ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

    സുൽത്താൻബത്തേരി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സുൽത്താൻബത്തേരി ചെതലയം പുകലമാളം തൈത്തൊടി വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ അബ്ദുൽ മുത്തലിബാണ് (33)മരിച്ചത്. ഇന്നലെ രാത്രി 8:40 ഓടെയാണ് ദേശീയപാതയിൽ തിരുനെല്ലിക്ക് സമീപം അപകടം ഉണ്ടായത്. തിരുനെല്ലി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം അടിച്ച ശേഷം അബ്ദുൽ മുത്തലിബ് ബൈക്കുമായി റോഡിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുയായിരുന്നു, ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻതന്നെ സുൽത്താൻബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ…

    Read More

      ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണം: ഫാ. ജോസ് മേലാട്ട്കൊച്ചയിൽ

      ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണം: ഫാ. ജോസ് മേലാട്ട്കൊച്ചയിൽ – വയനാട് പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തിൽ ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ സംസാരിക്കുന്നു   കല്പറ്റ: മനുഷ്യർ തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കി ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണമെന്ന് ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യത്വമുണ്ടാവണം. പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ നമോരോരുത്തർക്കും…

      Read More

        സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തൽ: സാലി റാട്ടക്കൊല്ലി പോലീസിൽ പരാതി നൽകി.

        സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തൽ: സാലി റാട്ടക്കൊല്ലി പോലീസിൽ പരാതി നൽകി. റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി.   സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്ന ചില കേസുകളുമായി ബന്ധപ്പെട്ട്, ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ജാമ്യം എടുക്കുവാനോ ഫൈന്‍ അടക്കുവാനോ അന്നത്തെ സാഹചര്യത്തില്‍ തനിക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ 02/12/2025 രാവിലെ 10 മണിയോടെ കല്‍പ്പറ്റ എം.എല്‍.എ ഓഫീസിന് സമീപത്തു…

        Read More

          സ്റ്റെഫി ടീച്ചർക്ക് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

          മാനന്തവാടി: കല്ലോടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അധ്യാപിക സ്റ്റെഫി വിനീതിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. കുഞ്ഞു വിദ്യാർത്ഥികൾഉൾപ്പടെ ആയിരകണക്കിനാളുകളുടെ അശ്രുപൂജകൾക്കിടെ മൃതദേഹം കല്ലോടി സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 14 വർഷമായി അധ്യാപികയായി ജോലി ചെയ്തു വന്ന സ്റ്റെഫി ഭർത്താവ് വിനീതിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുംവഴിയാണ് മറ്റൊരു സ്കൂളിൻ്റെ ട്രാവലർ ഇടിച്ച് അപകടമുണ്ടാവുന്നത്.   കഴിഞ്ഞ ചൊച്ചാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി…

          Read More

          ലോഗോ പ്രകാശനം ചെയ്തു

          മാനന്തവാടി : എടവക പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ. പി. സ്ക്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജനറൽ കൺവീനർ കെ. ആർ. സദാനന്ദൻ കെ.എം. ഷിനോജിന് കൈമാറി നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ മച്ചഞ്ചേരി അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി. കെ. മാധവൻ, കൺവീനർ ഹെഡ്മിസ്ട്രസ് ബിന്ദു ലക്ഷ്മി, വാർഡ് മെമ്പർ മിനി തുളസീധരൻ , കെ. ആർ. ജയപ്രകാശ് , സുധീർ കുമാർ മാങ്ങലാടി, ജയകുമാർ എന്നിവർ…

          Read More

            ചുണ്ടേല്‍, ചേലോട്‌, ഒലിവുമല തുടങ്ങിയ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി

            വൈത്തിരി: ചുണ്ടേല്‍, ചേലോട്‌, ഒലിവുമല തുടങ്ങിയ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഈ പ്രദേശങ്ങളില്‍ ആനകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്‌.ഒറ്റയ്‌ക്കും കൂട്ടമായും ഇറങ്ങുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്‌ സൃഷ്‌ടിക്കുകയാണ്‌. സദാസമയവും വാഹനത്തിരക്കുള്ള കോഴിക്കോട്‌-കൊല്ലേഗല്‍ ദേശീയപാതയോരത്തെ ചേലോട്‌ റോഡരികില്‍പ്പോലും പതിവായി കാട്ടാനകള്‍ എത്തുന്നതോടെ പ്രദേശവാസികളുടെ രാത്രിയാത്രയും ഭയത്തോടെയാണ്‌. ഒലിവുമലയോട്‌ ചേര്‍ന്ന ചുണ്ടവയല്‍, തളിമല മേഖലകളിലും ആനയുടെ ആക്രമണം പതിവ്‌ കാഴ്‌ചയായി മാറി. ജനകീയ ഫെന്‍സിംഗ്‌ സംവിധാനങ്ങള്‍ തകര്‍ന്നതാണ്‌ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക്‌ ഇറങ്ങാന്‍…

            Read More

            വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരവും നിന്ദ്യവും: കെ.സി.വേണുഗോപാൽ എംപി

            കൽപ്പറ്റ : ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ദുരന്തബാധിതരുടെ കണ്ണീർ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്.എന്നാൽ ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേർചിത്രമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. എസ്ഡിആർഎഫ് വിഹിതത്തെ വയനാട് പാക്കേജിൽ തട്ടിക്കിഴിക്കുന്ന കേന്ദ്രസർക്കാർ സമീപനം നിന്ദ്യവും…

            Read More

            പൂരം കലക്കിയ സിപിഎമ്മിനു വോട്ടര്‍മാര്‍ മറുപടി നല്‍കും: കെ. മുരളീധരന്‍.

            മാനന്തവാടി: കേരളത്തില്‍നിന്നു ബിജെപിക്ക് എംപിയെ നല്‍കാന്‍ തൃശൂര്‍പ്പൂരം കലക്കിയ സിപിഎമ്മിനു ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍. ഒണ്ടയങ്ങാടിയില്‍ യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും സിപിഎമ്മും നടത്തുന്ന നാടകങ്ങള്‍ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിക്കുവേണ്ടി തൃശൂര്‍പ്പൂരം കലക്കിയതാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തേണ്ടത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലാതായി. ഗുണ്ടകള്‍ ഏറ്റുമുട്ടുമ്പോള്‍ ഭരണകൂടത്തിന്റെ ഇടപെടല്‍മൂലം പോലീസ് നോക്കിനില്‍ക്കേണ്ട സ്ഥിതിയാണ്. കേരളത്തില്‍…

            Read More

              ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്: ഡ്രൈ ഡേയില്‍ കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

              ബത്തേരി: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, കോട്ടക്കുന്ന്, പുത്തന്‍പുരയില്‍ വീട്ടില്‍, പി.സി. ബിനോയ്(56)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഏഴ് കുപ്പി കര്‍ണാടക മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.   03.04.2026 തീയതി ദു:ഖ വെള്ളിയാഴ്ച വൈകീട്ടോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് മദ്യം കടത്താന്‍…

              Read More

              ആയുഷ് ഗ്രാമം വയനാടിൻ്റെ യോഗ പരിശീലനം; ബഡ്സ് പാരഡൈസിൽ

              തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായ് ലോഗോ പ്രകാശനം ചെയ്തു. യോഗ ദിന ലോഗോ പ്രകാശനം വാർഡ് മെമ്പർ കെ ജി ജയ നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമിൻ്റെ നേതൃത്വത്തിൽ നാല് വർഷമായി ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകുന്നുണ്ട്. ആയുഷ് ഗ്രാമം യോഗ പരിശീലക വി അശ്വതി, അറ്റൻ്റർ പി എഫ് ബിബിൻ എന്നിവർ ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് യോഗ…

              Read More