പൊതുവിതരണ കേന്ദ്രങ്ങള്‍; വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണം

മാനന്തവാടി: പൊതുവിതരണ കേന്ദ്രങ്ങളിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക്തല യോഗം ചേര്‍ന്നു. നാല് മാസത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 250 റേഷന്‍ കടകളില്‍ പരിശോധന നടത്തി. 58 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കടയുടമകളില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതര്‍…

Read More

    ചിറക്കരയിൽ കടുവാഭീതി; വനപാലകർ തിരച്ചിൽ നടത്തി; 4 ക്യാമറകൾ സ്ഥാപിച്ചു

    മാനന്തവാടി: മാനന്തവാടി ചിറക്കര എണ്ണപ്പന ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നടപടികൾ ശക്തമാക്കി. പ്രദേശത്ത് നിരീക്ഷണത്തിനായി നാല് ക്യാമറകൾ സ്ഥാപിച്ചു.   ഇന്നലെ രാത്രി വനപാലകർ നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിൽ പുലർച്ചെ വരെ നീണ്ടു. രാവിലെ ഒമ്പത് മണി മുതൽ മാനന്തവാടി ആർ.ആർ.ടി (RRT) സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ബേഗൂർ റെയിഞ്ച് ഓഫീസർ രഞ്ജിത്ത് ഇതിന് നേതൃത്വം നൽകുന്നു.   ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. ഷഹലാസ് എന്നയാൾ കടുവയുടെ…

    Read More

    കൈക്കൂലി വാങ്ങുന്നതിനിടെ കുപ്പാടിത്തറ വിലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

    കുപ്പാടിത്തറ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവ്വേ നമ്പർ തിരുത്തുന്നതുമായി ബന്ധപ്പെട്ട് മുണ്ടക്കുറ്റി സ്വദേശിയിൽ നിന്നും 4000 രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഓഫീസറെ പറ്റി മുൻപും പരാതികൾ ഉള്ളതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരൻ വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

    Read More

    കലണ്ടർ പ്രകാശനം ചെയ്തു

    കൽപ്പറ്റ: കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KSGAMOA )2025 വർഷ കലണ്ടർ വയനാട് ജില്ലാ തല പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകി നിർവഹിച്ചു. KSGAMOA വയനാട് ജില്ലാ പ്രസിഡന്റ് ഡോ. ആരിഫ സെക്രട്ടറി ഡോ . ദിവ്യ കെ തുടങ്ങിയവർ സംബന്ധിച്ചു

    Read More

      പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

      മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന ടൗണ്‍ഷിപ്പില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 350 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. 332 വീടുകളുടെ അടിത്തറയൊരുക്കലും 331 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 310 വീടുകള്‍ക്കായുള്ള പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയായി. 306 വീടുകളുടെ അടിത്തറ നിര്‍മ്മാണം, 306 വീടുകള്‍ക്കുള്ള സ്റ്റമ്പ്, 297 വീടുകളുടെ പ്ലിന്ത്, 295 വീടുകളില്‍ ഷിയര്‍ വാള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 1500 തൊഴിലാളികളാണ്…

      Read More

      ചൂരൽമല കെ എസ് ആർ ടി സി സ്റ്റേ സർവ്വീസ് സർവ്വീസ് പുനരാംഭിച്ചു

      കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തെ തുടർന്ന് സർവ്വീസ് നിർത്തിയിരുന്ന ചുരൽമല കെ എസ് ആർ ടി സി സ്റ്റേ ബസ്സിൻ്റ സർവ്വീസ് പുനരംഭിച്ചു. കൽപ്പറ്റ പുതിയ ബസ്റ്റാൻ്റിൽ നിന്നും പുനരംഭിച്ച സർവ്വിസിന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് സർവ്വവിധ പിന്തുണയും ആശംസകളും നേർന്നു. ദുരന്ത ദിവസം പ്രസ്തുത സർവ്വീസിൽ ഉണ്ടായിരുന്ന കണ്ടക്ടറുടെയും ഡ്രൈവറുടെയും നേതൃത്വത്തിലാണ് ചൂരൽമലയുടെ വീടെടുപ്പിന് ഇന്ന് ബസ്സ് വീണ്ടും അവിടെക്ക് പുറപ്പെടുന്നത് ചടങ്ങിൽ കണ്ടക്ടർ മുഹമ്മദ് കുഞ്ഞി,ഡ്രൈവർ…

      Read More

        ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്

        തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ 15ന് വിജ്ഞാപനം ഇറക്കും. ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ്-2, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപറേറ്റീവ് ഇൻസ്പെക്ടർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, ഡ്രൈവർ തുടങ്ങി 23 തസ്തികളിലെ നിയമനത്തിനാണ് വിജ്ഞാപനം വരുന്നത്. രണ്ട് കാറ്റഗറികളിലായാണ് വിജ്ഞാപനം. 5 വർഷത്തെ…

        Read More

          ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.

          മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ ഷാജിനി ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് സി ഡി ഒ പുഷ്പലത,സെക്രട്ടറി ശ്രീജ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രായമായ അംഗങ്ങളെ ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

          Read More

            ഷിഗെല്ല: പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം

            ഷിഗെല്ല: പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം ഷിഗെല്ല പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നു. കൽപറ്റ:ജില്ലയിൽ എട്ട് വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. ഇതുവരെ 502 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 44 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.   ഇതുവരെ 164 പേരെ…

            Read More

            ചന്ദ്രോത്സവം ആഘോഷമാക്കി ജി യുപിഎസ് കമ്പളക്കാട്

            കമ്പളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കമ്പളക്കാട് യുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം,ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിന പതിപ്പ്, ചാന്ദ്രദിന ഗാനലാപനം, ചാന്ദ്രദിന ഡാൻസ് എന്നിവ നടത്തി. ചന്ദ്രനിലും വിത്തിറക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സീഡ് ക്ലബ്‌ അംഗങ്ങൾ നടത്തിയ സ്കിറ്റ് ശ്രദ്ധേയമായി. പ്രധാനാദ്ധ്യാപകൻ ഒ. സി എമ്മാനുവൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് റോസ്മേരി പി ൽ,എസ് ആർ ജി കൺവീനർ സ്വപ്ന വി…

            Read More