ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി പ്ലാസ്റ്റിക് മാന്‍
കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പ് പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്‍ ഒരുക്കിയ പ്ലാസ്റ്റിക് മാന്‍ ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടര്‍മാരിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കാനാണ് വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശരീരമാസകലം തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ചാണ് പ്ലാസ്റ്റിക് മാന്‍ ഹരിത സന്ദേശവുമായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. ഓരോരുത്തരും പ്രകൃതിയിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തെയും പരിസ്ഥിതിയെയും വരിഞ്ഞുമുറുക്കുന്നത് എന്നതിന്റെ ജീവിക്കുന്ന പ്രതീകമായാണ് പ്ലാസ്റ്റിക് മാൻ. …
