ഗോത്ര യുവാവ് വളം ചാക്കുമായി വീണതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്

    നൂൽപുഴ : വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട നൂൽപ്പുഴ, തോട്ടാമൂല, കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (45) മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. അപകടം പറ്റിയിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ താമസം വന്നതും, വിവരം ബന്ധുക്കളെ ഉടനെ അറിയിക്കാതിരിക്കുകയും ചെയ്‌തതിൽ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജോലിക്ക് വിളിച്ചു വരുത്തിയ അയൽവാസിയായ ശ്രീധരനെതിരെ കേസെടുത്തത്. മാധവന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് നൂൽപുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സമഗ്ര അന്വേഷണത്തിനായി കേസ് എസ്.എം.എസിന്…

    Read More

      വാല്‍പ്പാറയില്‍ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകര്‍ക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകള്‍; 5 പേര്‍ക്ക് ഗുരുതര പരിക്ക്

      പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു.   മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്കൂളിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് വാഹനത്തില്‍ ഡ്രൈവർ ഉള്‍പ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട മിനിവാൻ…

      Read More

        പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണം: കെ.കെ. അഹമദ് ഹാജി

        പനമരം: പെൻഷൻകാരുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്കരിക്കുന്നതിനും, യഥാസമയങ്ങളിൽ ലഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി ആവശ്യപ്പെട്ടു. ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ നിഷേധിക്കുകയൂം,ശമ്പള പരിഷ്കരണ കുടിശ്ശിക മെഡിസെപ്പിലെ അപാകതകൾ മുതലായവ പരിഹരിക്കാത്ത സർക്കാരിന്റെ പ്രവർത്തനം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. കൈതക്കൽ എച്ച്.ഐ.എം ഓഡിറ്റോറിയത്തിൽസി.പി. ഹാജി നഗറിൽ നടന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ പി.കെ.അബ്ദുൽ…

        Read More

          തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

          കൽപറ്റ:നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി നിരീക്ഷകര്‍ പറഞ്ഞു. ജില്ലയില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇതുവരെ കാണിച്ച സഹകരണം വളരെ വലുതാണ്. എന്തെങ്കിലും പരാതികളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ നേരിട്ട് അറിയിക്കാവുന്നതാണെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, കനിക ഹസിജ, ഡോ. വിഷ്ണുകാന്ത എന്നിവര്‍ പറഞ്ഞു.     ആബ്സെന്റീ വോട്ടര്‍മാരുടെ കാര്യത്തില്‍…

          Read More

          പൊഴുതന ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകൾ തെളിയുന്നു

          വന്യമൃഗ ശല്യം രൂക്ഷമായ പൊഴുതന ഗ്രാമപഞ്ചായത്തിന് വനം വകുപ്പ് തെരുവ് വിളക്കുകൾ കൈമാറി. കൽപ്പറ്റ റേഞ്ച് പരിധിയിൽ വരുന്ന പൊഴുത ഗ്രാമപഞ്ചായത്തിലെ കറുവന്തോട്, സേട്ട്ക്കുന്ന് – മേൽമുറി ഭാഗങ്ങളിൽ സ്ഥാപിക്കാനായി ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങി നൽകിയ 14 തെരുവു വിളക്കുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ആയിരത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശത്ത് ദീര്‍ഘനാളായി അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് തെരുവുവിളക്കുകൾ ഒരു പരിധിവരെ ആശ്വാസമേകുമെന്നാണ് പ്രതീക്ഷ. ദീർഘനാളത്തെ ജനകീയ ഇടപെടലിനൊടുവിലാണ് ഇത്…

          Read More

          തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം; മർച്ചൻ്റ്സ് അസോസിയേഷൻ

          മാനന്തവാടി : നഗരത്തിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 പേരെയാണ് തെരുവ് നായ കടിച്ചു കീറിയത്. അലഞ്ഞു തിരിയുന്ന തെരുവ് നായകളെ ടൗണിൽ നിന്ന് ഒഴിവാക്കാൻ അടിയന്തര നടപടികൾ ഉണ്ടാവേണ്ടതുണ്ട്. നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും കാൽനടയായി യാത്രചെയ്യുന്ന സ്ഥലങ്ങളിലാണ് ശല്യം ഏറെ കൂടുതലും. ഈ വിഷയത്തിൽ ഏറെ ഗൗരവത്തോടെയുള്ള സമീപനം ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണം. അലഞ്ഞു തിരിയുന്ന പട്ടികളെ സംരക്ഷിക്കണമെന്ന് പറയുന്നവർ…

          Read More

            കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ത്രീ ക്യാമ്പയിന് തുടക്കം

            കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ത്രീ ക്യാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത നിർവഹിച്ചു. കുടുംബരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും സേവനങ്ങളും ലഭ്യമാക്കുക, വിദഗ്ധ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തുക, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ…

            Read More

              സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! അപകടക്കെണിയൊരുക്കി ഫൂട്ട്പാത്ത്

              മാനന്തവാടി: മാനന്തവാടി കൈതക്കല്‍ വള്ളിയൂര്‍ക്കാവ് ബൈപ്പാസ് കവലയ്ക്ക് സമീപം ഫൂട്ട്പാത്തില്‍ ചിലയിടത്ത് സ്ലാബില്ലാത്തത് അപകക്കെണിയൊരുക്കുന്നു. 45 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡാണിത്. 1.50 മീറ്റര്‍ വീതിയില്‍ സ്ലാബ് ഇടുന്നതിന് പൊതുമരാമത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.കൂടാതെ ഈ ഭാഗത്ത് മൈസൂര്‍ റോഡിലെ സ്ഥാപനങ്ങളില്‍ നിന്ന് ഒഴുകി വരുന്ന മലിനജലം ഡ്രെയിനേജില്‍ കെട്ടികിടക്കുന്നുണ്ട്. ഇവിടെ സ്ലാബ് ഇടാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

              Read More

                ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

                ബത്തേരി: ബത്തേരി പഴേരി മുണ്ടക്കൊല്ലിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പന്തല്ലൂര്‍ പാക്കണ സ്വദേശി മടക്കല്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് ഹാഷിം (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ബത്തേരി പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. ബത്തേരി സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്.

                Read More

                വനിതാ തൊഴിൽ പരീശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

                വാളാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023/2024 വാർഷിക പദ്ധതിയിൽ ഉൽപ്പെടുത്തി 1500000 പതിനഞ്ച് ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച വനിതകൾക്കായുള്ള പരിശീലന കേന്ദ്രം മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൽമ മോയിൻ ഉദ്ഘാടനം ചെയ്തു. ഇരുപതാം വാർഡ് മെംബർ ജോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പത്തൊൻപതാം വാർഡ് മെംബർ പി.എം ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാനി ഇലവുങ്കൽ. മോയിൻ കാസിം. നാസർ കരിയാടൻ. സെബാസ്റ്റ്യൻ വയലിപുളിയാനിക്കൽ .ജോസ് കാട്ടുപ്പാറ.ജോബി കരിമ്പനക്കൽ. ഗോവിന്ദൻ കല്ലുമൊട്ട….

                Read More