ത്രിദിന സെമിനാർ സമാപിച്ചു 

    മാനന്തവാടി : കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി വിഭാഗവും ഫയർഫ്ലൈ ഏഷ്യൻ അസോസിയേഷൻ( FAA) , ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട) സംയുക്തമായി സംഘടിപ്പിക്കുന്ന മിന്നാമിനുങ്ങുകൾ എന്ന വിഷയത്തിലുള്ള ത്രിദിന അന്തരാഷ്ട്ര സെമിനാർ പ്രൗഢമായ സമാപന സമ്മേളനത്തോടെ സമാപിച്ചു. ഈ പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും പ്രബന്ധ അവതരണങ്ങളും നടന്നു.സമാപന സമ്മേളനം ഡോ. വി പി ഉണ്ണിയാൽ ഉദ്ഘാടനം ചെയ്തു വിജ്ഞാനത്തിന്റെ കൈമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിനു പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ…

    Read More

      സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.

      കൽപറ്റ: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റി, കൽപറ്റ മേഖലാ ലൈബ്രറി സമിതി, ശക്തി ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സാനു മാസ്റ്റർ അനുസ്മരണം നടത്തി. എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്സിസികുട്ടീവ് കമ്മിറ്റി അംഗവുമായ പി.കെ.ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയംഗം കെ.രാജൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ് എന്നിവർ സംസാരിച്ചു. മേഖലാ ലൈബ്രറി സമിതി ചെയർമാൻ…

      Read More

        വിളവെടുപ്പ് കാലത്ത് വില്ലനായി കുരങ്ങുകൾ; നൂൽപ്പുഴയിൽ കർഷകർ ദുരിതത്തിൽ

        നൂൽപ്പുഴ: കാപ്പി വിളവെടുപ്പ് കാലമായതോടെ നൂൽപ്പുഴ മേഖലയിൽ കുരങ്ങുശല്യം രൂക്ഷമായി. കൂട്ടമായെത്തുന്ന കുരങ്ങുകൾ പഴുത്ത കാപ്പിക്കുരു തിന്നുതീർക്കുന്നതിനൊപ്പം ചെടികളുടെ ശിഖരങ്ങൾ ഒടിച്ചുനശിപ്പിക്കുകയുമാണ്. ഇതോടെ കാപ്പി പാകമാകുന്നതിന് മുൻപേ പച്ചക്കാപ്പി പറിച്ചെടുക്കേണ്ട ഗതികേടിലാണ് കർഷകർ.   കൃഷിനാശത്തിന് പുറമെ വീടുകൾക്ക് നേരെയും ആക്രമണം പതിവായിട്ടുണ്ട്. ഓടപ്പള്ളം, വള്ളുവാടി മേഖലകളിൽ വീടുകളുടെ ഓടുകൾ പൊളിച്ച് അകത്തുകയറി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും കുരങ്ങുകൾ നശിപ്പിക്കുകയാണ്. കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ ശല്യത്തിന് പുറമെയാണ് ഇപ്പോൾ കുരങ്ങുകളും കർഷകരെ വലയ്ക്കുന്നത്. ശല്യക്കാരായ കുരങ്ങുകളെ പിടികൂടി…

        Read More

        ശക്തമായകാറ്റിൽ ബത്തേരിയിലെ പൂമരം വീണ്ടും മറിഞ്ഞു വീണു

        ബത്തേരി: ബത്തേരിയിലെ പൂമരം മറിഞ്ഞു വീണു. ശക്തമായ മഴയിലും കാറ്റിലുമാണ് ബത്തേരി സ്വതന്ത്ര മൈതാനിക്ക് സമീപം നിന്നിരുന്ന പൂമരം വീണത്. സുൽത്താൻ ബത്തേരി നഗരത്തിൻ്റെ ഐക്കണാണ് ബോഗൺ വില്ല പൂമരം. പൂമരത്തിന് താങ്ങായി കൊടുത്തിരുന്ന കമ്പി പൊട്ടിയതോടെയാണ് പൂമരം വീണത്. മുമ്പ് കോവിഡ് കാലത്ത് ശക്തമായ കാറ്റിൽ ഇതേ പൂമരം നിലം പതിച്ചിരുന്നു. പിന്നീട് വിവിധ കൂട്ടായ്മ‌കളും സം ഘടനകളും നഗരസഭയും ചേർന്നാണ് പൂമരത്തിന് താങ്ങ് നൽകി പുതുജീവൻ നൽകിയത്.

        Read More

        ട്രെൻഡ് എജുക്കേറ്റർ കൊളാബ് സംഘടിപ്പിച്ചു

        തരുവണ:വയനാട് ജില്ലാ എസ്കെഎസ്എസ്എഫ് ട്രെൻഡ് കമ്മിറ്റി ട്രെൻഡ് എഡ്യൂക്കേറ്റർ കൊളാബ് സംഘടിപ്പിച്ചു. ജില്ലാ ട്രെൻഡ് ചെയർമാൻ നൗഷാദ് ഗസ്സാലിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അബ്ദുല്ലത്തീഫ് വാഫി തരുവണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ സ്റ്റേറ്റ് എഡ്യൂക്കേറ്റർ റിയാസ് തളീക്കര ,സ്റ്റേറ്റ് പ്രതിനിധി റാഫി മാസ്റ്റർ തരുവണ തുടങ്ങിയവർ ക്ലാസിനു നേതൃത്വം നൽകി മഹല്ല് പ്രതിനിധി എം അബ്ദുള്ള ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വയനാട് ജില്ലാ ട്രെൻഡ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി…

        Read More

        വെള്ളമുണ്ട വില്ലേജ് സമിതി ചേർന്നു

        വെള്ളമുണ്ട: വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വില്ലേജ് പരിധിയിലെ വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അബ്ദുൽ ഗഫൂർ ൽ, കേളു എ. കെ,സജി എം. പി, അമൽ എം.ബി,അക്ഷയ് എ. ആർ തുടങ്ങിയവർ സംബന്ധിച്ചു

        Read More

          ഒരുമ യൂത്ത് ക്യാംപ് സമാപിച്ചു

          കൽപറ്റ: വൈസ് മെൻ ഇൻ്റർ നാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയണിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ നടത്തിയ ജില്ലാ ക്യാംപുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾക്കായി കൽപറ്റ സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ യൂത്ത് ക്യാംപ് നടത്തി. ടി സിദ്ദിഖ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ക്യാംപ് ഡയറക്ടർ ഷാജൻ ജോസ്, സൈബർ സെക്യൂരിറ്റി അഡ്വൈസർ അഡ്വ ജിജിൽ ജോസഫ്, സ്വാമിനാഥൻ ഫൗണ്ടേഷൻ സയൻ്റിസ്റ്റ് ജോസഫ് ജോൺ, സിവിൽ പൊലീസ് ഓഫിസർമാരായ…

          Read More

            കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്: സംഘാടക സമിതി രൂപീകരിച്ചു 

            കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളിലായി മുണ്ടേരി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ചെയര്‍മാനും എം.എല്‍.എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ പ പവിത്രന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.വിശ്വനാഥന്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.റഫീഖ് എന്നിവര്‍…

            Read More

            പേര്യ സ്കൂളിൽ വായനപക്ഷാചരണം തുടങ്ങി

            പേര്യ:ഗവ. ഹൈസ്കൂൾ പേരിയയിൽ ആരംഭിച്ച വായന പക്ഷാചരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. എച്ച്. എം മുഹമ്മദ്‌ അസ്‌ലം,പി.ടി.എ പ്രസിഡന്റ്‌ ബെന്നി മെനാച്ചേരി,ഷാജി ബി. സി, ബെന്നി ആന്റണി, സൈനബ പി. എ,ദീപു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

            Read More

              ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു

              നടവയൽ: നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷനും വയനാട് ജില്ലാ നാർക്കോട്ടിക്സ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ‘ഇസാഫ് ബാലജ്യോതി കാവൽ–തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം നടന്നത്.   സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജെ ബിജു അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ്…

              Read More