ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. 2027 മേയ് വരെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റം കാലാവധി നീട്ടി ഉത്തരവിറക്കിയത്. കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി ലഭിച്ച തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡനായി നിശ്ചയിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് നീട്ടിയത്. സന്നദ്ധതയറിയിച്ച് അപേക്ഷ സമർപ്പിച്ച ഷൂട്ടിങ് ലൈസൻസുള്ള പത്തുപേർക്കാണ് പത്തു നിബന്ധനകളോടെ കാട്ടുപന്നിയെ ഉന്മൂലനം ചെയ്യുന്നതിനായി അനുമതി നൽകിയിട്ടുള്ളത്. വിഷപ്രയോഗം,…

    Read More

    യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമവും ഫസ്റ്റ്-എയ്ഡ് കിറ്റ് വിതരണവും നടത്തി

    കമ്പളക്കാട് : മുസ്ലിം യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി വൈറ്റ് ഗാർഡ് സംഗമം നടത്തി. വൈറ്റ് ഗാർഡ് സംഗമത്തിൽ കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റൽ മാനേജ്മെൻറ് വൈറ്റ് ഗാർഡ് വൊളൻ്റിയർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ വൈറ്റ് ഗാർഡ് നൽകിയ സേവനത്തെ പ്രശംസിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം നെല്ലിയമ്പം അധ്യക്ഷത വഹിച്ചു . ആരോഗ്യ ഗ്രൂപ്പ്…

    Read More

      ഭരണഭാഷാ സേവന പുരസ്‌കാരം ബിജു ജോസഫിന്

      ഭരണരംഗത്ത് മലയാളം ഭാഷ പ്രയോഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരം സുല്‍ത്താന്‍ ബത്തേരി കിടങ്ങനാട് വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ബിജു ജോസഫിന്. ജില്ലാതലത്തില്‍ നടന്ന് ക്ലാസ്-ത്രി വിഭാഗത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷ പരിപാടിയില്‍ എ.ഡി.എം കെ ദേവകി ബിജു ജോസഫിന് സത് സേവന സര്‍ട്ടിഫിക്കറ്റ് കൈമാറി.

      Read More

      ചൂരൽമല മുണ്ടക്കൈ പുനരധിവാസം എസ് ഡി പി ഐ വാഹന ജാഥ ഫിബ്രവരി 14, 15ന്.

      കൽപ്പറ്റ. ചൂരൽമല മുണ്ടക്കൈ പുന നധിവാസം ത്വരിതപെടുത്തുക, വിവേചനരഹിതമാക്കുക. എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന സമര പ്രഖ്യാപനത്തിന്റെ പ്രചരണാർഥം എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ 2025 ഫിബ്രവരി 14, 15 തീയതികളിൽ മണ്ഡലത്തിൽ നടത്താൻ ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മറ്റി തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് A യൂസഫ് ഉദ്ഘാടനം ചെയ്തു. ദുരിത ബാധിതർക്ക് അർഹമായ അവകാശം ലഭിക്കുന്നത് വരെ ശക്തമായ പോരാട്ട രംഗത്ത് എസ്ഡിപിഐ ഉണ്ടാകുമെന്ന് അദ്ദേഹം…

      Read More