വെളിച്ചെണ്ണമില്ലില്‍ വന്‍ തീപിടുത്തം, 40 കോടി രൂപയുടെ നഷ്ടം ; എണ്ണടാങ്കും നാലു ലോറികളും കൊപ്രശേഖരവും കത്തിനശിച്ചു

    കോഴിക്കോട് : വെളിച്ചെണ്ണ മില്ലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. ഇന്നലെ രാത്രി 11 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വെസ്റ്റ് മാഹിയിലെ രേണുക വെളിച്ചെണ്ണ മില്ലിലാണ് തീപിടുത്തമുണ്ടായത്. എണ്ണയും കൊപ്രയും കൊപ്ര കയറ്റിയ ലോറിയും കത്തിനശിച്ചു. ഓണം വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയിരുന്ന വലിയ ശേഖരത്തിനാണ് തീപിടുത്തമുണ്ടായത്. 40 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. കൊപ്ര ഉണക്കുന്ന ഡ്രയറില്‍ നിന്നും തീ പടര്‍ന്നു വന്‍ അഗ്നിബാധയായി മാറുകയായിരുന്നു. തീ പിന്നീട് നാലു ലോറികളിലേക്കും…

    Read More

      കാലിത്തീറ്റ സബ്‌സിഡി പരിധി: പ്രിയങ്ക ഗാന്ധി കത്ത് അയച്ചു

      കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്ക് നല്‍കുന്ന സബ്‌സിഡിയുടെ പരിധി ഉയര്‍ത്തുന്നതിന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിക്ക് പ്രിയങ്ക ഗാന്ധി എംപി കത്ത് അയച്ചു. ക്ഷീരകര്‍ഷകരുമായി നേരത്തേ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് എംപിയുടെ ഇടപെടല്‍. ഭീമമായ ഉത്പാദനച്ചെലവ് ക്ഷീര കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ പച്ചപ്പുല്ല് കിലോഗ്രാമിന് മൂന്നും ഉണക്കപ്പുല്ലിന് നാലും രൂപ സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും കര്‍ഷകന് 5,000 രൂപയും ക്ഷീര സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധി ഉയര്‍ത്തുന്നത് ഉത്പാദനച്ചെലവ്…

      Read More

      ബപ്പനം ബോയ്സ് ക്ലബ്‌ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

      വാരാമ്പറ്റ: ബപ്പനം ബോയ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബപ്പനം മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഷബീർ പി,മജീദ് എം.കെ, നൗഫൽ കെ, പത്മനാഭൻ എ, നാസർ പി, അസീസ് കെ, കബീർ പി, ജുനൈദ് കെ തുടങ്ങിയവർ സംസാരിച്ചു.

      Read More

      അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം; ‘സമാപന്‍ സമാരോഹ്’ സംഘടിപ്പിച്ചു

      കല്‍പറ്റ : ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ കല്‍പറ്റ ബ്ലോക്ക് തല സമാപന പരിപാടി ‘സമാപന്‍ സമാരോഹ്’ പ്രോഗ്രാം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ആർ.ഹേമലത അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഡപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ.എസ്.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും സാച്ചുറേഷനും സഹായിച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും ആദരിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയിലെ…

      Read More

      കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു.

      കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു. വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി ആണ് മരിച്ചത്. പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം.

      Read More

      സമന്വയം: തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം നാളെ

      കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന ‘ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്തംബര്‍ 19) രാവിലെ 10ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനാവും. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു മുഖ്യാതിഥിയാവും. എം.എല്‍.എ മാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, മുന്‍ എം.പി…

      Read More

        ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി

        കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കി. ഫെഫ്‌ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നുമാണ് പുറത്താക്കിയത്.   കഴിഞ്ഞ ജനുവരിയിൽ ഫോർട്ട്കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ് പരാതിക്ക് ആസ്‌പദമായ സംഭവം ഉണ്ടാകുന്നത്. രഞ്ജിത്ത് ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന യുവ നടിയെ തൻ്റെ ക്യാരവനിലേക്ക് വിളിച്ചുവരുത്തി. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. പരിഭ്രമിച്ചു പോയ യുവതി കരഞ്ഞുകൊണ്ട് പുറത്തേക്കോടി. പിന്നീട് അവർ കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിന്റെ ദിവസങ്ങളിലൂടെയാണ്….

        Read More

        ജീവനക്കാരുടെ സുവർണ്ണ കാലം വിദൂരമല്ല: സജീവ് ജോസഫ് എം.എൽ.എ

        മാനന്തവാടി: ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലഘട്ടത്തിലേതിനു സമാനമായ ഒരു സുവർണ്ണ കാലം സിവിൽ സർവീസിൽ തിരിച്ചു വരുന്നതിൻ്റെ കാഹളം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ഉയർന്നു കഴിഞ്ഞതായി സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി അധ്യക്ഷത വഹിച്ചു. ഒമ്പതു വർഷത്തെ ദുരിതം അവസാനിക്കുന്നതിൻ്റെ കൃത്യമായ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സിവിൽ സർവീസ് മേഖല മാത്രമല്ല സാധാരണ ജനങ്ങളുടേയും ജീവിതം ദുസ്സഹമാക്കി തീർത്ത ഒരു സർക്കാരാണ്…

        Read More

          വെറ്ററിനറി സർവകലാശാലയിൽ എസ്‌എഫ്‌ഐ സമര വിജയം; ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ വിതരണത്തിന്‌ 3 കോടി രൂപ അനുവദിച്ചു

          പൂക്കോട്‌: വെറ്ററിനറി സർവകലാശാലയിൽ എട്ട്‌ മാസമായി മുടങ്ങിയ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്‌, പിജി അലവൻസ്‌ എന്നിവ ഉടൻ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ പൂക്കോട്‌ വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ തുടർന്ന്‌ ധനവകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചു. സർവകലാശാലയിലെ ഹോസ്റ്റലുകളിൽ മാസം 2000 രൂപ ഫീസ്‌ വർധിപ്പിക്കാനുള്ള ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ തീരുമാനത്തിന്‌ എതിരെയും പ്രതിഷേധം ഉയർന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ഗവർണറെ ഉപയോഗിച്ച്‌ സർവകലാശാലയുടെ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റിൽ സംഘപരിവാർ…

          Read More

          വയനാടിനെ ചേര്‍ത്തു പിടച്ച ബജറ്റ്: മന്ത്രി ഒ.ആര്‍ കേളു

          കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റില്‍ വയനാട് ജില്ലക്ക് മികച്ച പരിഗണന നല്‍കിയതായി സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ദുരന്തബാധിത പ്രദേശത്തെ അതിജീവിതര്‍ക്കും വയനാടന്‍ ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെയെന്നും മന്ത്രി വ്യക്തമാക്കി. വയനാട് പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് പുറമെ 10 കോടി രൂപ അധിക സഹായമായി അനുവദിച്ചത് ജില്ലയ്ക്കുള്ള പരിഗണനയാണ്. വന്യമൃഗ ശല്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക തുക ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന്…

          Read More