‘തിരുത്ത് ‘മാഗസിൻ പ്രകാശനം ചെയ്തു

നടവയൽ: സിയാസ് കോളേജ് വിദ്യാർത്ഥിനികൾ കോളേജ് വാർഷികാഘോഷത്തോടനുബന്ധിച്ചു തയ്യാറാക്കിയ ‘തിരുത്ത്’ മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം നിർവഹിച്ചു. നടവയൽ സി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹാരിസ് ഖുതുബിഅധ്യക്ഷത വഹിച്ചു. .

Read More

    ബെവ്‌കോ ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം; പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ

    പനമരം: പനമരം ബീവറേജസ് ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ ‘കണ്ണായി’ എന്ന നിഖിൽ ആണ് പിടിയിലായത്.   മദ്യം വാങ്ങാനെത്തിയവർക്കും പൊതുജനങ്ങൾക്കും ശല്യമുണ്ടാക്കിയ ഇയാൾ, ഇടപെടാനെത്തിയ പോലീസുകാരെയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കേണിച്ചിറ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കാപ്പ ഉൾപ്പെടെ നിരവധി അക്രമക്കേസുകളിൽ പ്രതിയാണ്. പനമരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി…

    Read More

    വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫ് റോഡേഴ്ഡിനെ ആദരിച്ചു.

    ചൂരല്‍മല: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുല്‍പ്പള്ളി ഓഫ് റോഡേഴ്ഡിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്ത്യന്‍ ആര്‍മി പോലും എത്തിപ്പെടുന്നതിന് മുമ്പ് തന്നെ ദുരന്ത മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇന്ത്യന്‍ ആര്‍മിയടക്കമുള്ളവര്‍ക്ക് ദുരന്ത സ്ഥലത്തേക്ക് കടന്നുചെല്ലാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയും, നൂറിലധികം പേരുടെ ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്ത മനുഷ്യസ്‌നേഹികളായ ചെറുപ്പക്കാരാണ് പുല്‍പ്പള്ളി ഓഫ് റോഡേഴ്‌സ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പുല്‍പ്പള്ളി…

    Read More

      നവീകരിച്ച ലാബ് ഉദ്ഘാടനവും വാർഷികവും നടത്തി.

      പുൽപള്ളി: മുപ്പത് വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ജ്യോതി മെഡിക്കൽ ലബോറട്ടറിയുടെ നവീകരിച്ച ഡയഗ്നോ സിസ് സെൻറർ ഉദ്ഘാടനം ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫുള്ളി ഓട്ടോമേറ്റഡ് അനലൈസർ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം എൽ എ യും നിർവഹിച്ചു. ഇ സി ജി യൂണിറ്റ് ഉദ്ഘാടനം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.പ്രഭാകരനും ഹോം കളക്ഷൻ യൂണിറ്റ് സി.പ്രതാപ് വാസുവും ചാരിറ്റി കൈമാറ്റം മാത്യു മത്തായി ആതിരയും നിർവഹിച്ചു….

      Read More

      വിളങ്ങോടൻ മുഹമ്മദ് (മീനങ്ങാടി മുഹമ്മദ്) അനുസ്മരണം സംഘടിപ്പിച്ചു.

      .റിപ്പൺ : റിപ്പൺ പുതുക്കാട്ടിലെ നിറസാനിധ്യമായിരുന്ന. കഴിഞ്ഞ ദിവസം അന്തരിച്ച മീനങ്ങാടി മുഹമ്മദ് അനുസ്മരണം റിപ്പൺ പൗര സമിതി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . യൂനസ് സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. പൗരസമിതി വൈസ് പ്രസിഡൻ്റ് വി. കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ പഞ്ചാര ( ഐ എൻ എൽ ജില്ലാ സെക്രട്ടറി ) സുരേഷ് (സി പി എം) ഹരികൃഷ്ണൻ (ആർ ജെ ഡി) ഒ കെ മുഹമ്മദലി (ഐ എൻ എൽ) ടി…

      Read More

      79-ാം സ്വാതന്ത്ര്യദിനം: വെള്ളമുണ്ടയിൽ വിപുലമായി ആഘോഷിച്ചു.

      വെള്ളമുണ്ട: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്തത്തിലേക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ കെ.കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈല പുത്തൻപുരയ്ക്കൽ ആമുഖപ്രസംഗം നടത്തി. മുൻ എച്ച്‌. എം സി. ജ്യോതി ടീച്ചർ, പി…

      Read More

        എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി അനുമോദിച്ചു

        പുല്പള്ളി: ഉന്നത വിദ്യാഭ്യാസത്തിന് 2023- 25 ലെ ദേശീയ തലത്തിൽ സ്കോളർഷിപ്പ് (എൻ.എസ്.പി) ലഭിച്ച പുല്പള്ളി കത വക്കുന്ന് സ്വദേശിനി എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി പ്രസിഡൻ്റ് കെ.സി. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. വി.എം. പൗലോസ് .സി.പി. ജോയി. കെ.ഡി. ചന്ദ്രൻ കൂർ മുള്ളാനി . വിജയൻ പുത്തൻ കണ്ടത്തിൽ മധുസെബാസ്റ്റ്യൻ….

        Read More

        ഒറ്റപ്പെട്ട മഴ ഇന്നും തുടരും, ഇടിമിന്നല്‍ മുന്നറിയിപ്പ്.

        സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…

        Read More

        ഹാരിസ് ഖുതുബി ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

        തിരുവനന്തപുരം: ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം പനമരം സിയാസ് അക്കാദമി പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി ഏറ്റുവാങ്ങി. വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരത്തിന് ഖുതുബി അർഹനായത്. വയനാട് മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി സ്വദേശിയാണ്. തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഭവനിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജം ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

        Read More

          ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

          കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഫിദ ജെബിൻ അധ്യക്ഷയായ പരിപാടിയിൽ പ്രോഗ്രാം ഓഫീസർ എം.കെ ആരിഫ്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, പി.ടി.എ പ്രസിഡന്റ് സുബൈർ ഇളകുളം, വളണ്ടിയർ ലീഡർ ആയിഷ ഉമ്മർ, കെ ഫാത്തിമത്തുൾ ഹംന എന്നിവർ സംസാരിച്ചു.

          Read More