സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    മാനന്തവാടി:  ശതാവരി ആയുർവേദയും കൃപ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽഎടപ്പടിയിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു ഏഴാം വാർഡ് കൗൺസിലർ അബ്ദുൽ ആസിഫ് അധ്യക്ഷത വഹിച്ചു ഒമ്പതാം വാർഡ് കൗൺസിലർ രാമചന്ദ്രൻ, ഡോക്ടർ അഷ്ന കമാല്‍, രാകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഡോക്ടർ ശരത് സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് ശ്യാം ജിത്ത് നന്ദിയും…

    Read More

      വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി, കാൽ മുറിച്ചു മാറ്റിയ സംഭവം; ജീവനക്കാരുടെ വീഴ്ചയെന്ന് കുടുംബം

      കൽപറ്റ: വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വയോധികയുടെ കാലിൽ കെഎസ്‌ആർടിസി ബസ് കയറി ഗുരുതര പരിക്കേൽക്കുകയും കാൽമുറിച്ചു മാറ്റേണ്ടി വരികയും ചെയ്‌തത്‌ ബസ് ജീവനക്കാർ വരുത്തിയ ഗുരുതര വീഴ്‌ചയെത്തുടർന്നെന്ന് കുടുംബം.   വയനാട് വൈത്തിരി സ്വദേശിയായ 65 കാരി ജാനുവിനാണ് വ്യാഴാഴ്‌ച വൈകീട്ട് ചിപ്പിലിത്തോട് വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ബസിൽ നിന്ന് ഇറങ്ങും മുൻപ് തന്നെ ഡ്രൈവർ ബസ് എടുത്തതാണ് അപകടകാരണമെന്ന് യാത്രക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം, ബസ് ഇറങ്ങിയ ശേഷം നടക്കുന്നതിനിടെ ജാനു കാൽതെറ്റി വീണതാകാമെന്നാണ്…

      Read More

        ദുരന്ത ബാധിതരും നമ്മുടെ പൗരൻമാരാണെന്നത് കേന്ദ്രം മറക്കരുത്: സംഷാദ് മരക്കാർ

        കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുത്തി തള്ളാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ദുരന്തബാധിതരും രാജ്യത്തെ പൗരന്‍മാരാണെന്നത് മറക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായി വായ്പകളെടുത്തിരുന്ന ദുരന്ത ബാധിതര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ണനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്.ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ദുരന്തബാധിതരുടെ…

        Read More

        സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

        iIതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തി.

        Read More

          ഓപ്പറേഷന്‍ തൂഫാന് കിക്കോഫ്; ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.

          ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷന്‍ തൂഫാന് കണിയാമ്പറ്റ ഗവ.യുപി സ്‌കൂളില്‍ കിക്കോഫ്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ഫ്‌ലാഷ് മോബ്, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികള്‍ നടത്തി. വാര്‍ഡ് അംഗം സജ്‌ന അന്‍ഷിഫ് അധ്യക്ഷയായ പരിപാടിയില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഫൈസല്‍, എസ്.എം.സി ചെയര്‍മാന്‍ ടി.പി. ഹാരിസ്, പിടിഎ വൈസ് പ്രസിഡന്റ് ടി.കെ. ജാഫര്‍,…

          Read More

            കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം, 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്

            തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ…

            Read More

              ജ്യോതിർഗമയ രക്തദാന ക്യാമ്പ് നടത്തി.

              കോറോം : കോറോം സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെയും എം ജെഎസ്എസ് എ മലബാർ ഭദ്രാസനത്തിന്റെ ഗോൾഡൻ ജൂബിലിയുടെയും ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ ഉദ്ഘാടനം ചെയ്തു . ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ടീം ജ്യോതിർഗമയ കോ- ഓർഡിനേറ്റർ കെ.എം. ഷിനോജ് രക്തദാന സന്ദേശം നൽകി. പള്ളി സെക്രട്ടറി അഖിൽ ഏലിയാസ് , ഫാ. എൽദോ ഷാജു പനച്ചിയിൽ , ഫാ….

              Read More

              ‘സ്നേഹയാത്ര’രണ്ടാം പതിപ്പ് ഫെബ്രുവരി 25 ന്

              വെള്ളമുണ്ട: എഴുപത് വയസ്സ് പിന്നിട്ടവർ ക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്‌തൂട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ‘സ്നേഹയാത്ര’ ഫെബ്രുവരി 25 ന് വെള്ളമുണ്ടയിൽ നിന്നും പുറപ്പെടും. 70 വയസ്സ് പിന്നിട്ടിട്ടും പല കാരണങ്ങളാൽ കടലും കാണാനും തീവണ്ടി യാത്ര നടത്താനും സാധിക്കാത്ത വെള്ളമുണ്ട പഞ്ചായത്ത്‌ പരിധിയിലെ ആളുകൾക്കാണ് യാത്രയ്ക്ക് അവസരം നൽകുന്നത്. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 5 ന് അവസാനിക്കും.വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അവലോകനയോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്…

              Read More

              സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

              കൽപറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ നേതൃത്വത്തിൽ കൽപറ്റയിൽ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഏറ്റവും മിതമായ നിരക്കിൽ പഠനോപകരണങ്ങൾ, കുട ബാഗ്, പേന, പെൻസിൽ ഉൾപ്പെടെ ആവശ്യമായവ എല്ലാം ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണ് യൂണിവേഴ്സിറ്റി സെൻട്രൽ സ്റ്റോർ.10% മുതൽ 60% വരെ വിലക്കുറവിൽ കഴിഞ്ഞ വർഷവും സംഘത്തിന്റെ സ്കൂൾ ബസാർ പ്രവർത്തനം നടത്തിയിരുന്നു.സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ…

              Read More

                കുടുംബ ബഡ്ജറ്റ് തകർത്തവരെ തിരിച്ചറിയുക; ജിനി തോമസ്

                കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ വിവിധ സാമ്പത്തിക അവകാശങ്ങൾ തടഞ്ഞുവച്ച് കുടുംബ ബഡ്ജറ്റ് തകർത്ത ഇടത് സർക്കാരിനെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ജിനി തോമസ് പറഞ്ഞു. വനിത ദിനവുമായി ബന്ധപ്പെട്ട് എൻജിഒ അസോസിയേഷൻ വനിതാ ഫോറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത ഫോറം ജില്ലാ കൺവീനർ ഗ്ലോറിൻ സെക്വീറ അധ്യഷത വഹിച്ചു. പി.പുഷ്പവല്ലി, കെ.വി ബിന്ദുലേഖ, പി.പി ഫാസില , ആൻസി തോമസ്, ഷെറിൻ…

                Read More