പൊതുപ്രവർത്തനത്തിൽ വ്യത്യസ്ഥത പുലർത്തി കുറച്ച് പേർ.

പൊതുപ്രവർത്ത രംഗത്ത് മാതൃകയായി നാട്ടിലെ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അബൂബക്കർ റ്റി.എച്ച്,സി.കൃഷ്ണൻ, പി.റ്റി ഉസ്മാൻ, സൗജ, ജോസ്, ജയപ്രകാശ്, ദിവാകരൻ എന്നിവർ. കാൻസർ രോഗികൾ, ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബം, ഡയാലിസിസ് രോഗി, മറ്റ് സഹായമില്ലാതെ പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വയോജന ദമ്പതികൾ, ഇത്തരക്കാർക്ക് സമാനമസ്ക്കരിൽ നിന്ന് ചെറിയ, ചെറിയ ഫണ്ടുകൾ കളക്റ്റ് ചെയ്ത് ഭക്ഷണ കിറ്റിലൂടേയും, വസ്ത്രങ്ങൾ നൽകിയും 3000 കുടുംബങ്ങളിൽ നിന്ന് അവശത അനുഭവിക്കുന്ന27 പേർക്ക് ആശ്വാസത്തിന് വക നൽകുന്ന സഹായങ്ങൾ ഗാന്ധി…

Read More

    ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

    ബത്തേരി: ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച് ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ അർഷാദ് അലിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

    Read More

      വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ നിരവധി പദ്ധതി ആവിഷ്കരിച്ചു: മന്ത്രി ഒ.ആർ കേളു

      അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നിരവധി പദ്ധതി ആവിഷ്കരിച്ചതായി  പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. അതിരാറ്റുകുന്ന് ഗവ ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം, വർണ്ണകൂടാരം, പ്രവേശന കവാടം, ഓഫീസ് കം സ്റ്റാഫ്‌ റൂം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാരിരുന്നു മന്ത്രി. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്.  രണ്ടര കോടി രൂപ ചെലവിലാണ് അതിരാറ്റുകുന്ന് സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. രണ്ടുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിൽ എട്ട്…

      Read More

        ടൂറിസ്റ്റ് ബസിലെ ലേസർ ലൈറ്റുകളും രൂപമാറ്റവും നിലപാട് കടുപ്പിച്ച് ഹൈക്കോടതി

        കൊച്ചി: ടൂറിസ്റ്റ് ബസുകളുടെ രൂപ മാറ്റത്തിലും ബസിലെ ലേസർ ലൈറ്റുകളുടെ ഉപയോഗത്തിലും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർ ക്യാബിനിൽ വച്ച് വ്‌ളോഗ് ചിത്രീകരിക്കുന്നതിനും, ബസ്സുകളിലെ അമിത ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരേ കർശന നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കും കോടതി നിർദേശം നൽകി.   വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്‌നങ്ങൾസംബന്ധിച്ച് സ്വമേധയായെടുത്ത കേസിലാണ് ഉത്തരവ്. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ കോടതിയിൽ പരിശോധിച്ചിരുന്നു. ഡ്രൈവർക്യാബിനിൽ വച്ച് വീഡിയോ ചിത്രീകരിച്ച്…

        Read More

          വാളയാര്‍ ആള്‍ക്കൂട്ടക്കൊല ക്രൈംബ്രാഞ്ചിന് ; അന്വേഷണം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ

          പാലക്കാട് :വാളയാര്‍ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. ഛത്തിസ്ഗഢ് സ്വദേശി രാംമനോഹര്‍ വയ്യാറാണ് (31) കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.   ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാംമനോഹര്‍ കുഴഞ്ഞു…

          Read More

          ചെമ്പട്ടിയില്‍ ട്രൈബല്‍ ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി

          ചുണ്ടേല്‍: ചെമ്പട്ടിയില്‍ ട്രൈബല്‍ ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എസ്. സുജിന അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. പുസ്തക ചലഞ്ചിന്റെ ഭാഗമായി പൂക്കോട് ഡയറി കോളജ് പത്താം നമ്പര്‍ എന്‍എസ്എസ് യൂണിറ്റ് സമാഹരിച്ച 200 പുസ്തകങ്ങള്‍ ആന്‍ജലോ പൗലോസ് ലൈബ്രറി സെക്രട്ടറി ബബീഷ് കുമാറിന് കൈമാറി. ജിപ്‌സ ജഗദീഷ് സ്വാഗതവും എം. മണി നന്ദിയും പറഞ്ഞു.

          Read More

          ബത്തേരിയിലെ സ്‌കൂളുകളിൽ സോളാര്‍ വിപ്ലവം; സ്കൂളുകൾ ഒന്നൊന്നായി ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക്

          ബത്തേരിയിലെ സ്‌കൂളുകളിൽ സോളാര്‍ വിപ്ലവം; സ്കൂളുകൾ ഒന്നൊന്നായി ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക് -നടപ്പാക്കിയത് ഗവ. സർവജന, ബീനാച്ചി, കുപ്പാടി സ്‌കൂളുകളിൽ -അടുത്ത ഘട്ടത്തിൽ ഓടപ്പളം, ചേനാട് സ്കൂളുകൾ -സോളാർ നടപ്പാക്കിയ സ്‌കൂളുകളിലെ വൈദ്യുതി ബില്ലിൽ വൻ കുറവ് പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊര്‍ജസംരക്ഷണത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് സുൽത്താൻ ബത്തേരി നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും വൈദ്യുതിക്കായി സൗരോര്‍ജം ഉപയോഗപ്പെടുത്തണമെന്ന തീരുമാനം ഇപ്പോൾ മൂന്ന് സ്കൂളുകളിൽ പ്രാവര്‍ത്തികമായി. കഴിഞ്ഞ ദിവസമാണ് ഗവ. സര്‍വജന വൊക്കേഷണൽ ഹയര്‍…

          Read More

            സേവനത്തിന് ബിഗ് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു

            പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും സംയുക്തമായി യാത്രയപ്പ് നല്‍കി. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ ഷറഫുദ്ദീന്‍ വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ. സാജു, അനീഷ് കൈതേരി വീട്ടില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ.മാരായ…

            Read More

              ഭരണഭാഷാ സേവന പുരസ്‌കാരം ബിജു ജോസഫിന്

              ഭരണരംഗത്ത് മലയാളം ഭാഷ പ്രയോഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരം സുല്‍ത്താന്‍ ബത്തേരി കിടങ്ങനാട് വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ബിജു ജോസഫിന്. ജില്ലാതലത്തില്‍ നടന്ന് ക്ലാസ്-ത്രി വിഭാഗത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷ പരിപാടിയില്‍ എ.ഡി.എം കെ ദേവകി ബിജു ജോസഫിന് സത് സേവന സര്‍ട്ടിഫിക്കറ്റ് കൈമാറി.

              Read More

              മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച ജീവനക്കാരെ അനുമോദിച്ചു.

              മാനന്തവാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഡോക്ടര്‍മാര്‍ നേഴ്‌സ്മാര്‍ അറ്റന്‍ഡര്‍മാര്‍ ഡ്രൈവര്‍മാര്‍, തുടങ്ങിയ 120ല്‍ പരം ജീവനക്കാരാണ് രാപ്പകൽ ഭേദമന്യേ ദുരന്ത ഭൂമികയിൽ സേവനമനുഷ്‌ഠിച്ചത്. ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനത്തെ ആശുപത്രി സൂപ്രണ്ട് ഡോക്ട്‌ടർ വി.പി രാജേഷ് അഭിനന്ദിച്ചു. സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ.സക്കീർ.സി അധ്യക്ഷത വഹിച്ചു. ആർഎംഒ ഡോ.അർജ്ജുൻ ജോസ് ജീവനക്കാരെ ആദരിച്ചു. സെക്രട്ടറി കെ.അൻവർ, ജോയിൻ സെക്രട്ടറി ജിഷ സിസ്റ്റർ, ട്രഷറർ മിനി പി.എസ്,…

              Read More