ബത്തേരി ഉപജില്ല സാമൂഹ്യ ശാസ്ത്രമേള പെരിക്കല്ലൂർ സ്കൂളിന് ഓവറോൾ

പെരിക്കല്ലൂർ: സുൽത്താൻബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാർ ആയി. സ്റ്റിൽ മോഡലിൽ സ്നേഹ സോണി, അഫ്റ്റിയ ജയ്സൺ എന്നിവരും പ്രദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് ക്വിസിൽ അൻസഫ് അമാൻ എ എസ് രണ്ടാം സ്ഥാനം നേടി. എൽ പി വിഭാഗം സ്റ്റിൽ മോഡലിൽ ഹരി മാധവ്, ദേവ് മാധവ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു….

Read More

ഉരുൾപൊട്ടൽ പുനരധിവാസം; ഫിലോകാലിയ ഫൗണ്ടേഷന്‍ നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍ സമര്‍പ്പണം നാളെ.

കൽപ്പറ്റ: മുണ്ടക്കൈ പ്രകൃതി ദുരന്തബാധിതര്‍ക്കായി ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ ഫൗണ്ടേഷന്‍ നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍ സമര്‍പ്പണം നാളെ സീതാമൗണ്ടില്‍ നടക്കും. ഫൗണ്ടേഷന്റെ കൂട് പദ്ധതിയില്‍ 100 ദിവസങ്ങള്‍ക്കുള്ളിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 25 വീടുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ദുരിതബാധിതര്‍ക്ക് സര്‍ക്കാരും സംഘടനകളും ജില്ലയില്‍ വിഭാവനംചെയ്ത പദ്ധതികളില്‍ ആദ്യം കൈമാറുന്നതും ഫൗണ്ടേഷന്റെ വീടുകളാണ്. അടുത്തഘട്ടം ജനുവരിയില്‍ പൂര്‍ത്തീകരിക്കും. സ്ഥലലഭ്യതയനുസരിച്ച് 100 വീടുകളാണ് ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ മാരിയോ ജോസഫും ജിജി മാരിയോയും അറിയിച്ചു. പ്രവാസി മലയാളി സീതാമൗണ്ടില്‍…

Read More

ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയം പര്യാപ്തമാക്കും: മന്ത്രി വീണാ ജോർജ്

വൈത്തിരി :ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നും സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ വിവിധ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പി.പി യൂണിറ്റ്, ലാബ്, ഒ. പി ട്രാൻസ്‌ഫോർമേഷൻ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ഉറപ്പാക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്ക് എത്തുന്നവർക്ക് ചികിത്സാ…

Read More

    ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം’; സുപ്രീംകോടതി

    ഡൽഹി: ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി. പൊതുതാൽപര്യ ഹർജിയിലാണ് വിധി. ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉൽപ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.   പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജയ താക്കൂർ സമർപ്പിച്ച പൊതു താൽപര്യ…

    Read More

    ചെറുകര സ്വദേശി യു. എ. ഇയിൽ സ്കൗട്ട് മാസ്റ്റർ പരിശീലനം നേടി.

    യു. എ.ഇ: അറബ് വംശജരല്ലാത്തവർക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരത്തിലൂടെ എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷന് കീഴിൽ യു.എ.ഇ-യിൽ ഇംഗ്ലീഷ് അധ്യാപകനായ വി.പി. സുഫിയാൻ മാസ്റ്റർ സ്കൗട്ട് അധ്യാപക പരിശീലനം പൂർത്തിയാക്കി. മനോജ് മാത്യുവിന്റെ ശിക്ഷണത്തിൽ രാജ്യപുരസ്കാർ അവാർഡ് നേടിയിട്ടുണ്ട്. GVHSS മാനന്തവാടിയിലും WOHSS പിണങ്ങോടും സ്കൗട്ട് മാസ്റ്ററായും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൻ ജനറൽ സെക്രട്ടറിയായ ഇദ്ധേഹത്തെ 2023 ൽ ദുബൈ ഇന്ത്യൻ…

    Read More

      വള്ളിയൂർക്കാവിൽ സർവെ വകുപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

      വള്ളിയൂർക്കാവ് എക്സിബിഷൻ ആൻ്റ് ട്രേഡ് ഫെയറിൽ സർവേ വകുപ്പിന്റെ സ്റ്റാൾ ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ കൂടെയായ സബ്‌ കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സർവെ സംബന്ധിച്ചും ആധുനിക സർവെ രീതികൾ, സർവേ ഉപകരണങ്ങൾ എന്നിവയെ കുറിച്ചുമുള്ള അറിവുകൾ സ്റ്റാളിൽ നിന്നും ലഭിക്കും. വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ ആർ ബാബു, റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ കെ ബാലകൃഷ്ണൻ, സർവേ സൂപ്രണ്ടുമാരായ മുഹമ്മദ് ഷെരീഫ്, ഇസുദ്ദീൻ, ടെക്നിക്കൽ അസിസ്റ്റൻ്റ് പി.വി ജെന്നി, ഭൂരേഖാ…

      Read More

      വില്പനയക്കായി ഓട്ടോയിൽ കടത്തി കൊണ്ടു വന്ന മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസ് പിടിയിൽ

      മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസ് പാർട്ടി വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ലേജ് വെള്ളിലാടി ഭാഗത്ത് കുറ്റ്യാടി -മാനന്തവാടി റോഡിൽ സാഹിബ് നഗർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം റോഡ് അരികിൽ വച്ച് വാഹന പരിശോധനയ്ക്കിടെ KL-72-E-1210 നമ്പർ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ (7 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദ്ദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി താലൂക്കിൽ…

      Read More

        യു ഡി എഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു

          വെണ്ണിയോട്: യുഡിഎഫ് ജില്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് വെണ്ണിയോട്ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ, പി സി അബ്ദുള്ള, വി സി അബൂബക്കർ ,മാണി ഫ്രാൻസിസ്, പി എൽ ജോസ്, വി സി അബ്ദുൾ നാസർ ,ബേബി പുന്നക്കൽ, എം.സി മോയിൻ ,സി കെ ഇബ്രായി,ഒ ജെ…

        Read More

          വയനാട് ജില്ലാ കോടതിയിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി

           കൽപ്പറ്റ : വയനാട് ജിലാ കോടതിയിൽ ജസ്ജിജിമാരുടെയും അഭിഭാഷകരുടെയും കോടതിജീവനക്കാരുടെയും അഭിഭാഷക ഗുമസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ സാതന്ത്രദിനാഘോഷ പരിപാടികൾ നടത്തി. സ്വതന്ത്രദിനാഘോഷത്താടനുബന്ധിച്ച് കോടതി സമുച്ചയത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശേശരിൽ പതാകയുയർതത്തി. തുടർന്ന് നടന്ന സാതന്ത്ര ദിനാഘോഷ ചടങ്ങിൽ വയനാട് ജില്ലാ പ്രിൻസിപ്പൾ ആൻ്റ് സെഷൻസ് ജസ്ജി അയൂബ് ഖാൻ ഇ അദ്ധ്യക്ഷത വഹിക്കുകയും സാന്ത്ര ദിന സന്ദേശവും നൽകി ചടങ്ങിൽ . കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉബൈദുള്ള സി, ഡി.എൽ.എസ് .എ…

          Read More

            കെഎസ്‌ആർടിസി സ‍ൗജന്യയാത്രയിൽ സ‍്വകാര്യ ബസ്സ്‌ പ്രതിസന്ധി; വിദ്യാർഥികളുടെ ടിക്കറ്റ്‌ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ല: എസ്‌എഫ്‌ഐ

            കൽപറ്റ: കെഎസ്‌ആർടിസിയിലെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ്സുകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ. സ്വകാര്യ ബസ്സുകളിൽ നിലവിലെ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാണ് നീക്കം. നിലവിലെ നിരക്കിൽ നിന്നും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉയരുമെന്നും തീരുമാനത്തിൽ നിന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പിൻമാറണമെന്നും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

            Read More