വയനാട് ദുരന്തം കേന്ദ്രത്തിൻ്റേത് ക്രൂരമായ നിലപാട്; ഇസ്കഫ്

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട് അത്യന്തം ക്രൂരവും നിന്ദ്യവും ആണെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ കുറ്റപ്പെടുത്തി. മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച ഇസ്കഫ് പ്രതിനിധി സംഘം വിവിധ മേഖലകളിലുള്ള ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. ദുരന്തം പ്രത്യക്ഷത്തിൽ ബാധിച്ചത് മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളെ മാത്രം ആണെങ്കിലും ദുരന്തത്തിൻ്റെ വ്യാപ്തി വയനാട്…

Read More

നിയമനടപടി സ്വീകരിക്കും

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിനെയും പഞ്ചായത്തിന് കീഴിൽ സാമൂഹിക പ്രതിബന്ധതയോടു കൂടി സേവനം ചെയ്തു വരുന്ന, ഹരിത കർമ്മ സേനയുടെ യൂസർ ഫീ സംബന്ധിച്ച് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, പഞ്ചായത്തിൻ്റെ പൊതുജന സേവനങ്ങളെ ബോധപൂർവ്വം ഇകഴ്ത്തിക്കാണിക്കുകയും, ആയത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Read More

    മുസ്ലിം ലീഗ് നിര്‍മ്മിക്കുന്ന വീട് ഫെബ്രുവരി 28 ന് തന്നെ കൊടുക്കും, തിയ്യതിയില്‍ മാറ്റമില്ല: പി എം എ സലാം

    കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം മുന്‍ നിശ്ചയപ്രകാരം ഫെബ്രുവരി 28 ന് തന്നെ നടക്കുമെന്ന് പി എം എ സലാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ആദ്യഘട്ടത്തില്‍ കൈമാറുന്ന 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ‘അറിയിപ്പ്, തിയ്യതിയില്‍ മാറ്റമില്ല വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം മുന്‍ നിശ്ചയപ്രകാരം…

    Read More

      ഉച്ചഭാഷിണി അനുമതി ഇനി ഓൺലൈനിൽ: പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല

      ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ…

      Read More

        എടപ്പെട്ടി സ്‌കൂളിൽ റെഡ് ഡേ ആഘോഷിച്ചു

        എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ എൽ കെ ജി , യു കെ ജി ക്ലാസ്സുകളിൽ റെഡ് ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു. വിദ്യാർത്ഥികൾ ചുവന്ന നിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, കളിപ്പാടങ്ങൾ എന്നിവ കൊണ്ടുവന്നു. റെഡ് ഡേയുമായി ബന്ധപ്പെട്ട ആർഷകമായ പഠനപ്രവർത്തനങ്ങൾ നടത്തി. അധ്യാപികമാരായ അനുപമ സജിത്ത്, വി എം ആഷിമ, ശ്രീജ സതീശൻ എന്നിവർ നേതൃത്വം നൽകി.

        Read More

        വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം: കോഫി ഗ്രോവേർസ് അസോസിയേഷൻ

        കൽപ്പറ്റ: വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് താത്കാലിക പരിഹാരമല്ലാതെ ശാശ്വതമായ പരിഹാരമാണ് വയനാട്ടിലെ കൃഷിക്കാർക്ക് വേണ്ടതെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ വയനാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനംകൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന വയനാട്ടിലെ കർഷകർ ഇപ്പോൾ വന്യമൃഗങ്ങളെ കൊണ്ടും ഏറെ വലയുകയാണ്. എത്രയും പെട്ടെന്ന് കർഷകന്റെ വിളകൾകൾക്ക് സുരക്ഷ നൽകുന്നതോടൊപ്പം ജീവൻ സംരക്ഷിക്കാനുള്ള തരത്തിൽ ശാശ്വത പരിഹാരം കാണണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു മരണപ്പെട്ട കർഷകന്റെ നിര്യാണത്തിൽ കമ്മിറ്റി അനുശോചനം രേപ്പെടുത്തി. പ്രസിഡണ്ട് അനൂപ് പാലുകുന്ന്…

        Read More

        കേരളത്തിലെ യുഡിഎഫ് തരംഗം ഇടതുദുർഭരണത്തിനെതിരായ ജനവിധി: ടി സിദ്ധിഖ് എം എൽ എ.                        

        കൽപ്പറ്റ:കേരളമൊട്ടുക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റ കനത്ത പരാജയം ദുർഭരണം കൊണ്ട് പൊറുതിമുട്ടിയ പിണറായി സർക്കാരിനെതിരായിട്ടുള്ള ശക്തമായ ജനവിധിയാണ് ഉപതിരഞ്ഞെടുപ്പുകൾ ആ സമയത്തെ ജനങ്ങളുടെ ഭരണത്തോടുള്ള അഭിപ്രായവും സമീപനവും വിലയിരുത്തലുമാണ്.  നവ കേരള സദസ്സ് നടന്ന സ്ഥലങ്ങളിലും നടക്കാനിരിക്കുന്ന സ്ഥലങ്ങളിലോ ഉൾപ്പെടെ ഇടതുപക്ഷത്തിന് ഏറ്റ പരാജയം സർക്കാരിനെ മാറ്റി ചിന്തിപ്പിക്കാൻ തയ്യാറാവണം. പെൻഷൻ കൊടുക്കാതെയും, വില വർദ്ധിപ്പിച്ചു ജനങ്ങളുടെ മേൽ അമിതഭാരം ഏൽപ്പിച്ചും,  അവശ്യസാധനങ്ങളുടെ വില കൃമാധിതമായി വർദ്ധിപ്പിച്ചും, ബസ് ചാർജ്, കറണ്ട് ബില്ല്,…

        Read More

          തൊണ്ടർനാട് പഞ്ചായത്തിൽ എസ്ഡിപിഐ പ്രവർത്തക കൺവെൻഷനും, സ്ഥാനാർഥി പ്രഖ്യാപനവും നടത്തി

          കോറോം: അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ആവേശപൂർവ്വം നടന്നു. പ്രവർത്തക കൺവെൻഷൻ SDPI സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്‌ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ മുന്നോട്ടു വെച്ച് സുതാര്യമായ വികസനമാണ് SDPI ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.     കൺവെൻഷന്റെ ഭാഗമായി തൊണ്ടർനാട് പഞ്ചായത്തിലെ 13 ആം വാർഡിലെ പാർട്ടി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി…

          Read More

          കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

          ബത്തേരി: സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. സുനിലും സംഘവും നടത്തിയ പരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. നൂൽപ്പുഴ കൊല്ലഗൽ ദേശീയപാതയിൽ സംസ്ഥാന അതിർത്തിയിൽ നിന്നാണ് സുഷ്മിത് ഷെട്ടി (36)നെ പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസെസ് ആക്റ്റ്) പ്രകാരം കേസെടുത്തു.

          Read More

            യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

            ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ് നിർദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുൻപോ ആപ്പുകളിൽ ടിപ്പ് ഓപ്ഷൻ കാണിക്കാൻ പാടില്ല. ടിപ്പ് നൽകിയാൽ വേഗത്തിൽ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം. എന്നാൽ, യാത്ര പൂർത്തിയായ ശേഷം യാത്രക്കാർക്ക് താല്പര്യമുണ്ടെങ്കിൽ സ്വമേധയാ ടിപ്പ്…

            Read More