അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റി മീലാദ് റാലി നടത്തി

    അഞ്ചുകുന്ന് :അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. മഹല്ല് ഖത്തീബ് സിയാദ് ഫൈസി തിരുവനന്തപുരം, മഹല്ല് പ്രസിഡൻ്റ് കക്കാടൻ അബ്ദുല്ല, മസ്ജിദ് പുനർനിർമ്മാണ കമ്മറ്റി ചെയർമാൻ ഉസ്മാൻ അണിയേരി നേതൃത്വം നൽകി. വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം മഹല്ല് ചെയർമാൻ പടയൻ അബ്ദുല്ല ഹാജി പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടികൾ വിദ്യാർത്ഥികളുടെ കലാ- സാംസ്കാരീക മൽസരങ്ങൾ, ബുർദ്ദ മജ്ലിസ്, ദുആ സദസ്സ് തുടങ്ങിയ വിവിധ പരിപാടികളോടെ സമാപിച്ചു.

    Read More

      കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു

      കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു. കേണിച്ചിറ ആശാൻ കവല ചുണ്ടൻ മാക്കിൽ സത്യൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ അണ്ണാംവയൽ ചെള്ളിച്ചിറയിലുള്ള വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്

      Read More

        കൂട്ടിനുണ്ട് എടവക 2k26: സംഘാടക സമിതി രൂപീകരിച്ചു

        മാനന്തവാടി : കൂട്ടിനുണ്ട് എടവക 2K26 എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. എടവക പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ലീല ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സുബൈദ തോക്കൻ, വിനോദ് തോട്ടത്തിൽ, എടവക സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.കെ.സി.പുഷ്പ, ഹെൽത്ത് ഇൻസ്പെക്ടർ കെ.റഫീഖ് അലി,…

        Read More

          സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം: ജില്ലാ കളക്ടര്‍

          2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷിക്കണം.   ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ‘AI-Generated’ എന്ന ലേബല്‍ ഇല്ലാത്ത…

          Read More

          അക്ഷരം വായനശാല ഗ്രാമോത്സവം സംഘടിപ്പിച്ചു

          നെല്ലൂർനാട്: മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശം ഉയർത്തി അക്ഷരം വായനശാല പുതിയിടംകുന്നിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുമിത്ര ബാബു അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ എ സന്തോഷ്, കൺവീനർ ആര്യന്ത് ഇ ജി, സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ, ജെയ്മോൻ കല്ലോലിൽ, ഹണിമോൾ ഷാജു, കെ എ രാജൻ .മോബിൻ…

          Read More

          ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു.

          ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു. കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ കെ രവീന്ദ്രനുള്ള യാത്രയയപ്പും സംസ്ഥാന ജനറൽ സെക്രട്ടറി സി കെ റസാക്ക് ഉദ്ഘാടനം ചെയ്തു. വനം വകുപ്പിലെ മുഴുവൻ വാഹനങ്ങളിലും സ്ഥിരം ഡ്രൈവർ നിയമനം നടത്തുക. മനുഷ്യവന്യജീവി സംഘർഷ ലഘൂകരിക്കുന്നതോടൊപ്പം ജീവനക്കാർക്കും മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ജിതിൻ.എൻ. കെ അധ്യക്ഷനായി പി ജി ഷാജി. എൻ കൃഷ്ണൻകുട്ടി. കെ കെ രവീന്ദ്രൻ….

          Read More

            മെഡിക്കൽ ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവം; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

            വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം മാനന്തവാടി കെ ടി ജംഗ്ഷനിലെ സിറ്റി മെഡിക്കൽ ഷോപ്പ് ഉടമയെ ഇന്നലെ രാത്രി ഒരു സംഘം മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും ഗാന്ധി പാർക്കിൽ വിശദീകരണയോഗവും നടത്തി   യോഗത്തിൽ ഉസ്മാൻ വ്യാപാരി വ്യവസായി ഏകോപന സമിതി (പ്രസിഡണ്ട്),പി വി മഹേഷ് (സെക്രട്ടറി) എൻ സിബി (ട്രഷറർ )…

            Read More

            കെ4കെയർ -സാന്ത്വന രംഗത്തെ കുടുംബശ്രീ സംരഭം: രണ്ടാം ഘട്ട പരിശീലനം സമാപിച്ചു.

            മാനന്തവാടി : കെയർ ഇക്കോണമിയിലെ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് കുടുംബശ്രീ സംരഭ മാതൃകയിൽ ആരംഭിക്കുന്ന കെ 4 കെയർ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം സമാപിച്ചു. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള ടൂൾ കിറ്റ്, യൂണിഫോം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തി. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ വി കെ റജീന നിർവഹിച്ചു. ഫാദർ ജോമേഷ് (അസിസ്റ്റന്റ് ഡയറക്ടർ,സെന്റ് ജോസഫ് ഹോസ്പിറ്റൽ, മാനന്തവാടി) അദ്യക്ഷത വഹിച്ചു. ട്രെയിനിങ് ഏജൻസിയായ HLFF PPT പ്രതിനിധി മോഹിഷ, ബ്ലോക്ക്‌ കോർഡിനേറ്റർ…

            Read More

              അഞ്ചുകുന്നിൽ ഭക്ഷ്യവിഷബാധ: 10 പേർ ചികിത്സയിൽ

              അഞ്ചുകുന്ന്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് 10 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒക്ടോബർ 31-ന് അഞ്ചുകുന്ന് ‘അറബിക് കിച്ചൻ’ എന്ന ഹോട്ടലിൽ നിന്ന് ഷവർമയും മറ്റ് വിഭവങ്ങളും കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദി, വയറിളക്കം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ആദ്യം അഞ്ചുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ചിലരെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗർഭിണിയായ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും…

              Read More

                പൊങ്ങിനി ക്ഷേത്രം ഉത്സവം നാളെ മുതല്‍

                കണിയാമ്പറ്റ:വയനാട്ടിലെ പുരാതനമായതും പ്രസിദ്ധവുമായ പൊങ്ങിനി പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം നാളെ (ജനുവരി 31) ഫെബ്രുവരി 6 വരെ നടത്തുമെന്നു ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ ശുദ്ധി കര്‍മ്മങ്ങളും, സര്‍പ്പബലിയോടെയും ആരംഭിക്കും. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫെബ്രുവരി 1 ന് കൊടിയേറുന്ന ഉത്സവം 6 ന് ആറാട്ടുബലിയോടെ സമാപിക്കും. വിവിധ കലാപരിപാടികളും , നാടകങ്ങളും, താലപ്പൊലി വരവുകളും ഉത്സവത്തിന് മാറ്റുകൂട്ടും. ഉത്സവ ദിനങ്ങളില്‍ ദിവസവും ഭക്തജനങ്ങള്‍ക്ക്…

                Read More