ലോക എയ്ഡ്സ് ദിനം; ജില്ലയിൽ വിപുലമായ പരിപാടികൾ

കൽപ്പറ്റ : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. സമൂഹം നയിക്കട്ടെ എന്ന ഈ വർഷത്തെ എയ്ഡ്സ് ദിനസന്ദേശം ഉൾകൊണ്ട് നവംബർ 30ന് വൈകിട്ട് കൽപ്പറ്റ ചുങ്കം വിജയാ പമ്പിന് സമീപം സ്നേഹദീപം തെളിക്കും. കൽപ്പറ്റ മുനിസിപ്പൽ ചെയർമാനും സംഘാടകസമിതി ചെയർമാനുമായ കേയംതൊടി മുജീബ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ഡിസംബർ ഒന്നിന് രാവിലെ 9 മണിക്ക് കൽപ്പറ്റ പഴയ…

Read More

വികസനത്തിന് പരിഗണന നല്‍കാതെ പദ്ധതികളെയെല്ലാം എതിര്‍ക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കല്‍പറ്റ: സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ, നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വ്യാവസായിക വികസനത്തിന് തിരിച്ചടിയാവുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. കാസര്‍കോഡ്, വയനാട് ജില്ലകളിലൂടെ അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയെ ബന്ധിപ്പിച്ച് വൈദ്യുതി ബോര്‍ഡ് നിര്‍മ്മിക്കുന്ന 400 കെ.വി ഡബിള്‍ സര്‍ക്യൂട്ട് പവര്‍ ഹൈവേയുടെ ടവര്‍ ലൊക്കേഷന്‍ എ.പി 86 മുതല്‍ എ.പി 94 വരെയുള്ള റൂട്ട് കൃഷിയിടങ്ങള്‍ നശിപ്പിക്കുമെന്ന പരാതിയില്‍ ഇടപെട്ടുകൊണ്ടാണ് കമ്മീഷന്‍ ഉത്തരവ്. എന്നാല്‍ പരാതിക്കാരുടെ ഭയാശങ്കകള്‍ ദൂരീകരിക്കണമെന്നും…

Read More

    സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാർ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി

    കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി. ബൗൺസർ എന്നെഴുതിയ ടീ ഷർട്ടും അനുചിത വേഷ വിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്നാണ് ഉത്തരവ്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിൻ്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ബൗൺസർമാരെ ഏർപ്പാടാക്കിയതിന് എതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഉത്തരവ്.   കറുത്ത ബനിയനും പാൻ്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗൺസർമാർ തിരക്ക്…

    Read More

      അമ്പിലേരി ഇൻഡോർ സ്‌റ്റേഡിയം ഉദ്ഘാടനം 27ന്

      കൽപ്പറ്റ: അമ്പിലേരിയിൽ നിർമാണം പൂർത്തിയായ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം 27ന് രാവിലെ 10ന് കായിക യുവജനകാര്യ മന്ത്രി വി.അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിക്കും. മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, വൈസ് ചെയർപേഴ്‌സൺ എസ്. സൗമ്യ, സ്പോർട്‌സ് കൗൺസിൽ സംസ്ഥാന സമിതിയംഗം എം.മധു, ജില്ലാ പ്രസിഡൻ്റ് കെ.എം. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് കെ.പി. വിജയി വാർത്താസസമ്മളനത്തിൽ അറിയിച്ചതാണ് വിവരം. അമ്പിലേരിയിൽ നഗരസഭവിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്പോർട്‌സ് കൗൺസിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിൽ കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ…

      Read More

      കോഴിഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു.

      പനമരം: കോഴി ഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. പുഞ്ചവയല്‍ അശ്വതി വീട്ടില്‍ ജിജേഷ് (44) ആണ് മരിച്ചത്. കോഴി ഫാമില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണു ജിജേഷിന് ഷോക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യക്കും ഷോക്കേറ്റു. അബോധാവസ്ഥയില്‍ കിടക്കുന്ന ജിജേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യ ഭിഷയ്ക്കു ഷോക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൾ: ആദിത്യ.

      Read More

      മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ധനസഹായം വിതരണം ചെയ്തു

      കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ട നാൽപ്പത് കുടുംബങ്ങളിലേക്ക് കേരളത്തിലെ ഡന്റിസ്റ്റുമാരുടെ സംഘടന ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ (ഐ.ഡി.എ.) കേരള ബ്രാഞ്ച് ധനസഹായം നൽകി. അസോസിയേഷൻ്റെ കേരളത്തിലെ അംഗങ്ങൾ സ്വരൂപിച്ച തുക അവരുടെ ജീവനോപാദികൾ കണ്ടെത്തുന്നതിനു ‘കൈത്താങ്ങ്’ എന്ന പദ്ധതി യിലൂടെയാണ് വിതരണം ചെയ്തത്. ദുരിതബാധിതരുടെ ഉപജീവനത്തിൻ്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തീരെഞ്ഞെടുത്തത്. കുടുംബത്തിലെ വിവിധ രോഗാവസ്ഥ ഉള്ളവർക്ക് പ്രധമ പരിഗണന നൽകിയിരുന്നു. കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്ത പരിപാടി ഐ.ഡി.എ കേരള പ്രസിഡൻറ് ഡോ.ടെറി തോമസ് അധ്യക്ഷത…

      Read More

        മനുഷ്യജീവൻ സംരക്ഷിക്കാൻ അടിയന്തര നടപടി വേണം: എസ്‌ഡിപിഐ

        മേപ്പാടി: കള്ളാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി മരണപ്പെട്ട സംഭവം അതീവ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ജെസ്സി കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. മണ്ഡലത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് ജെസ്സിയെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. നിരന്തരം ജീവനുകൾ പൊലിയുകയും വൻതോതിൽ കൃഷിനാശമുണ്ടാകുകയും ചെയ്തിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ…

        Read More

          ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

          വൈത്തിരി :ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, വെറ്ററിനറി കോളേജ് പൂക്കോടിന്റെ ആഭിമുഖ്യത്തിൽ, World SPAY DAY (ഓമന മൃഗങ്ങളുടെ വന്ധീകരണം) ആചരണത്തിന്റെ ഭാഗമായി വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ‘നമ്മുടെ ലോകം – നായ്ക്കളുടെയും ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പൂക്കോട് പ്രസിഡന്റ്‌, ഡോ. ബിന്ദ്യ ലിസ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. ഹർഷാദ് പട്കി സ്വാഗതമോതി. വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി.രാജൻ ഉദ്ഘാടനം…

          Read More

          പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് ആംബുലന്‍സുകള്‍ കൈമാറി

          കൽപ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് പി.ഡബ്യു.സി പ്രൈസ് വാട്ടര്‍ കൂപ്പര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിമ്പിളിറ്റി ഫണ്ട് വകയിരുത്തി രണ്ട് ടാറ്റാ ആംബുലന്‍സുകള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് പി.ഡബ്യു.സി വൈസ് ചെയര്‍മാന്‍ ജയ്‌വര്‍സിങ് കൈമാറി. കളക്ടേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമോദ്, പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.ആര്‍ സരിന്‍, മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍,…

          Read More

            അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

            കൽപറ്റ: ‘ആഘോഷിക്കാം, ശാക്തീകരിക്കാം, പ്രചോദനമേകാം’ എന്ന സന്ദേശവുമായി വയനാട് പഞ്ചാക്ഷരി ജൈൻ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് സുരേഖ ബാബു അധ്യക്ഷത വഹിച്ചു. സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടേണ്ടതിന്റെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കലക്ടർ സംസാരിച്ചു. തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലും പരിപാടിയിൽ പങ്കെടുത്ത കലക്ടറെ സമാജം സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രമുഖ…

            Read More