വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വയനാട്

    സ്വീപ് വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിന് കീഴിലെ പട്ടിക വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എം.മജീദ് അധ്യക്ഷനായി. വോട്ടര്‍ പ്രതിജ്ഞയും എടുത്തു. അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ കെ.ടി മനോജ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ഷിജി, നജ്മുദ്ധീന്‍,…

    Read More

      ചീരാൽ വെള്ളച്ചാലിൽ കടുവയുടെ ആക്രമണം;രണ്ട് പോത്തുകളെ കൊന്ന് തിന്നു.

      ചീരാൽ:കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തു ഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു.   ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.   ഇന്നലെ ചീരാൽ പരിസരത്തു നിന്നും ഒരു ആടിനെയും കടുവ ആക്രമിച്ചിരുന്നു.   ഇതുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടില്ല. വന്യജീവികളുടെ ആക്രമണങ്ങൾ പതിവാകുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ വനം വകുപ്പിന് എത്തിച്ചേരാൻ കഴിയാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.   തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്റെ…

      Read More

      ഡാറ്റ എൻറോൾമെൻ്റ് ക്യാംപ്; ആദ്യ ദിനം 89 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി.

      കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി എന്നീ ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ചതുമായ 402 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ കുടുംബങ്ങൾക്കായി കളക്ടറേറ്റിലെ എപിജെ ഹാളിൽ സംഘടിപ്പിച്ച ഡാറ്റ എൻറോൾമെന്റ് ക്യാമ്പിന്റെ ആദ്യ ദിനം 89 ഗുണഭോക്താക്കൾ…

      Read More

      പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

      പാൽചുരത്തിൽ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു വയനാട് കണ്ണൂർ പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായി തടസപ്പെട്ടുഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇനി ഒരറിയുപ്പുണ്ടാകുന്നത് വരെ യാത്രക്കാർ പേര്യ ചുരം വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു

      Read More

        തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

        കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധി നവംബര്‍ 24 തിങ്കളാഴ്ച വരെയാണ്.   ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ: തവിഞ്ഞാൽ – ലിസി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), തിരുനെല്ലി – ഫിലിപ്പ് ജോർജ് (ഇന്ത്യൻ…

        Read More

        ‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു

        നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ എം രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാലൻ വി, എ. എം.എം. ആർ. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സ്വർഗിണി എ, ഹെഡ്മാസ്റ്റർ സതീശൻ എൻ, സ്കൂൾ സീനിയർ സുപ്രണ്ട് ടി.പി…

        Read More

          സ്‌തനാർബുദം ഒളിച്ചുവയ്ക്കേണ്ടതല്ല, അതിനെ നേരിട്ട് തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി

          തിരുവനന്തപുരം:സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ പിങ്കത്തോൺ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്തനാർബുദമാണ്. സംസ്ഥാനത്ത് ഒൻപത് സ്ത്രീകളിൽ ഒരാൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ പോലും…

          Read More

            ഭവനരഹിതരില്ലാത്ത തരിയോട്, സമ്പൂർണ്ണ ഭവനസുരക്ഷ പ്രഖ്യാപിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്.

            കാവുംമന്ദം: ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. എസ് സി, എസ് ടി, ജനറൽ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ഇതോടെ വീട് ലഭ്യമാകും. സമ്പൂർണ്ണ ഭവന പ്രഖ്യാപനം നിർമ്മാണ കരാർ സ്വീകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി വട്ടത്തറ പദ്ധതി വിശദീകരണം നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ്…

            Read More

            കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം: കെസിവൈഎം അർദ്ധവാർഷിക സെനറ്റ്

            മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറമ്പാല യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് മാത്യു തറയിൽ സെനറ്റ് സമ്മേളനം ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് രൂപതാ പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അംഗം റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ പ്രമേയം അവതരിപ്പിച്ചു. വയനാട് പോലുള്ള മലയോര മേഖലയിലെ കാർഷിക ജീവിതം നിലനിർത്തുന്നതിന് സർക്കാർ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തിലൂടെ ശക്തമായി ഉന്നയിച്ചു. വിള…

            Read More

            വയനാടിനു വേണ്ടത് വൺഡേ സുൽത്താനയെ അല്ല: പി ജയരാജൻ

            മാനന്തവാടി : വയനാട് ലോക്‌സഭാ മണ്ഡലത്തിനു വേണ്ടത് വൺഡേ സുൽത്താനയെയോ വൺഡേ സുൽത്താനെയോ അല്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ജനപ്രതിനിധിയേയാണെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. വയനാട്ടിൽ നിന്നു ഒളിച്ചോടി ഉപതിരഞ്ഞെടുപ്പിനു സാഹചര്യം സൃഷ്ടിച്ച കോണ്‍ഗ്രസിന്റെ പ്രതിനിധിയെ തോല്പിക്കണം. വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ജനതക്ക്…

            Read More