പഴകിയ ഭക്ഷ്യ വസ്തുക്കളുടെ വിതരണം : അന്വേഷണം നടത്തും ജില്ലാ കളക്ടർ മേഘശ്രീ

മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്റ്റർ മേഘശ്രീ അറിയിച്ചു. അഡ്വ.ടി സിദ്ധീഖ് എം.എൽ.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു, മെമ്പർമാർ എന്നിവരുമായി നടന്ന ചർച്ചയിലാണ് കളക്റ്റർ ഇക്കാര്യമറിയിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൻ്റെ മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഗുണമേൻമ ഉറപ്പ് വരുത്തേണ്ടതാണ്….

Read More

    പേര്യ 34 ൽ മൊബൈൽ ടവർ അനുമതിക്കായി നിവേദനം നൽകി

    പേര്യ 34 ൽ മൊബൈൽ ടവർ അനുമതിക്കായി നിവേദനം നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ സൽമാമോയിയുടെ നേതൃത്വൽ ആണ് നിവേദനം നൽകിയത് പേര്യ ഒന്നാം വാർഡ്. രണ്ടാം വാർഡ്. ഇരുപത്തിമൂന്നാം വാർഡ് അയനിക്കൽ അടക്കമുള്ള പ്രദേശത്ത് നിലവിൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തത് ഈ പ്രദേശത്തെ വിദ്യാർത്ഥികൾ. പ്രദേശവാസികൾ യാത്രക്കാർ അടക്കള്ളമുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായും ഒരു മൊബൈൽ ഫോൺ ടവർ ആ പ്രദേശത്ത് അനുവദിച്ച് വരുംബോൾ ഉണ്ടാകുന്ന നിയമതടസ്സം ഒഴിവാക്കി തരുന്നതിനാവശ്യമായ…

    Read More

    സ്നേഹവിരുന്നും പുസ്തകപ്രകാശനവും നടത്തി

    മാനന്തവാടി പെരുവകയിലെ ആന്നീസ് അഗതി അനാഥ മന്ദിരത്തിൽ വച്ചു പുസ്തകപ്രകാശനവും സ്നേഹവിരുന്നും നടത്തി,മാനന്തവാടി എരുമത്തെരുവിലെ A2 RESTAURANT ഉം വയനാട് മണിനാദം മ്യൂസിക് ബാൻഡും ചേർന്നൊരുക്കിയ സ്നേഹവിരുന്നിൽ വയനാടൻ മാണി,ജെസ്സി എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി, ജാഷി വയനാടിന്റെ “പോസ്റ്റ്‌മാർട്ടം ചെയ്യാത്ത സത്യങ്ങൾ ”എന്ന നോവൽ അനാഥമന്ദിരത്തിൽ വച്ചു സിസ്റ്റർ നിഷ സിസ്റ്റർ ജെസ്സി എന്നിവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു

    Read More

      മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും?

      മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും? തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിലെ മൂന്ന് സീറ്റിലും ഇത്തവണ വിജയിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സമാപിച്ച കെപിസിസി നേതൃക്യാമ്പും വയനാട് ജില്ലയിലെ മൂന്ന് സീറ്റുകളും കോൺഗ്രസ് വിജയിക്കുമെന്നാണ് വിലയിരുത്തിയത്. പ്രിയങ്ക ഗാന്ധിയുടെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ വയനാട്ടിലെ മൂന്ന് നിയമസഭാ…

      Read More

      ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി

      ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി   – ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ലഹരി കൈമാറിയവർ പിടിയിൽ   ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന പരിശോധനകളിൽ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുത്തങ്ങയിലും, അമ്പലവയൽ കോട്ടൂരിലും വാണിജ്യ അളവിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതൽ…

      Read More

      നവകേരള സദസ്സ്; അവലോകന യോഗം ചേര്‍ന്നു

      കൽപ്പറ്റ : കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് അവലോകന യോഗം ചേര്‍ന്നു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പഞ്ചായത്ത് തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സഹകരണ സംഘം, സഹകരണ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയിലെ പ്രതിനിധികളുടെ യോഗമാണ് ചേര്‍ന്നത്. കല്‍പ്പറ്റ മണ്ഡലത്തിലെ നവകേരള സദസ്സ് വിജയകരമായി നടത്തുന്നതിന്റെ മുന്നൊരുക്കങ്ങളും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടി കളക്ടറും സ്വാഗതസംഘം നിയോജമകണ്ഡലം കണ്‍വീനറുമായ കെ.അജീഷ്,…

      Read More

      ബഹുജനസദസ്സ്; കല്‍പ്പറ്റയില്‍ സ്വാഗതസംഘം രൂപീകരിച്ചു

      കൽപ്പറ്റ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബഹുജന സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് കണ്‍വീനറുമായിട്ടള്ള സ്വാഗത സംഘമാണ് രൂപീകരിച്ചത്. കല്‍പ്പറ്റ മണ്ഡലത്തിലെ ബഹുജന സദസ്സ് നവംബര്‍ 23 ന് നടക്കും. ബഹുജനസദസ്സില്‍ ജനപങ്കാളിത്തം ഉറപ്പാക്കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. പഞ്ചായത്ത് തല കമ്മിറ്റികള്‍ ഒക്ടോബര്‍ 23നകം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചേരും….

      Read More

        തെരുവുനായ ആക്രമണം; 6 പേര്‍ക്ക് പരിക്ക്,നായയും ചത്ത നിലയിൽ

        തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല, കാഞ്ഞിരങ്ങാട്, പാലേരി എന്നിവിടങ്ങളില്‍ തെരുവുനായ ആക്രമണം. 6 പേര്‍ക്ക് കടിയേറ്റു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേറ്റു.   പൊട്ടക്കല്‍ മേരി, റിസ മെഹ്റിന്‍, കേളു, ബാബു, തങ്കച്ചന്‍, എബ്രഹാം എന്നിവര്‍ക്കാണ് വീടിന് പരിസരത്ത് വെച്ച് കടിയേറ്റത്. ബാബുവിന്റെ മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച നായയെ പാലേരിയില്‍ ചത്ത നിലയില്‍ കണ്ടെത്തി. നായയുടെ മൃതദേഹം പരിശോധയ്ക്കായി കൊണ്ടുപോകും.

        Read More

          ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

          ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി   നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരായ വിധിയെഴുത്താവും: വി എ നാരായണന്‍   സുല്‍ത്താന്‍ബത്തേരി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരായ ശക്തമായ വിധിയെഴുത്താവും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെ പി സി സി ട്രഷറര്‍ വി എ നാരായണന്‍. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് സി പി എം നടത്താന്‍ പോകുന്നത്. പതിനായിരക്കണക്കിന് കോടി…

          Read More

            ജീവനേകാം ജീവനാകാം അവയവദാന കാമ്പയ്ൻ ഉദ്ഘാടനം ചെയ്തു

            സ്പന്ദനം മാനന്തവാടി താലൂക്കിലെ വായനശാലകൾ മുഖാന്തിരം നടത്തുന്ന ബൃഹത്തായ അവയവദാനയജ്ഞമായ ‘ജീവനേകാം ജീവനാകാം’ കാമ്പയ്ൻ പഴശ്ശി ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ആദ്യ സമ്മതപത്രം ഒണ്ടയങ്ങാടി സ്വദേശിനി രാധാ രാമനിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി. രേഖ ഏറ്റുവാങ്ങി. അസി. ഫോറൻസിക് സർജ്ജൻ ഡോ. മൃദുലാൽ അവയവദാന ബോധവൽക്കരണ ക്ലാസ് എടുത്തു. സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ്. കെ അദ്ധ്യക്ഷം വഹിച്ചു. ഡോ. കെ.ഗോകുൽദേവ്, പി.സുരേഷ് ബാബു,…

            Read More