ഏകദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.

മാനന്തവാടി : മാനന്തവാടി കുടുംബശ്രീ രണ്ടിന്റെ ആഭിമുഖ്യത്തിൽ, സെഞ്ച്വറി ഫാഷൻ സിറ്റിയുടെ സഹകരണത്തോടെ ഏകദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ ക്ഷേമകാര്യസ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ പരിപാടി ഉൽഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു. മാർഗരറ്റ് തോമസ്, ഗീത ശശി, സലാം എന്നിവർ സംസാരിച്ചു. റാഷിദ് കോഴിക്കോട് പരിശീലനത്തിന് നേത്യത്വം നൽകി

Read More

    പി.സി മജീദ് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു

    തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറായി പി.സി മജീദ് ചുമതലയേറ്റു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഒ ാര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പനമരം, മാനന്തവാടി ബ്ലോക്കുകളില്‍ ബി.ഡി.ഒ, വയനാട് അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍), ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

    Read More

      ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ മധ്യവയക ബസ്സിടിച്ച് മരിച്ചു.

      ബത്തേരി പഴൂരിൽ ധ്യാനം കഴിഞ്ഞ് മടങ്ങിയ മധ്യവയക ബസ്സിടിച്ച് മരിച്ചു. ബത്തേരി പഴൂർ സെൻറ് ആൻറണീസ് പള്ളിയിൽ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാൽ മടിക്കേരി സ്വദേശി പൂവത്തിങ്കൽ ത്രേസ്യ (57) ആണ് മരണപ്പെട്ടത്.   വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ് കയറാനായി റോഡ് മുറിച്ച് കടന്ന സ്ത്രീ അതേ ബസ് കയറി മരണപ്പെടുകയായിരുന്നു.   അപകടം നടന്ന തൽക്ഷണം ആള് മരണപ്പെട്ടു. മൃതദേഹം ബത്തേരി താലൂക്ക്…

      Read More

        മേപ്പാടി ബോചെ 1000 ഏക്കറിൽ കാർണിവലിന് തുടക്കമാകുന്നു; വേടനും ഗൗരിലക്ഷ്മിയും എത്തും

        മേപ്പാടി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ സംഘടിപ്പിക്കുന്ന മെഗാ കാർണിവലിന് ഡിസംബർ 23-ന് തുടക്കമാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വയനാട് ടൂറിസം അസോസിയേഷൻ, ബോചെ 1000 ഏക്കർ ലേബർ വെൽഫെയർ കമ്മിറ്റി എന്നിവർ സംയുക്തമായാണ് ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്.   ഡിസംബർ 23-ന് വൈകുന്നേരം 4 മണിക്ക് മേപ്പാടി ടൗണിൽ നടക്കുന്ന റോഡ് ഷോയോടെയാണ് കാർണിവലിന് തുടക്കമാകുക. അന്നേദിവസം വൈകുന്നേരം 7 മണിക്ക്…

        Read More

        നെല്ലാക്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി

        ഗൂഡല്ലൂർ: നെല്ലാക്കോട്ട ടൗണില്‍ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാവിലെ 6.45നാണ് കാട്ടുകൊന്പൻ റാക്കോട് റോഡിലൂടെ ടൗണില്‍ എത്തിയത്. ആനയെ കണ്ട് ആളുകള്‍ പരിഭ്രാന്തരായി. ആന പിന്നീട് പാട്ടവയല്‍ റോഡിലൂടെ വനത്തിലേക്ക് നീങ്ങി. ആന പോയതിനുശേഷമാണ് ടൗണില്‍ ഉണ്ടായിരുന്നവരുടെ ആശങ്ക അകന്നത്.

        Read More

        ഉരുൾപ്പൊട്ടൽ: ഗോ- നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ ഇന്നാരംഭിക്കും

        മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനായുള്ള അതിവേഗ നടപടികൾക്കൊപ്പം ഉരുൾ ദുരന്ത പ്രദേശത്തെ ഗോ, നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ ഇന്ന് (ജനുവരി 7) ആരംഭിക്കും. ഉരുൾപൊട്ടൽ പ്രദേശത്തെ ഭൂമിശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക. പുഴയിൽ ഉരുൾ അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടിയ ഭഗത്ത് നിന്നും മുപ്പത് മീറ്ററും ചില ഭാഗങ്ങളിൽ 50 മീറ്ററുമാണ് സമിതി നിശ്ചയിച്ച ഗോ, നോ ഗോ…

        Read More

          സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ

          സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്‌മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.   നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ…

          Read More

            അനുമോദനവും, സഹായ വിതരണവും നടത്തി

            കൽപറ്റ:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കേരള ഡ്രൈവേഴ്സ് ചങ്ക് ബോസ് (KDCB) വയനാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിക്കുകയും, അപകടത്തിൽ അരയ്ക്ക് താഴെ തളർന്ന കൽപറ്റ സ്വദേശിയായ ഷഫീഖിന് ഓട്ടോറിക്ഷയും, സംഘടനാംഗമായ അർജുന്റെ ഡി.എം.ഡി. രോഗബാധിതനായ മകൻ വിശ്വജിത്തിന് ഇലക്ട്രിക് വീൽചെയറും കൈമാറി. കൽപറ്റ ഇസാഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ കൂടെയുള്ള ആളുകളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്നതിൽ കെ.ഡി.സി.ബി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന്…

            Read More

              പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി

              കല്‍പ്പറ്റ: വേനല്‍ക്കാലത്ത് അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് അവര്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ പുഴയില്‍ തടയണകള്‍ നിര്‍മ്മിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തി കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് എം എല്‍ എ കത്ത് നല്‍കി. കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ പ്രസ്തുത പ്രദേശത്തെ…

              Read More

                ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു.

                ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ മാനന്തവാടി, വയനാട് സ്കിൽ പാർക്കിൽ ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്ത് നടന്നു വരുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് ജാഗ്രത ഉണ്ടാകുവാൻ വേണ്ടി ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ മുരളീധരൻ, ശ്രീ വിമല കുമാരൻ സി എ, ശ്രീമതി സിന്ധു വിനോദ് എന്നിവർ ക്ലാസ് എടുത്തു. വയനാട് സ്കിൽ പാർക്ക് എം ഡി അനീഷ് C Dit നന്ദി പറഞ്ഞു.

                Read More