ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ: വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ.

    കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ താമസിപ്പിക്കാനാകാത്തത് ഏറെ വിവാദമായിരുന്നു. മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയത്. ഒരു മാസം കഴിഞ്ഞിട്ടും വീടുകൾ താമസയോഗ്യമാകാത്തത് ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു .ഈ വാർത്തക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിലും വിഷുവിന്…

    Read More

    എന്റെ കേരളം’: എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെ….!ശ്രദ്ധേയമായി പോലീസ് സ്റ്റാള്‍

    കല്‍പ്പറ്റ: ഇവിടെ തോക്കുണ്ട്, ഗ്രനൈഡുണ്ട്, വയര്‍ലെസുണ്ട്, പോലീസ് ഡോഗുകളുണ്ട്, സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളുണ്ട്, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനമുണ്ട്, ജനമൈത്രി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധമുണ്ട്. എസ്‌കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലെ മേളയിലാണ് കേരളാ പോലീസിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നത്. എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെയുള്ള ആയുധങ്ങളുടെയും തിരകളുടെയും ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയുധങ്ങളെ കുറിച്ച് മനസിലാക്കാനും ഫോട്ടോയെടുക്കാനും വരെ ഇവിടെ അവസരമുണ്ട്. കൂടാതെ, ബോംബ്…

    Read More

      വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം. ഷാജി

      കല്‍പ്പറ്റ: വയനാട്ടില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി. കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവരെ കണ്ടെത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അതിനുശേഷം അപകടം സംബന്ധിച്ച് അന്വേഷണം നടത്തും. അടിക്കടി ദുരന്തങ്ങളുണ്ടാകുന്നതില്‍ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തരാണ്. ജില്ലയില്‍ നടത്തുന്ന എല്ലാ പ്രവൃത്തികളും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കിലെടുത്താകണം. മണ്ണിടിച്ചില്‍ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുത്തായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും മന്ത്രി…

      Read More

      റോബസ്റ്റ കാപ്പി കർഷകർ രാജ്യത്ത് ആദ്യമായി എഫ്.പി.സി രൂപീകരിച്ചു: ഓഫീസ് തുറന്നു.

      കൽപ്പറ്റ : രാജ്യത്ത് ആദ്യമായി കാപ്പി തോട്ടം ഉടമകൾ ചേർന്ന് കാർഷികോൽപ്പാദക കമ്പനി രൂപീകരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക നയങ്ങൾക്കനുസരിച്ചാണ് സ്വതന്ത്ര എഫ് പി സി രൂപീകരിച്ചത്. വിപണി ഇടപെടലാണ് പ്രധാന ലക്ഷ്യം. 1940 മുതൽ വയനാട്ടിൽ കാപ്പി തോട്ടം ഉടമകളുടെ രജിസ്റ്റേർഡ് സംഘടനായി വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനയുടെ അഞ്ചാം തലമുറയിലെ ഭാരവാഹികൾ ചേർന്നാണ് കാപ്പിത്തോട്ടം ഉടമകളെ ഓഹരിഉടമകളാക്കി കാർഷികോൽപാദക കമ്പനി രൂപീകരിച്ചത്. ഭൗമസൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിയുടെ പ്രചരണാർത്ഥം…

      Read More

        മോൻതാ ചുഴലിക്കാറ്റ് തീവ്രമായി; ഇന്നും നാളെയും മഴ കനക്കും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്*

          സംസ്ഥാനത്ത് ഇന്നും ബു ധനാഴ്‌ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചുദിവസം നേരിയ തോ ഇടത്തരമോ ആയ മഴയോ ഇടിയോടു കൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നും കേ ന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കി ലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവ സ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. *ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതി ട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകു ളം, തൃശൂർ ജില്ലകളിലും ബുധനാഴ്ച തിരുവ നന്തപുരം,…

        Read More

        ദേശീയ സിവിൽ സർവീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മിഥുൻ വലിയവീട്ടിൽ

        കൽപ്പറ്റ:- തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് ബാഡ്മിന്റൺ മത്സരത്തിനു ശേഷം കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച മേപ്പാടി സ്വദേശിയെ മിഥുൻ വലിയവീട്ടിൽ. ഇനിവരുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മിഥുൻ വലിയവീട്ടിൽ കേരളത്തിനുവേണ്ടി കളിക്കും. അദ്ദേഹത്തെ ഈ വരുന്ന വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് ആദരിക്കുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

        Read More

        ജുനൈദ് കൈപ്പാണിയെ ഒമാക് വയനാട് ഘടകം അനുമോദിച്ചു

        താളൂർ:മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ള ഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേടിയ വയനാട്…

        Read More

        തൊണ്ടർനാട് പാക്കേജ് വിജിലൻസ് കേസ് രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ്

        മാനന്തവാടി: തൊണ്ടർനാട് പാക്കേജിന്റെ പേരിൽ പുറത്തുവന്ന വിജിലൻസ് റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശപരവും ആണെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.2015-16 ൽ ആരംഭിച്ച പദ്ധതിക്കായി വകയിരുത്തിയത് അഞ്ചുകോടി രൂപയായിരുന്നു. ഇതിൽ വിവിധ പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലവഴിച്ച 13,58,500 രൂപയിൽ മൂന്ന് ലക്ഷത്തിലധികം രൂപയുടെ അഴിമതി നടന്നുവെന്ന പേരിലാണ് ഇപ്പോൾ പ്രചരണം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ നിർവഹണ ഉദ്യോഗസ്ഥനായി നിയമിച്ച് നടപ്പിലാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട് 2016 ൽ തയ്യാറാക്കിയ എഫ് ഐ ആറിൽ നിർവ്വഹണ…

        Read More

        രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു

        കൽപ്പറ്റ: വൈത്തിരി വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ നിന്ന് വിവിധ സംഘടനകളിൽ നിന്ന് രാജിവച്ച് അനസ് മനുവിന്റെയും മുഹമ്മദ് അനസിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു. ആർജെഡി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണയോഗത്തിൽ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻറ് പിപി ഷൈജൽ സംഘടനയിലേക്ക് സ്വീകരിച്ചു. രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജൽ കൈപ്പങ്ങൽ അധ്യക്ഷത വഹിച്ചു. ജോമിഷ് പി ജെ നിസാർ പള്ളിമുക്ക് നിഷാൽ ചുളുക്ക ജേക്കബ് പുത്തുമല നിജില്‍ ചുണ്ടേൽ ഷമീർ കൽപ്പറ്റ എന്നിവർ…

        Read More

          വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കന്നിവോട്ടര്‍

          കല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെട്ടു. ഇവിടെ ഹല്‍വ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഹല്‍വ കിട്ടാത്ത നിരാശയിലായ യുവാവ് വെബ്‌സൈറ്റില്‍ കയറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസ് നമ്പരില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. തെരഞ്ഞെടുത്ത ബൂത്തുകളില്‍ മാത്രമാണ്…

          Read More