കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും; അഞ്ച് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്….

Read More

ഉരുൾപൊട്ടൽ; നോട്ടുകൾ മാറാൻ പ്രത്യേക ക്യാംപ്.

കൽപ്പറ്റ : ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി എസ്.ബി.ഐ കോട്ടപ്പടി ബ്രാഞ്ച് മണ്ണ് കലർന്നതും വികൃതവുമായ നോട്ടുകൾ മാറ്റം ചെയ്യുന്നതിന് ഓഗസ്റ്റ് 19 മുതൽ 23 വരെ പ്രത്യേക ക്യാംപ് നടത്തും. ദുരന്തബാധിതർ ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. ഫോൺ 04936 202777 – 8547857649

Read More

വയനാട് മെഡിക്കൽ കോളേജ് ഇഫ്താർ സംഗമം നടത്തി

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് സൗഹൃദ കൂട്ടായ്മ ഒരുക്കിയ ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ടും സംഘാടകമികവ് കൊണ്ടും ശ്രദ്ധേയമായി.മുൻ വർഷങ്ങളിൽ നടത്തിയത് പോലെ മാനന്തവാടി ഗവ: യുപി (ബോർഡ്സ്കൂൾ)സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ആശുപത്രി ജീവനക്കാരും രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവരും നേഴ്സിങ് കോളേജ് വിദ്യാർഥികളുമായി 700 ൽ അതികം ആളുകൾ പങ്കെടുത്തു. എ കെ റൈഷാദ് സ്വാഗതം പറഞ്ഞു, ഡോ. സക്കീർ അധ്യക്ഷതവഹിച്ചു ഇഫ്താർസംഗമ ഉൽഘാടനം മന്ത്രി ഒആർ കേളു നിർവഹിച്ചു.ഡോ റാഷിദ്‌…

Read More

മുതിർന്ന അധ്യാപകരെയും, വിവിധ അവാർഡ് ജേതാക്കളായ അധ്യാപകരെയും ആദരിക്കുകയും, അധ്യാപക സംഗമവും സംഘടിപ്പിച്ചു

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അധ്യാപക സംഘമവും പഞ്ചായത്തിലെ സിനിയർ അധ്യാപകരെയും വിവിധ അവാർഡ് ജേതാക്കളായ അധ്യാപകരെയും ആദരിക്കുകയും ചെയ്തു തൊണ്ടർനാട് എം .ടി .എം.എച്ച്.എസ്.എസ് ഇൽ വെച്ച് നടന്ന ചടങ്ങിന് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.എം.പ്രമോദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ മീനാക്ഷി രാമൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ…

Read More

ദേശീയ മാസ്റ്റേഴ്‌സ് കായികമേളയിൽ സ്വർണം നേടി പി. അജ്മൽ.

കൽപ്പറ്റ: ഹിമാചൽ പ്രദേശിൽ വച്ചു നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് കായികമേളയിൽ കേരളത്തിനുവേണ്ടി 400 മീറ്റർ ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം നേടി പി. അജ്മൽ പോലീസിന്റെ യശസ്സുയർത്തി. കേരള പോലീസിന് വേണ്ടി അഞ്ചു തവണ ദേശീയ പോലീസ് കായികമേളയിൽ പങ്കെടുത്ത അജ്മൽ വയനാട് വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറാണ്. കണിയാമ്പറ്റ മില്ല്മുക്ക് സ്വദേശിയാണ് അജ്മൽ

Read More

    വർണ്ണക്കൂട് പുരസ്കാര നിറവിൽ കാലിക്കുനി അംഗൻവാടി

    കാവുംമന്ദം: കൗമാര പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലികുനി 2 അംഗൻവാടിക്ക് മികച്ച അംഗീകാരം. കൽപ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്റ്റിന്റെ കീഴിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഉള്ള 133 അംഗൻവാടികളിൽ 2025-26 വർഷത്തെ വർണ്ണക്കൂട് പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് കാലിക്കുനി 2 അംഗൻവാടി സ്വന്തമാക്കിയത്. പുരസ്കാര നേട്ടത്തിൽ നടത്തിയ അനുമോദന യോഗം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ എൻജി ജിഷ അധ്യക്ഷത…

    Read More

    പുളിഞ്ഞാൽ ജി.എച്ച്‌.എസിൽ ‘നല്ലപാഠം’ തുടങ്ങി

    പുളിഞ്ഞാൽ:ജി.എച്ച്. എസ് പുളിഞ്ഞാലിൽ മലയാള മനോരമയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘നല്ലപാഠം’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായ ജനകീയ വിദ്യാർഥിമുന്നേറ്റത്തിന് നേതൃത്വം നൽകുന്ന നല്ല പാഠം മാതൃകാ കൂട്ടായ്മയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർക്കുകയാണ് നല്ലപാഠം പദ്ധതിയെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഗിരീഷ് ബാബു പി. ടി, അബ്ദുൽ ജബ്ബാർ, ബിന്ദു…

    Read More

      യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആര്? ഫലം അനുകൂലമെങ്കിൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും‌

      ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കിൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം തേടും. നടപടികൾ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും. മറ്റ് തടസങ്ങളില്ലെങ്കിൽ കെസി വേണുഗോപാലിൻ്റെ ലാൻഡിംഗും പരിഗണനയിലെന്ന് സൂചന.   തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടി അധികാരത്തിൽ എത്തും എന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളിൽ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേക…

      Read More

      കന്നുകാലികള്‍ക്കും കരുതല്‍ അതിജീവനവഴിയില്‍ കര്‍ഷകര്‍

      മേപ്പാടി : ദുരന്തമേഖലയില്‍ ഒറ്റപ്പെട്ടതും അലഞ്ഞുതിരിഞ്ഞതുമായ കന്നുകാലികള്‍ക്കും അതിജീവനത്തിന് വഴിയൊരുങ്ങി. കന്നുകാലികള്‍ക്കുള്ള തീറ്റ, ആരോഗ്യപരിരക്ഷ എന്നിവയെല്ലാം മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്നു. ദുരന്തത്തെതുടര്‍ന്ന് ഒറ്റപ്പെട്ട കന്നുകാലികള്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യം മുതല്‍ തീറ്റപുല്ലും വൈക്കോലും തീറ്റ വസ്തുക്കളും നല്‍കുന്നുണ്ട്. പശുക്കള്‍ക്കും കന്നുകാലികള്‍ക്കുമുള്ള താല്‍ക്കാലിക ക്യാമ്പ് ചൂരല്‍മലയില്‍ മുമ്പേ ഒരുക്കിയിരുന്നു. തൊഴുത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന കന്നുകാലികളേക്കാള്‍ കുന്നുകളിലും തേയിലത്തോട്ടങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലും മേഞ്ഞു നടക്കുന്ന നാടന്‍ ഇനം കന്നുകാലികളാണ് ഇവിടെ ഏറെയുള്ളത്….

      Read More

      മുണ്ടക്കൈ-ചൂരൽമല സ്കൂൾ പ്രവേശനോത്സവം : സ്വാഗതസംഘം രൂപവത്കരിച്ചു

      മേപ്പാടി: മുണ്ടക്കൈ, ചൂരൽമല സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപവത്കരിച്ചു. സെപ്റ്റംബർ രണ്ടിനു മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പ്രവേശനോത്സവം. വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽനിന്നു 544 കുട്ടികളും മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിൽനിന്നു 61 കുട്ടികളും വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരും പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലുള്ള കുട്ടികളെ സ്കൂളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സഹായം തേടിയിട്ടുണ്ട്. മന്ത്രിമാരായ വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ് എന്നിവർ മുഖ്യരക്ഷാധികാരികളായും എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ…

      Read More