അധ്യാപകര്‍-ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി
വ്യവസായിക പരിശീലന രംഗത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കല്‍പ്പറ്റ ഗവ ഐ.ടി.ഐ കോളേജില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായിക പരിശീലന രംഗത്ത് സംസ്ഥാനത്തെ മികച്ച ഐ.ടി.ഐയായി കല്‍പ്പറ്റ ഗവ ഐ.ടി.ഐ മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ ഗവ ഐ.ടി.ഐ വികസന മുന്നേറ്റം സൃഷ്ടിച്ച് വ്യവസായിക പരിശീലന രംഗത്ത് മികച്ച അംഗീകാരം നേടിയതായി…
