എസ്.പി.സി- ഹോപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

    കൽപ്പറ്റ : സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള എസ് പി സി -ഹോപ്പ് പദ്ധതികളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായുള്ള സംഗമം നടത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ അഡിഷണൽ എസ്. പി. എൻ ആർ ജയരാജ് നിർവഹിച്ചു. വയനാട് ജില്ല കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെല്ലിലെ ജില്ലാ കോഡിനേറ്റർ കെ.ബി സിമിൽ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. സോഷ്യൽ പോലീസിങ്ങ് ഡിവിഷനിലെ വിവിധ പദ്ധതികളെക്കുറിച്ച് കൽപ്പറ്റ…

    Read More

    മാനന്തവാടി ഉപജില്ലാ കലോത്സവം വിജയികളെ പ്രഖ്യാപിച്ചു.

    കല്ലോടി: മാനന്തവാടി ഉപജില്ല കലോത്സവം ഹയർ സെക്കണ്ടറി ഓവറോൾ കിരീടം ജി.വി.എച്ച്.എസ്.എസ് മാനന്തവാടി റണ്ണേഴ്സ് അപ്പ് എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം എം.ജി.എം ഹൈസ്കൂൾ മാനന്തവാടി റണ്ണേഴ്സ് അപ്പ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി മൂന്നാം സ്ഥാനം ജി.വി .എച്ച്.എസ്.എസ് മാനന്തവാടി യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് എൽ.എഫ് സ്കൂൾ മാനന്തവാടി യു .പി റണ്ണേഴ്സ് അപ്പ് സെൻ്റ് ജോസഫ് സ്കൂൾ കല്ലോടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി…

    Read More

      കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദര്‍ശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ

      വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പില്‍ തങ്ങള്‍ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പില്‍ കഴിയുന്നവർ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസ മായി മാറിയിടാൻ വസ്ത്രങ്ങള്‍ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികള്‍…

      Read More

        അനധികൃത സ്പ‌ീഡ് ബ്രേക്കറുകൾ നീക്കണം

        പുല്പള്ളി : റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പ്രൈവറ്റ് ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പയ്യമ്പള്ളി- കാപ്പിസെറ്റ്, പെരിക്കല്ലൂർ-പുല്പള്ളി, കബനിഗിരി-പുല്പള്ളി, നടവയൽ-പുല്പള്ളി എന്നീ റോഡുകളിലെല്ലാം ഒരു മാനദണ്ഡവും പാലിക്കാതെ റോഡിൻ്റെ ഇരുവശങ്ങളിലും മധ്യ ഭാഗത്തായി പരസ്യ ബോർ ഡുകൾ സ്ഥാപിച്ചുകൊണ്ട്* വാഹനങ്ങളുടെ സുഗമമായ യാത്ര നിഷേധിക്കുകയാണ്. കുത്തനെയുള്ള കയറ്റങ്ങ ളിലും വളവുകളിലും ഈ രീതിയിൽ പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുകയാ ണ്. ഇതുമൂലം ബസുകൾ പോലെയുള്ള വലിയ വാഹ നങ്ങൾക്ക് വളരെയധികം, ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്….

        Read More

          ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം തടയുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ ആര്‍ കേളു

          പുൽപ്പള്ളി: ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റത്തിന് തടയിട്ട് അവശ്യ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനവും പുല്‍പ്പള്ളിയില്‍ ആരംഭിച്ച ജില്ലയിലെ മൂന്നാമത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം കേരളീയരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ആഘോഷമാണ്. ആഘോഷവേളയില്‍ ഗുണമേന്മയുള്ള വിഭവങ്ങള്‍ മിതമായ നിരക്കില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി, സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ സാധാരണക്കാര്‍ക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍. ഓണത്തിന് മുന്നോടിയായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്കാക്കള്‍ക്ക് രണ്ട് ഗഡു…

          Read More

            ഓപ്പറേഷന്‍ തൂഫാന്‍: ബോധവത്കരണം സംഘടിപ്പിച്ചു

            മീനങ്ങാടി: വര്‍ധിക്കുന്ന ലഹരി വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എസ്പിസി യൂണിറ്റ് ബോധവത്കരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എം. സന്തോഷ്‌മോന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഡോ.കെ.ടി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്‌ഐ പി.എസ്. രതീഷ് ക്ലാസെടുത്തു. എസ്പിസി ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. അഫ്‌സല്‍, റജീന ബക്കര്‍, ചന്ദ്രലേഖ, പി.പി. അലി അക്ബര്‍, സി.കെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  …

            Read More

              ഒരു നാടിന്റെ ചിറകാലാഭിലാഷം പൂവണിഞ്ഞു.

              മാനന്തവാടി : തോണിച്ചാൽ-പുതുശ്ശേരി വളവ് സർവ്വീസ് തിരിച്ചുവന്നു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കെ.എസ്.ആർ.ടി.സി വളർച്ചയുടെ പാതയിലേക്ക് പതുക്കെ സഞ്ചരിക്കാൻ തുടങ്ങി. കൂടുതൽ പുതിയ റൂട്ടുകൾ ആരംഭിക്കാനും നിർത്തൽ ചെയ്ത ചില ട്രിപ്പുകൾ പുനരാരംഭിക്കാനും കെ.എസ്.ആർ.ടി.സി തയ്യറായി. അതിന്റെ ഭാഗമായി എടവക പഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാല മുക്ക്, പള്ളിക്കൽ, കല്ലോടി, അയിലമൂല വഴി മുൻപ് നടത്തിയിരുന്ന മാനന്തവാടി – പുതുശ്ശേരി വളവ് സർവ്വീസ് പുനരാരംഭിക്കാൻ പട്ടികജാതി, പട്ടികവർഗ്ഗ,പിന്നോക്ക ക്ഷേമ,വികസന വകുപ്പ് മന്ത്രി ഒ ആർ…

              Read More

                അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

                അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു   കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് ദുരന്തബാധിതരും തോട്ടം തൊഴിലാളികളും പി ടി ഗോപാലക്കുറുപ്പും   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നരയോടെ വയനാട് കലക്‌ട്രേറ്റിലെ കല്‍പ്പറ്റ നിയോജകമണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ബിനി കെ കെയ്ക്കാണ് പത്രിക സമര്‍പ്പിച്ചത്. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, യു…

                Read More

                ഐക്യത്തിന്റെ ചൈതന്യം ആസ്വദിക്കണം:ജുനൈദ് കൈപ്പാണി

                തരുവണ: സ്വാതന്ത്ര്യ സമര സേനാനികൾക്ക് നന്ദി പറയാനും അവരുടെ നന്മകളെ ഓർമ്മിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനം നൽകുന്നത്. രാജ്യത്തിന്റെ മഹത്തായ ചരിത്രം ഓർമ്മിക്കാനും, ഐക്യത്തിന്റെ ചൈതന്യം കൃത്യമായി ആഘോഷിക്കാനും ആസ്വദിക്കാനും പൗരമാർക്ക് സാധിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. തരുവണ ജി.എച്ച്‌. എസ്.എസിൽ സംഘടിപ്പിച്ച ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെസി എം. ജെ,…

                Read More

                  സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍

                  കൽപ്പറ്റ: സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി നിരോധിക്കുകയോ നിയമനടപടി സ്വീകരിക്കുകയോ വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ സെല്‍, ഐടി ആക്ട് എന്നിവയെ കുറിച്ച് പൊതുസമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് യുവതലമുറ പലപ്പോഴും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ അപകടങ്ങളില്‍പ്പെട്ട് ജീവിതം നശിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും…

                  Read More